രംഗ സ്വാമി… സ്വാമി അങ്ങ് ഇങ്ങനെ പറയുബോൾ പേടി ആകുന്നു സ്വാമി എന്തെകിലും ഒരു വഴി
തബുരാട്ടി… സ്വാമി അതെ അങ്ങ് എന്നെ സഹായിക്കാൻ എന്റെ വീരാപുരത്തമ്മ അയച്ചത് ആണ് പക്ഷേ എന്റെ വേദന അല്ല എന്റെ മനസ്സിന്റെ ശാന്തി ആണ് എനിക്കു മാറേണ്ടത് സ്വാമി എനിക്കു ഒരു വഴി പറയും
ആഘോരി സ്വാമികൾ കണ്ണടച്ചു പ്രാർത്ഥിച്ചു പെട്ടെന്ന് അദ്ദേഹം കണ്ണ് തുറന്നു
ആഘോരി…. ഇല്ല മുന്നിൽ ഒന്നും തെളിയുന്നില്ല അദ്ദേഹം തബുരാട്ടിയോട് വലത് കൈ ഇടത് കൈ ഒരുമിച്ച് ചേർത്ത് അദ്ദേഹത്തിന് നേരെ പിടിക്കൻ പറഞ്ഞു തബുരാട്ടി അതു പോലെ ചെയ്തു സ്വാമി കൈയിലെ നീല മഷി തബുരാട്ടിയുടെ കൈയിൽ വരഞ്ഞു അദ്ദേഹം ഒന്നും പ്രാർത്ഥിച്ചു കൈയിലെ കറുത്ത മഷിയും കൈയിൽ തേച്ചു പെട്ടെന്ന് തന്നെ അതു രണ്ടും ചേർന്ന് രക്തനിറമായി മാറി ചുവന്നു അത് കൈ പത്തി മുഴുവൻ ആയി പടർന്നു ആഘോരി സ്വാമികൾ കണ്ണടച്ച് പ്രാർത്ഥിച്ചു തബുരാട്ടിയും രംഗ സ്വാമിയും പേടിച്ചു പോയി
ആഘോരി സ്വാമികൾ…. തബുരാട്ടി അറിയുന്നത് പറയാൻ ഉള്ള സമയം ഇല്ല പക്ഷേ ദേവി തെറ്റ് കുറ്റങ്ങൾ കാണുബോൾ ദേഷ്യം പെടാതിരിക്കുവാ ആരെയും നിയന്ത്രിക്കതെ ഇരിക്കുക ആര് എന്ത് പതാകാം ചെയ്താലും അവരെ അതിലും നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കാതിരിക്കുക. ഇപ്പോൾ ഞാൻ പറയുന്നത് മാത്രം അനുസരിക്കുക
തബുരാട്ടി… എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല
ആഘോരിസ്വാമികൾ… വിട്ടിൽ ഉള്ളവരെ സ്നേഹിക്കുക ആരെയും ഒന്നിനും തടയാതിരിക്കുക ചെയുന്നവർ ചെയ്യട്ടെ ദേവി പാപങ്ങൾ ചെയ്യാതിരിക്കാൻ ശ്രെമിക്കുക അദ്ദേഹം സഞ്ചിയിൽ ഉള്ള ഒരു കുപ്പി വെളുത്ത പൊടി എടുത്തു അവർക്ക് കൊടുത്തു സങ്കടം സഹിക്കാൻ പറ്റാതെ ആകുബോൾ മാത്രം കരിക്കിൻ വെള്ളത്തിൽ ഇത് ചേർത്ത് കഴിക്കുക അത്രമാത്രം
തബുരാട്ടി… എന്നോട് എന്താണ് എങ്കിലും പറയും സ്വാമി
അദ്ദേഹം അവരുടെ അടുത്തേക് ചേർന്ന് ഇരുന്നു ചെവിയിൽ കുറച്ചു കാര്യംങ്ങൾ പറഞ്ഞു അത് കേട്ടതും അവർ കരഞ്ഞു പോയി
ആഘോരി സ്വാമികൾ… കേശവ വർമ ചെയ്ത ശെരിയോ തെറ്റോ ഇതിന് ഒരു ഭാഗം ആണ് അവിടുത്തെ കുട്ടിയെ സംരക്ഷിക്കുക അവൾ ആണ് നിങ്ങളുടെ കുടുബത്തിന്റെ അമ്മ ബാക്കി എല്ലാം മഹാദേവനിൽ അർപ്പിക്കുക