അവർക്ക് പിന്നീടൊരു പണി ഉഴിഞ്ഞുവച്ച് ഞാൻ ലൈബ്രറിയിൽ കേറി. കുറേക്കാലം കൂടിയിരുന്ന് അവിടം കാണുന്ന എന്നെ ലൈബ്രറിയുടെ ചുമതലയുള്ള ഹേമചേച്ചി ആരിത് എന്ന് കളിയാക്കി സ്വീകരിച്ചാനയിച്ചു.
ഹേമേച്ചി എന്തൊക്കെയോ കാര്യമായി തിരക്കി. മറുപടി പറഞ്ഞെന്ന് വരുത്തി ഞാൻ സ്റ്റഡി ഏരിയയിലിരുന്ന് അവളുമാരുടെ അസൈൻമെന്റിന്റെ റഫറൻസുകൾ തപ്പുകയായിരുന്നു. ഒന്നുരണ്ട് പുസ്തകങ്ങളുടെ പേരോർത്തുവച്ച് ബുക്കുകൾ അടുക്കിവച്ചിരിക്കുന്ന റാക്കുകളുടെ കൊട്ടാരത്തിലേക്കിറങ്ങി. ക്ലാസ് ടൈമായതിനാൽ ആരുമില്ല. മാനും മനുഷ്യരുമില്ല. ഞാനൊറ്റയ്ക്ക്!… ശിവനേ! ഇതേത് ജില്ല! ഇതൊക്കെ എവിടുന്ന് തപ്പിയെടുക്കുമെന്നറിയാതെ റാക്കുകൾ കൊണ്ടുള്ള മേസിൽ അന്ധനെപ്പോലെ തപ്പിത്തടഞ്ഞു. പെട്ടെന്നാണ് ഷെൽഫുകളുടെ ഇടവഴിയിൽനിന്നും ഒരുത്തി ചാടിവീണത്!
“ എടാ മ്യോനേ.. ഇതൊന്നും അത്ര നല്ലതല്ല കേട്ടോ…” സ്വാതി ചിരിച്ചോണ്ട് കളിയാക്കി. സ്ലീവ് ലെസ് ടോപ്പും വെള്ള ലെഗിംസുമാണ് വേഷം. മുടി മനോഹരമായി പിന്നിലേക്ക് ഒന്നായി പിന്നിയിട്ടിരിക്കുന്നു.
“ ഹോ… നീയാരുന്നോ… പേടിപ്പിച്ച് കളഞ്ഞല്ലോടി!”
“ ഹഹ… എന്താണ് ഇവിടെ…? നന്നാവാൻ തീരുമാനിച്ചോ?”
“ ആടീ… വിഷുവൊക്കെ വരുവല്ലേ… അല്ലാ… നീയെന്താ ഇവിടെ… പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്താ കാര്യം?”
“ കൂടുതല്‍ കളിയാക്കല്ലേ… നിന്നേക്കാൾ ഒരു പേപ്പർ എനിക്ക് കൂടുതല്‍ കിട്ടിയിട്ടുണ്ട്… പിന്നെ, വന്നത്… ഞങ്ങടെ ക്ലാസിലെ ഒരു ഉഴപ്പനെ കാൺമാനില്ല! കാലത്ത് അവൻ ബസ്സ് കേറാൻ നിന്നത് കണ്ടവരുണ്ട്. പക്ഷേ രാവിലത്തെ റീനാ മിസ്സിന്റെ ക്ലാസിൽ മാത്രം കണ്ടില്ല.”
ഭഗവാനേ… റീനാ മിസ്സിന്റെ ക്ലാസാണോ ഇപ്പോൾ!
“ ഡാ, വന്നപ്പോള്‍ മുതല്‍ അവര് നല്ല കലിപ്പായിരുന്നു. കുറച്ചുകഴിഞ്ഞ് നിന്നെ തിരക്കിയായിരുന്നു, കേട്ടോ. അങ്ങനെയിരിക്കെ ഞാന്‍ ചുമ്മാ ജനലിൽകൂടി നോക്കിയപ്പൊ നീ ഒരിക്കലും പോവാൻ സാധ്യതയില്ലാത്തിടത്തേക്ക് കേറിപ്പോണൂ! എന്താണെന്ന് ഒന്നറിയണമല്ലോ. സോ, എനിക്ക് വയറ് വയ്യെന്നും പറഞ്ഞ് ക്ലാസീന്ന് ചാടി..” അവൾ എന്റെ ഇരുതോളിലും കൈതണ്ടകൾ അമർത്തി. എന്നിലേക്ക് മുഖം ചേർത്തു. ശരിക്കുമൊരു കാമുകിയെപോലെ.
“ സത്യം പറയെടാ… എന്തിനാ മുങ്ങിയേ?”
“ അസൈൻമെന്റ് ഉണ്ടായിരുന്നെടി…”
“ എന്ത് അസൈൻമെന്റ്?! നോക്കട്ടെ…” അവൾ എന്റെ കയ്യിൽനിന്ന് ഫയൽ പിടിച്ചുവാങ്ങി.
“ അയ്യേ… നീയിത് എന്നാ ജൂനിയേഴ്സിന് അസൈൻമെന്റ് എഴുതിക്കൊടുക്കാൻ തുടങ്ങിയേ?”
സ്വാതി രണ്ട് ഫയലിലും രേഖപ്പെടുത്തിയ പേരുകൾ വായിച്ചു.
“ മിനി ജോർജ്ജ്, നിമ്മി എൻ.എസ്.
അതു ശരി.. അപ്പൊ അതായിരുന്നല്ലേ കാര്യം! എലിയും പൂച്ചയും തമ്മില്‍ ചങ്ങാത്തമോ? സത്യം