വിനോദവെടികൾ 5 [ഒലിവര്‍]

Posted by

തൂങ്ങിക്കിടക്കുന്നു. അണ്ണാൻ കൂട് കൂട്ടിയതിന്റേതാണെന്ന് തോന്നുന്നു.
“ ഉമ്മയെവിടെ….” ഞാന്‍ കാപ്പി ഊതിക്കുടിച്ചുകൊണ്ട് ചോദിച്ചു.
“ വാ കാണിക്കാം…” ഷിയാസ് ഞങ്ങളെ അടുത്ത മുറിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അവിടെ കിടക്കയിൽ ഒരു സ്ത്രീ അവശയായി കിടക്കുന്നത് കണ്ട് ഞാനൊന്ന് അമ്പരന്നു.
“ ഇതാണെന്റെ ഉമ്മ. ഖദീജ. സ്ട്രോക്ക് വന്ന് ഒരു വശം തളർന്നതാ… ഇപ്പോള്‍ ഒന്ന് സംസാരിക്കുന്നത് പോലും കഷ്ടിയാ…”അവന്റെ വാക്കുകളില്‍ നിരാശ നിഴലിച്ചുനിന്നു.
“ അറിഞ്ഞില്ലായിരുന്നെടാ… സാരമില്ല… ദൈവം ഇഷ്ടപ്പെടുന്നവരെയാ കൂടുതല്‍ പരീക്ഷിക്കുക… അങ്ങനെ കരുതിയാല്‍ മതി.” ഞാൻ പറഞ്ഞു. അല്ലാതെ എന്ത് പറയാന്‍.
“ ങ്ഹാ… അതൊക്കെ അങ്ങനെ കിടക്കും ടീച്ചറെ… ഞങ്ങള് ഇവന്റെ പിറന്നാള് പ്രമാണിച്ച് ഇവിടായിരുന്നു കൂടിയത്. മുറത്ത് നല്ലൊന്നാന്തരം കപ്പ വേവിച്ച് വച്ചിട്ടുണ്ട്… ടാ… നീ വന്നൊന്ന് നോക്കിയേ.. ടീച്ചർക്ക് കൊടുക്കാനുള്ളതല്ലേ?”
“ എനിക്കൊന്നും വേണ്ടടാ… വിശപ്പില്ല. വെറുതെ എന്തിനാ ബുദ്ധിമുട്ടുന്നെ…” ഞാൻ തളർന്ന സ്വരത്തിൽ പറഞ്ഞു.
“ അങ്ങനെ പറയല്ല് ടീച്ചറേ… ടീച്ചർ ഇവിടെ ആദ്യമായിട്ട് വന്നിട്ട് അത്താഴപ്പട്ടിണി കിടന്നാൽ ക്ഷീണം എനിക്കാ… ടീച്ചറ് ദേ… ആ ബാഗൊക്കെ അവിടെ വച്ച് മുഖമൊക്കെ ഒന്ന് കഴുക്… ഞങ്ങള് ദാ…. ശടേന്ന് പറഞ്ഞിങ്ങ് വരാം…” അതും പറഞ്ഞ് അവന്മാർ രണ്ടുപേരും പുറത്തേക്ക് പോയി.
ഞാൻ കട്ടിലില്‍ കിടന്ന അവന്റെ ഉമ്മയെ നോക്കി. ഒരു 60 വയസ്സ് പ്രായം കാണും. ഇവന് ഇത്രയും പ്രായമുള്ള ഉമ്മയോ? ലേറ്റ് മാര്യേജ് ആയിരിക്കും. കുളിപ്പിക്കാൻ കിടത്തിയതാണെന്ന് തോന്നുന്നു. ഒറ്റമുണ്ട് പുതപ്പിച്ച് അവരുടെ നഗ്നത മറച്ചിരിക്കുന്നു. അല്പം നര കേറിയിട്ടുണ്ടെന്നത് ഒഴിച്ചാൽ പറയത്തക്ക മറ്റ് കുഴപ്പങ്ങളൊന്നുമില്ല. ഒരുപാട് കിടന്ന് നരകിച്ചതിന്റെ സൂചനയെന്നോണം മുഖത്തും നോട്ടത്തിലും ഒരു ദീനഭാവം. അത്രേയുള്ളൂ. ഒരുപക്ഷേ ഷിയാസ് പറഞ്ഞില്ലായിരുന്നെങ്കിൽ അവർ ആരോഗ്യവതിയെന്ന് തന്നെ ഞാന്‍ കരുതിയേനേ.
ഞാനവരുടെ മുഖത്ത് സഹതാപത്തോടെ നോക്കവേ എന്നോടവർ എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെ തോന്നി. ഞാൻ പെട്ടെന്ന് അടുത്തേക്ക് ചെന്നു. എന്താണെന്ന് ചോദിച്ച് കയ്യില്‍ പിടിക്കാൻ നോക്കിയപ്പോൾ അവിടെയില്ല. അവർ പതുക്കെ ഒറ്റമുണ്ട് മാറ്റാൻ ആംഗ്യം കാട്ടി. എന്തോ കാണിക്കാൻ ശ്രമിക്കുന്നത് പോലെ. അവിടെയെന്തോ കുത്തിയിട്ടുണ്ടാവും പാവത്തിനെ. ഞാൻ അല്പം മടിച്ചിട്ട് പതിയെ തലയ്ക്കലെ മുണ്ട് മാറ്റി. ഞെട്ടിത്തരിച്ചു.
അവരുടെ കൈകൾ രണ്ടും മുകളിലേക്ക് പിടിച്ചുവച്ച് കട്ടിലിന്റെ അഴികളിൽ കെട്ടിയിട്ടിരിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *