” നീ വാ ഞാൻ ബസ് സ്റ്റോപ്പിൽ ഉണ്ട് ”
ഞാൻ വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ പുറകിൽ നിന്ന് ഒരു വിളി കെട്ടു. അമ്മയായിരുന്നു അത്.
” മോനെ നീ സൂക്ഷിച്ചു പോണോ….. നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ബസിലോ ട്രെയിനിലോ പോകാൻ ”
” അമ്മ ഇങ്ങനെ പേടിക്കാതെ …..ഞാൻ കൊച്ചുകുട്ടി ഒന്നും അല്ലല്ലോ…. അമ്മ അകത്തേക്ക് കേറൂ ഞാൻ സൂക്ഷിച്ചേ പോകു ”
അമ്മയോട് യാത്ര പറഞ്ഞു ഞാൻ കല്ലമ്പലത്ത് എത്തുമ്പോൾ രോഹിത് അവിടെ വായിനോക്കി നിൽപ്പുണ്ട്. എന്നെ കണ്ടതും അവൻ നാടന്ന് റോഡിലേക്ക് കയറി നിന്നു. ഞാൻ വണ്ടി സ്‌ലോ ചെയ്തപ്പോൾ തന്നെ അവൻ വണ്ടിയിൽ ചാടി കേറി.
” മ്മ് പൊക്കോ ”
” ഒന്ന് പതുക്കെ കേറട ”
” നീ പെട്ടെന്ന് വിടാടാ .. നീ എന്താ ലേറ്റ് ആയത് ”
” അമ്മയെ ഓഫീസിൽ വിടണം ആയിരുന്നടാ ”
” നീ ഇപ്പോഴും അമ്മയും അയാണോ കറക്കം . ”
ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ട് പോകുമ്പോൾ രോഹിതിന്റെ ഫോൺ റിങ് ചെയ്തു. അവൻ ഫോൺ പോക്കറ്റിൽ നിന്നും എടുക്കാൻ വേണ്ടി വണ്ടിക്ക് പുറകിൽ ഇരുന്നു സർക്കസ് കാണിക്കാൻ തുടങ്ങി. ഞാൻ വണ്ടി സൈഡ് ആക്കി.
” പറയടാ ”
” ഹാ അവൻ വന്ന് ഞങ്ങൾ ഇപ്പോൾ മാമം കഴിഞ്ഞു ”
“ഹേയ് ഇല്ല ഇല്ല ഞങ്ങൾ എത്തും ”
” ഹാ പിന്നെ ആ കിരണിനെ അടുത്ത ലോഡ്ജിൽ ഒന്നും കളഞ്ഞിട്ട് വരല്ലേ ….അവന്റെ അടുത്ത തള്ള് കേൾക്കേണ്ടി വരും ”
രോഹിത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുയാണ്.ഇടക്ക് അവൻ എനിക്ക് നേരെ ഫോൺ ഫോൺ നീട്ടി. ഞാൻ ഫോൺ വാങ്ങി.
” ഡാ വരുൺ ഞങ്ങൾ ഇവിടെ എത്തി ഫോട്ടോഷൂട്ടിൽ ആണ്. കുറച്ചു കഴിഞ്ഞു ഇവിടെ നിന്ന് തിരിക്കും … ഇടക്ക് എവിടേലും കഴിക്കാൻ കേറും പിന്നെ നേരെ പൊന്മുടി …. നിങ്ങൾ എല്ലാം ഒന്ന് സ്പീഡ്അപ്പ് ആക്കി അങ്ങോട്ട് വാ കേട്ട “