വിനോദവെടികൾ 5 [ഒലിവര്‍]

Posted by

ഇന്ന് ഹർത്താലോ മറ്റോ ആണോ? ആരെങ്കിലും ഒന്ന് വിളിച്ചുനോക്കാമെന്ന് വിചാരിച്ച് ഞാൻ ഫോണെടുത്ത് വറീതേട്ടനെ വിളിച്ചു. ഞങ്ങളുടെ കോളേജിലെ സെക്യൂരിറ്റിയാണ് വറീതേട്ടൻ. ഈ ജംഗ്‌ഷനടുത്ത് തന്നെയാണ് താമസം. ഇവിടെ എന്ത് സംഭവം നടന്നിട്ടുണ്ടെങ്കിലും വറീതേട്ടന് അറിയാതിരിക്കില്ല. ഫോൺ റിങ് ചെയ്യുമ്പോഴും ആ ഇരുട്ടിൽ ഞാൻ വല്ലാതെ പരിഭ്രമിച്ചു വിയർക്കുകയായിരുന്നു. അടുത്തുളള മരങ്ങളില്‍ നിന്ന് ചീവിടിന്റെ ഇരമ്പലുകൾ മുഴങ്ങി എന്നെ പേടിപ്പിക്കുന്നു.
“ പണിയാണല്ലോ ടീച്ചറേ.. ഇനിയിപ്പൊ എന്ത് ചെയ്യും?” വറീതേട്ടൻ ആശങ്കയോടെ പറഞ്ഞു.
“ എന്താ ചേട്ടാ… എന്താ പ്രശ്നം?”
“ ഇന്ന് വൈകിട്ട് ആറിന് സെക്കന്റ് ഇയറിലെ നമ്മുടെ മിഥുന്‍ ലാലിനെ എതിർപ്പാർട്ടികാർ കോളേജ് ഹോസ്റ്റലില്‍ കേറി പണിതു. പോലീസ് 144 പ്രഖ്യാപിച്ചിരിക്കുവാ… ഈ താലൂക്കിൽ മിഥുന്റെ പാര്‍ട്ടിക്കാർ ഹർത്താലും. വെട്ടിയവന്മാർ ഈ പരിസരത്തുതന്നെ എവിടെയൊക്കെയോ ഉണ്ട്… രണ്ട് കൂട്ടരും അവന്മാരെ തപ്പി നടക്കുവാ…”
“ ആണോ?! ശ്ശൊ… പാവം മിഥുൻ…” എനിക്കത് ഷോക്കായിരുന്നു.
“ അയ്യോ ചേട്ടാ… അപ്പൊ ഇനി എന്ത് ചെയ്യും? എങ്ങനെയാ ഹോസ്റ്റൽ വരെ എത്തിപ്പറ്റുക?!… ആകെ വിഷമമായല്ലോ എന്റെ വൈക്കത്തപ്പാ…” എനിക്ക് തല കറങ്ങി.
“ അതാ പ്രശ്നം.. ആണുങ്ങളാണേൽ പയ്യെ നടന്നെത്താൻ പറ്റും. പക്ഷേ ടീച്ചറുടെ കാര്യം ആലോചിക്കുമ്പോഴാ… എന്റെ വീട്ടില്‍ കൊണ്ടുവരാമെന്ന് വച്ചാൽ ഇവിടുത്തെ മുടിഞ്ഞവൾക്ക് സംശയമാ…”
ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും വറീതേട്ടന്റെ വീട്ടില്‍ പോവാൻ എനിക്ക് വയ്യായിരുന്നു. അസമയത്ത് അവിടെ ആരൊക്കെയോ വന്ന് പോവുന്നതായി കേട്ടിട്ടുണ്ട്.
എന്ത് ചെയ്യണമെന്നറിയാതെ എന്നെയാകെ വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ ധർമ്മസങ്കടം കണ്ടാവും, വറീതേട്ടൻ പെട്ടെന്ന് തോന്നിയൊരു കാര്യം പറഞ്ഞു.
“ ടീച്ചറൊരു കാര്യം ചെയ്യ്… എട്ടരയ്ക്കൊരു കോട്ടയം ഫാസ്റ്റുണ്ട്. അതിൽ കേറി തിരിച്ചു വിട്ടോ. നാളെയെന്തായാലും ക്ലാസ് നടക്കാനൊന്നും പോണില്ല… സമരമായിരിക്കില്ലേ? ഒരു ലീവ് പോവുമെന്നല്ലേയുള്ളൂ…”
ചിന്തിച്ചപ്പോൾ അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി.
“ ങും… അതാവും നല്ലത്, അല്ലേ? എന്നാല്‍ ഞാനങ്ങോട്ട് മാറിനിൽക്കുവാ വറീതേട്ടാ…”
“ ഓക്കെ ടീച്ചറേ… എന്തേലും പ്രശ്നമുണ്ടെങ്കിൽ വിളിക്കണേ…”
“ മ്ംം…”

Leave a Reply

Your email address will not be published. Required fields are marked *