എന്റെ അടുത്തു നിന്ന് ദിയ എന്നെ തട്ടിവിളിച്ചപ്പോഴാണ് എനിക്ക് സ്വബോധം ഉണ്ടായത്. പിന്നെ ആര്യ എല്ലാവർക്കും ഇൻവിറ്റെഷൻ കാർഡും കൊടുത്തിട്ട് അവളു ഹസുo ഇറങ്ങി. പിന്നെ ഓരോരു തരായി പോയി തുടങ്ങി അവസാനം ഞാനും അക്ഷയും പാർവ്വതിയും മാത്രമായി.
ഞങ്ങൾ മൂന്നുപേരു കൂടി സ്ക്കൂളും പരിസരവും ഒക്കെ ചുറ്റിക്കാണാൻ തീരുമാനിച്ചു അതിന്റെ ഇടയക്ക് ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു ഒടുവിൽ എന്റെ കല്യണ കാര്യത്തിൽ എത്തി
അക്ഷയ് : ഡാ 27 വയസ് ആയില്ല ഇനിയെങ്കിലും ഒരു കല്യാണം കഴിച്ചുടെ
ഞാൻ: ഓ അതിന് ഒന്നും എനിക്കും ഓട്ടു താൽപര്യം ഇല്ല അളിയാ
പാർവ്വതി : അത് എന്താ നിനക്ക് താൽപര്യം ഇല്ലാത്തത്
ഞാൻ : ഓ എനിക്ക് പെണ്ണ് ഒന്നും വേണ്ട്
അക്ഷയ് : അത് എന്താ അങ്ങനെ ഒരു തീരുമാനം
ഞാൻ : അത് നിനക്ക് അറിഞ്ഞുടെ
അക്ഷയ് : നീ ഇപ്പഴും പഴ കാര്യങ്ങൾ ഓർത്തിരിക്കുവാണോ . ഡാ അത് ഒക്കെ കഴിഞ്ഞിട്ട് 5 – 6 വർഷം ആയില്ല . നീ അത് വീട്
ഞാൻ : ഞാൻ എന്ത് വിടാന നീ പറയുന്നത്. നീ എല്ലാം അറിഞ്ഞിട്ട് ഇങ്ങനെ ഒന്നും പറയരുത്.
പാർവതി : ടാ നിങ്ങൾ രണ്ടും കൂടെ ഇനി അധിനെ പറ്റി അധികം ഒന്നും പറയണ്ട
അങ്ങനെ അവർ എല്ലാം ആ സംഭാഷണം അവിടെ വച്ച് നിർത്തി. പിന്നെ അവർ 3 പേരും കൂടി അവരുടെ വീട്ടിലേക്ക് പോയി
വീട്ടിൽ ചെന്ന് അലൻ നേരേ കട്ടിലിലേക്ക് ചാഞ്ഞു. എന്തോ ആലോചിച്ച് കിടന്ന് അവൻ എപ്പഴോ മയക്കതിലേക്കു വഴുതി വീണം
——————————————————————–
2017 നവംബർ 21
അലന്റെ അച്ഛനും അമ്മയും അനിയത്തിയും കൂടി പാലക്കാട് ചിറ്റപ്പന്റെ മോളുടെ കല്യാണത്തിന് പോകുകയായിരുന്നു. അനിയത്തിയായിരുന്നു കാർ ഓടിച്ചിരുന്നത്. അലൻ കമ്പനിയിൽ തിരക്ക ഉണ്ട് എന്ന പറഞ്ഞ കല്യാണത്തിന് പോയിലായിരുന്നു. അങ്ങനെ അവർ കല്യാണം ഒക്കെ കഴിഞ്ഞ് തിരികെ വരുന്ന വഴിക്കാണ് അത് സംഭവിക്കുന്നത് . ഒരു പാണ്ടി ലോറി വന്ന് ഒറ്റ ഇടി ആയിരുന്നു. കാറ് തെറിച്ച് ചെന്ന് ഒരു പോസ്റ്റിൽ ഇടിച്ച് അവിടെ കിടന്ന് തന്നെ കത്തി പൊട്ടിതെറിച്ചു. ഈ സംഭവം അറിഞ്ഞ് അലന് ആകെ ഷോക്ക് പോലെ ആയിരുന്നു. ഏകദേശം നാല് അഞ്ച് മാസം എടുത്ത് അവൻ ഒന്ന് നോർമൽ ആകാൻ .