ബെൽ അടിക്കുന്നതിനുമുൻപായിട് റിയാസ് എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു
ഡാ എല്ലാം ശെരിയാക്കിട്ടുണ്ട് കോളേജ് വിടുമ്പോ പോയി അവനെ തല്ലാം. ഡീ നിന്റെ ടീമിനെയും വിളിച്ചോ നമ്മുക്ക് ഇന്ന് ഇവിടെ ഒരു പൂരം നടത്താം.
ലക്ഷ്മി അന്തംവിട്ടുകൊണ്ട് അവനോട് ചോദിച്ചു
ടീമാ….. ഏതു ടീമ്!….. നീ ഒന്നു പോക്കേടാ ഇവിടുന്ന്.
ഞാൻ അവനോട് ഓക്കേ പറഞ്ഞു വിട്ടു.
ലക്ഷ്മി എന്റെ കൈയ്യിൽ ചാരി എന്റെ മുഖത്തോട്ട് നോക്കികൊണ്ട് പറഞ്ഞു
ഡാ നമ്മുക്ക് വഴക്കൊന്നും വേണ്ടടാ… പറഞ്ഞു തീർത്താൽ പോരെ.
ഞാൻ ഒന്നും മിണ്ടിയില്ല അവളുടെ മുഖത്തോട്ട് ഒന്നു സൂക്ഷിച്ചു നോക്കി. പിന്നെ അവൾ ഒന്നും മിണ്ടിയില്ല. അവൾക്ക് അറിയില്ലല്ലോ മുത്ത് ഇപ്പൊ എന്റെ കൂട്ടുകാരി മാത്രം അല്ല എന്ന്.
ബെൽ അടിച്ചപ്പോൾ ടീച്ചറിനെ പ്രതീക്ഷിച്ച ഞാൻ കണ്ടത് ക്ലാസിലേക്ക് കയറിവരുന്ന ഷിയാസിനെയും ശിങ്കടികളെയും ആണ്. അവൻ ഒന്നും മിണ്ടിയില്ല എന്റെ നെഞ്ചത്ത് തന്നെ തന്നു ഒരു ചവിട്ട്, പിന്നെ കരണം പുകച്ച ഒരു അടിയും. എനിക്കാണേൽ ഒന്നും മനസിലായില്ല ആകെ കണ്ടത് ഷിയാസിനെയും പിന്നെ ഒരു മിന്നായം പോലെ വാ പൊത്തി നിൽക്കുന്ന ലക്ഷ്മിയേയും ആണ്. ബാക്കി എല്ലാം ബ്ലർഡ് ആയിരുന്നു. ഞാൻ ചെവി ഒന്നു തിരുമ്മിയപ്പോൾ കട്ട് ആയ ഓഡിയോ തിരിച്ചുവന്നു. ഞാൻ ലക്ഷ്മിയെ നോക്കി ഇവള് കരയുവാണോ!
ഷിയാസ് പെട്ടെന്ന് എന്റെ മുഖം നേരെ പിടിച്ചുകൊണ്ട് പറഞ്ഞു
നീ വൈകുന്നേരം എനിക്കിട്ടു ഉണ്ടാക്കും അല്ലേടാ തായോളി….. നീ വാ ബാക്കി അന്നേരം തരാം.
പെട്ടെന്ന് ക്ലാസിലേക്ക് മിസ്സ് വന്നു
മിസ്സ്, എന്താടോ അവിടെ ഒരു ആൾക്കൂട്ടം
ഷിയാസ്, സുധിക്ക് ചെറിയ തലകറക്കം
മിസ്സ്, സുധി ഓകെ അല്ലേ?
ഞാൻ ഒക്കെ ആണെന്ന് തലകുലുക്കി കാണിച്ചു.
മിസ്സ്, അല്ല താൻ എന്താ ഇവിടെ? തന്റെ ക്ലാസിൽ പോക്കേ പോ പോ
മിസ്സ് ക്ലാസ്സിൽ നിന്നും ഷിയാസിനെ പറഞ്ഞുവിട്ടു ക്ലാസ്സ് എടുക്കാൻ തുടങ്ങി. എനിക്കാണേൽ നെഞ്ചില് നല്ല വേദന എടുക്കുന്നുണ്ടായിരുന്നു, കരണത്തെ വേദന അറിയുന്നുണ്ടായിരുന്നില്ല അവിടം മരവിച്ചെന്ന് തോന്നി. ലക്ഷ്മിയെ നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞ് ബോർഡിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു, ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് ഒന്നുമില്ല എന്നരീതിയിൽ കണ്ണടച്ചു കാണിച്ചു. അവൾ പെട്ടെന്ന് എന്നിൽ നിന്നും നോട്ടം മാറ്റി.