ഇതും പറഞ്ഞു അവളൊന്ന് ചിരിച്ചു.
അവളങ്ങനെ പറഞ്ഞപ്പോ എനിക്ക് ചെറിയ വിഷമം വന്നു. ഞാൻ സത്യത്തിൽ അവളോട് അന്ന് വളരെ മോശമായാണ് പെരുമാറിയത്. അത്യാവശ്യം കൂട്ടൊക്കെ ഉണ്ടായിരുന്ന, ഒരു മിസോജനിസ്റ്റ് ആയിരുന്നു ഞാൻ. പെൺപിള്ളേരെ ശൂളം അടിക്കുക, ഇട്ടിരിക്കുന്ന വസ്ത്രം നോക്കി ജഡ്ജ് ചെയ്യുക, വെടി പട്ടം ചാർത്തിക്കൊടുക്കുക എന്നതൊക്കൊക്കെ ആയിരുന്നു നമ്മുടെ കലാപരിപാടികൾ.
നിമിഷ വളരെ മാസ്കുലീൻ ആയ ഒരു പെണ്ണായിരുന്നു. സ്വന്തം ഇഷ്ടങ്ങൾ നോക്കി ജീവിച്ചിരുന്ന ഒരു പെണ്ണ്. മാനിറം. അധികം മേക്കപ്പ് ഒന്നും ഇടാറില്ല. എങ്കിലും ഡാർക്ക് ചെറി ഷേഡുള്ള ലിപ്സ്റ്റിക്ക് ഇടുമായിരുന്നു. ടെസ്സ തോംസൺ എന്ന ഇഗ്ളീഷ് നടിയെ ഓര്മിപ്പിച്ചിരുന്ന നല്ല ബിൽറ്റ് ശരീരം.
കോളേജിൽ ഒക്കെ ഓടിച്ചാടി നടക്കും. അവിടെ ആദ്യമായി ക്രോപ് ടോപ്പ് ഒക്കെ ഇട്ടത് അവൾ ആയിരുന്നു. കോളേജ് മുഴുവൻ സ്റ്റഡ്ഡ് ഇട്ട പൊക്കിളും, ചെറിയ രോമങ്ങളുള്ള കക്ഷവും കാണിച്ചു ധൈര്യത്തോടെ നടക്കും. അതുകൊണ്ട് ഇവളെപ്പറ്റി ഞാനുൾപ്പെടെ ഉള്ളവർ കഥകൾ പറഞ്ഞിരുന്നു. ടീച്ചർമാർക്കിടയിലും ചെറിയ മുറുമുറുപ്പുകൾ ഉണ്ടായിരുന്നു. ചെറിയ പേടി ഉണ്ടായിരുന്നത് കൊണ്ട് ആരും മുഖത്ത് നോക്കി പറഞ്ഞിരുന്നില്ല എന്ന് മാത്രം.
നിമിഷ ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. ഞാൻ ഞെട്ടി പോയ ഒരു നിമിഷം ആയിരുന്നു അത്. അവൾക്കെങ്ങനാണ് എന്നോട് പ്രണയം തോന്നിയത് എന്ന് മനസിലായതേ ഇല്ല. അവളെപ്പോലെ ഒരാളെ പ്രേമിച്ചു നടക്കുന്നത് അന്നത്തെ എനിക്ക് പറ്റില്ലായിരുന്നു. കൂട്ടുകാർ ഊളകളുടെ മുൻപിൽ ആളാവാൻ ഞാൻ അവളോട് വളരെ മോശമായി ബിഹേവ് ചെയ്തു.
നിന്നെപ്പോലെ ആണും പെണ്ണും കെട്ടതിനെ ഒക്കെ ഞാൻ എങ്ങനെ പ്രേമിക്കും. നീ പത്തടി ദൂരെ നിന്നാലേ നാറി തുടങ്ങും എന്നൊക്കെ പറഞ്ഞു. ചുറ്റും എന്റെ കൂട്ടുകാർ ഉൾപ്പെടെ ഒരു 20 പേർ ഉണ്ടാവും. പലരും അത് കേട്ട് പൊട്ടിച്ചിരിച്ചു. അവർ അന്ന് അവൾ ആദ്യമായി കരയുന്നത് കണ്ടു. ആ പാവം എന്റെ ക്രൂരമായ വാക്കുകൾ കേട്ട് കരഞ്ഞു കൊണ്ട് ഓടിപ്പോയി. അവളുടെ ബോൾഡ് ഇമേജ് തകർന്നു വീണു. ആണും പെണ്ണും ഉൾപ്പെടെ ഒരുപാടു പേർ അവളെ ബുള്ളി ചെയ്യാൻ തുടങ്ങി. പക്ഷെ വെറും ആറു മാസം കൊണ്ട് അവൾ പിന്നെയും പഴയ ഫോമിലേക്ക് തിരിച്ചു വന്നു.