പിന്നീട് ആണ് ഒരു പ്രശ്നം ഉണ്ടാകുന്നത്. ഞാൻ വിഷ്ണുവിന്റെ ഒപ്പം ബൈക്കിൽ പോകുന്നത് ആരോ കണ്ട് വീട്ടിൽ അറിഞ്ഞു അക്കെ പ്രശ്നം ആയി. എന്നോട് അവനെ മറക്കാൻ ആവിശ്യപ്പെട്ടു, ഞാൻ സമ്മതിക്കില്ല എന്ന് മനസ്സിൽ ആയപ്പോൾ എന്റെ പടുത്തം വീട്ടിൽ നിർത്തി, അപ്പോളാണ് കൊറോണ വന്നത് സെക്കന്റ് ഇയർ എക്സാം എഴുതാൻ മാത്രം പോയി അതു കൊണ്ട് ക്ലാസ്സ് ഒന്നും മിസ്സ് ആയി ഇല്ല.
പിന്നീട് എനിക്ക് വീട്ടിൽ ഭയങ്കര പ്രേശ്നങ്ങൾ ഫേസ് ചെയേണ്ടി വന്നു വീട്ടിൽ ശരിക്കും ഒറ്റപെട്ടു. അങ്ങനെ ഞാൻ ആകെ തളർന്നു.
മൂന്നാം വർഷ ക്ലാസുകൾ തുടങ്ങിയപ്പോൾ ഓൺലൈൻ ക്ലാസ്സിൽ കയറാൻ മാത്രം ഫോൺ തരുവായിരുന്നു പക്ഷെ അപ്പോളും അമ്മ കൂടെ വന്നിരിക്കും അങ്ങനെ എനിക്ക് ആകെ പ്രാന്ത് പിടിക്കുന്ന അവസ്ഥ ആയി വിഷ്ണുവിനോട് സംസാരിക്കാൻ ഒരു അവസരത്തിനായി കാത്തിരുന്നു ഞാൻ.
ഒപ്പം വീട്ടിൽ എനിക്ക് ഒരുപാട് ആലോചന വന്നു കൊണ്ടിരുന്നു. വീട്ടിൽ എത്രയും പെട്ടെന്ന് എന്റെ വിവാഹം നടത്താൻ ഉള്ള തിടുക്കം ആയി. അങ്ങനെ അവസാനം അവർ എന്റെ സമ്മതം ഇല്ലാതെ ഒരു വിവാഹം ഉറപ്പിച്ചു. ഒരു ബിസിനസ്‌കാരൻ നല്ല പണം പക്ഷേ ഞാൻ അതിനു സമ്മതിച്ചില്ല എന്റെ അതിർപ്പ് വക വെക്കാതെ അവർ മുന്നോട്ട് പോയി ആ പയ്യനോട് പോലും എനിക്ക് ശരിക്ക് സംസാരിക്കാനും കാര്യങ്ങൾ എല്ലാം തുറന്നുപറയാനും ഉള്ള അവസരം തന്നില്ല.
അവസാനം ഞാൻ വിഷ്ണുവിന്റെ ഒപ്പം പോയി ജീവിക്കാൻ തീരുമാനിച്ചു. ഇനി എങ്ങനെ എങ്കിലും വിഷ്ണുവിനോട് കാര്യം പറഞ്ഞു ഇവിടെ നിന്ന് എന്നെ കൊണ്ട് പോകാൻ ആവിശ്യപ്പെടുക എന്ന് മാത്രം ഒള്ളാരുന്നു.ഒരു പക്ഷെ ഞാൻ എടുത്തു ചാടാൻ പോകുന്ന അപകടം എനിക്ക് അപ്പോൾ മനസ്സിൽ ആയി ഇരുന്നില്ല. പ്രായത്തിന്റെ ഒരു എടുത്തു ചട്ടം എന്റെ ലൈഫ് തന്നെ നശിപ്പിക്കും എന്ന് ഉള്ളത് മനസിലാക്കാൻ ഞാൻ അപ്പോൾ പ്രാപ്ത അല്ലാരുന്നു.
തുടരണോ അറിയിക്കുക..