ബെംഗളൂരു ഡയറീസ് 1
Bengaluru Diaries Part 1 : Author : Trivikram
ഇതൊരു ഫെംടം സ്റ്റോറി ആണ്. ഇത്തിരി ഡീറ്റെയ്ൽഡ് ആയിട്ടാണ് എഴുതുന്നത്. കഥയ്ക്ക് പ്രാധ്യാന്യം നൽകുന്നുണ്ട് എങ്കിലും ഇങ്ങനത്തെ ഒരു കഥയിൽ ഉണ്ടാവേണ്ട ഇലമെൻറ്സ് ഒക്കെ ഉൾപ്പെടുതിട്ടുണ്ട്. അപ്പൊ കഥയിലേക്ക്..
ഞാൻ അരുൺ. ഒരു 175 സെന്റിമീറ്റർ ഉയരം. തടി ഒന്നും ഇല്ലാത്ത എന്നാൽ തീരെ മെലിഞ്ഞിട്ടും അല്ലാത്ത ശരീരം. വെളുത്ത നിറം ആണ്. പൊതുവെ അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ഞാൻ എങ്കിലും ഡിഗ്രി കഴിഞ്ഞിട്ട് പിജി ചെയ്യാതെ കുറച്ചു നാൾ ജോലി നോക്കാം എന്ന് തീരുമാനം എടുത്തു. ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ ജോലി കിട്ടി. വെറും മൂന്ന് മണിക്കൂർ ജോലി. ഞായറാഴ്ച്ച അവധി. പരിചയത്തിൽ ഉള്ള ഒരാൾ വിൽക്കാൻ വച്ചിരുന്ന ഫ്ലാറ്റിൽ താമസം. 10 k ശമ്പളമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഞാൻ അതുകൊണ്ടല്ല ജോലിക്ക് കയറിയത്. പ്രവർത്തി പരിചയവും, പരിചയം ഇല്ലാത്ത നാട്ടിൽ ഒറ്റയ്ക്ക് ജീവിക്കുന്നതിന്റെ അനുഭവ സമ്പത്തും നേടാൻ ആയിരുന്നു.വീട്ടിൽ അത്യാവശ്യം പണം ഉണ്ടായിരുന്നത് കൊണ്ടും അവർക്ക് എന്റെ ഉദ്ദേശങ്ങൾ ഇഷ്ടപെട്ടത് കൊണ്ടും എല്ലാം സെറ്റ് ആക്കി തന്നു. എന്നാൽ എനിക്ക് പുറത്തു പറയാത്ത വേറെ ഒരു ദുരുദ്ദേശ്യവും ഉണ്ട്. അത് വഴിയേ പറയാം.
ആദ്യമായി ലീവെടുത്തു നാട്ടിൽ വന്നു നിന്ന സമയം. മുഖത്തെ രോമങ്ങൾ ഷേവ് ചെയ്യണോ വേണ്ടേ എന്നുള്ള സംശയത്തിൽ കണ്ണാടി നോക്കി നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നൊരു ഫോൺ കോൾ. ഞാൻ അതെടുത്തു.
-“ഹലോ ”
-“ഹലോ. അരുൺ അല്ലെ. ഞാൻ നിമിഷയാണ്. കോളേജിൽ നിന്റെ കൂടെ ഉണ്ടായിരുന്ന. ഓർമ്മയുണ്ടോ”
പെട്ടെന്ന് ഞാനൊന്ന് ഞെട്ടി. അവൾ എന്തിന് എന്നെ വിളിക്കണം. കോളേജിൽ വച്ചുണ്ടായ പ്രശ്നങ്ങൾ പിന്നെയും തുടങ്ങാൻ ആണോ?
അവൾ തുടർന്നു..
-“എടാ. കോളേജിൽ വച്ചുണ്ടായ കാര്യങ്ങൾ ഇനി മനസ്സിൽ വച്ചിരുന്നിട്ട് കാര്യമില്ല. ഞാൻ അന്ന് നിന്നെ പ്രൊപ്പോസ് ചെയ്‌തെന്ന് വച്ച് ഇപ്പ്പോഴും നിന്നെ തന്നെ മനസ്സിൽ വച്ചോണ്ട് ഇരിപ്പൊന്നും ഇല്ല. നീ പേടിക്കണ്ട”