വിനോദവെടികൾ 5 [ഒലിവര്‍]

Posted by

“ എഴുതിയാലും പറഞ്ഞാലും പരിഹരിക്കാന്‍ പറ്റുന്ന കാര്യമല്ലെന്ന് തോന്നി…”
“ അത് ഇയാളങ്ങ് തീരുമാനിച്ചാൽ മതിയോ? ഉറക്കമിളച്ച് പ്രിപ്പയർ ചെയ്താ ഞാന്‍ ഓരോ ലെച്ചറും എടുക്കുന്നെ… കാര്യമറിഞ്ഞായിരുന്നെങ്കിൽ ഒന്ന് ശ്രമിച്ചെങ്കിലും നോക്കാമായിരുന്നല്ലോ….” അവരുടെ സ്വരത്തില്‍ സങ്കടവും ദേഷ്യവും തങ്ങിനിന്നു.
“ ഞാനെന്താ മിസ്സേ എഴുതേണ്ടത്…? നിങ്ങടെ ഈ വെള്ളാരം കണ്ണുകൾ കുത്തിപ്പൊട്ടിക്കാനോ? നിങ്ങടെ സുന്ദരമായ കഴുത്തും തോളിടവും കാണാതിരിക്കാൻ മുടി അമ്മക്കെട്ട് കെട്ടരുതെന്നോ? അതോ ഈ തുടുത്ത് മോഹിപ്പിക്കുന്ന ചുണ്ടുകളിൽ കരി പുരട്ടിക്കൊണ്ട് വരണമെന്നോ…?!” കുറച്ച് നാടകഡയലോഗ് ആയിപ്പോയെങ്കിലും ഞാൻ വികാരവിക്ഷോഭം അഭിനയിക്കുന്നതിൽ കുറവ് വരുത്തിയില്ല.
“ വിനോദ്!” അവർ ഉറക്കെ വിളിച്ചു.
സുന്ദരമായ ആ മിഴികള്‍ കെണിയിലകപ്പെട്ട പേടമാനിന്റേത് പോലെ ഒരു നിമിഷം ഒന്ന് പിടഞ്ഞു. പക്ഷേ അത് ആ നിമിഷത്തേക്കേ ഉള്ളായിരുന്നു. പിന്നെ എന്നെ മുഴുവനായി ദഹിപ്പിക്കുന്നൊരു നോട്ടം. അതിലെ വികാരക്കടൽ എനിക്ക് വായിച്ചെടുക്കാൻ കഴിയില്ലായിരുന്നു.
“ എനിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല മിസ്സേ… മിസ്സിന്റെ ക്ലാസിൽ സമയം നിൽക്കുന്നതു പോലെ. ക്ലാസിൽ ഞാനും നിങ്ങളും മാത്രമാകുന്നതുപോലെ… കുറച്ചുകാലം മുമ്പുവരെ നിങ്ങളെ എന്റെ ടീച്ചറായിട്ട് ഞാൻ മാത്രമേ കണ്ടിരുന്നുള്ളൂ. പക്ഷേ ഇപ്പോള്‍…. കുറെ അടക്കി. സ്വയം പഴി പറഞ്ഞ് നേരെയാക്കാൻ നോക്കി. അത് പിടി തരുന്നില്ല. എന്റെ ഇഷ്ടത്തിന് നടക്കുന്നില്ല…”
അവരെന്നെ മിഴിച്ചുനോക്കി. ഞാൻ ഒട്ടും അമാന്തിക്കാതെ പതിഞ്ഞ ശബ്ദത്തില്‍ ആ മാന്ത്രികവാക്കുകൾ ഉച്ചരിച്ചു.
“ ഐ തിംഗ് ഐയാം ഫാളിങ് ഇൻ ലൗ വിത്ത് യൂ”
അത് പറഞ്ഞുകഴിഞ്ഞതും മുഖത്ത് പെട്ടെന്നൊരു മിന്നലേറ്റു. ആദ്യമത് എന്താണെന്ന് മനസ്സിലായില്ല. അവരുടെ നീണ്ട കരങ്ങളിൽ വലത്തേത് എന്റെ കവിളിൽ പതിഞ്ഞതാണെന്ന് പിന്നീടാണ് മനസ്സിലായത്. അടിയുടെ ഊക്കിൽ ഞാന്‍ പകച്ച് ചുറ്റും നോക്കി. ആരെങ്കിലും കണ്ടോ എന്നായിരുന്നു പേടി. പേടി സത്യമായത് പോലെ ഞാന്‍ റാഗ് ചെയ്ത് കരയിച്ചുവിട്ട രണ്ട് ജൂനിയര്‍ പെമ്പിള്ളേർ ആവേശം തുളുമ്പുന്ന കണ്ണുകളോടെ ആ രംഗം നോക്കിനിന്ന് ചിരിക്കുന്നു.
നേരെ നോക്കുമ്പോൾ റീനാ മിസ്സിന്റെ സുന്ദരകപോലങ്ങൾ തുടുത്തിരിക്കുന്നു. കണ്ണുകള്‍ ചുവന്ന് കലങ്ങിയിരിക്കുന്നു. പോരുകോഴിയെ പോലെ ആ കൃഷ്ണമണികള്‍ എന്നെ കൊത്തിവലിക്കുകയാണ്.
“ വാട്ട് ദ ഫക്ക്!” അവർ പൊട്ടിത്തെറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *