നിമിഷ : “എടാ എന്താ ഒന്നും മിണ്ടാത്തെ??”
അരുൺ : “അയ്യോ. സോറി നിമിഷ. ഞാൻ ഇതൊട്ടും പ്രതീക്ഷിക്കാത്ത….. ഒരു കോൾ ആയിപ്പോയി. അതാ. എന്ത് പറ്റി ഇങ്ങനെ…. ഒരു കോൾ”. ഞാൻ തപ്പി.
നിമിഷ: “എടാ നിന്നെക്കൊണ്ട് ഒരു ആവിശ്യം ഉണ്ട്. നീ കോളേജിൽ എക്കൊണോമിക്സ് ആയിരുന്നില്ലേ. ഒന്ന് രണ്ടു ബുക്ക്സ് വേണമായിരുന്നു. എന്റെ ജൂനിയേഴ്സിന് എന്തോ ആവിശ്യം ഉണ്ടെന്ന്”
അരുൺ : “ബുക്ക്സ് എന്റെ കയ്യിൽ കാണും. പക്ഷെ ഞാൻ നാളെ പുലർച്ചെ ബാംഗ്ലൂരിലേക്ക് പോകുമല്ലോ നിമിഷേ. ഇതിപ്പോ സന്ധ്യ ആയി. ഞാനിനി എപ്പോ കൊണ്ട് തരാൻ”
നിമിഷ : “ഞാനത് പറയാൻ വിട്ടു. ഞാൻ ഇവിടെ ബാംഗ്ലൂർ എൻ.സി.എൽ വുമൺസ് കോളേജിലാണ്(fictional name) പി ജി ചെയ്യുന്നത്. നീ ഇവിടെ വരുമ്പോൾ തന്നാൽ മതി.”
ഞാൻ പിന്നെയും അമ്പരന്നു. ഞാൻ നേരത്തെ പറഞ്ഞ ദുരുദ്ദേശ്യം ആയിരുന്നു അതിനു കാരണം. പൂജ. ഞാൻ ഫൈനൽ ഇയർ പഠിച്ചിരുന്ന സമയത്തു നോട്ടം ഇട്ട പെൺകുട്ടി. അത്രയും കാലം ഞാൻ അങ്ങനെ ശ്രദ്ധിച്ചിരുന്നില്ല അവളെ. ഫൈനൽ ഇയറിൽ ഇവൾ ഒന്ന് കൂടെ നന്നായി. ആദ്യമായി ആ കണ്ണോടു നോക്കിയത് അപ്പോഴാണ്. അത്യാവശ്യം കൊഴുത്ത ശരീരം. എന്നാൽ വയർ ഒന്നും ഇല്ല. ഒരു ട്രെഡീഷണൽ ചുറ്റുപാടിൽ വളർന്ന പെൺകുട്ടി ആയിരുന്നു അവൾ. ഷാളോട് കൂടിയ ചുരിദാർ അല്ലെങ്കിൽ കുർത്ത ആയിരുന്നു സ്‌ഥിരം വേഷം. ഒരു മാലയും മൂക്കുത്തിയും ചെറിയൊരു വളയും ആയിരുന്നു ആകെയുള്ള ആഭരണങ്ങൾ. പെട്ടെന്നൊരിഷ്ടം തോന്നി. പിന്നെയത് അസ്‌ഥിക്ക് പിടിച്ചു. പക്ഷെ പറയാൻ ഒരു ധൈര്യം ആയപ്പോഴേയ്ക്കും കോളേജ് തീർന്നു. പൂജ ഇതേ എൻ.സി.എൽ കോളേജിൽ ആണ് പി.ജി. ചെയ്യുന്നത് എന്ന് പിനീടറിഞ്ഞു. അത്യാവശ്യം നോറ്റോറിയസ് ആയ ഒരു കോളേജ് ആണ്. പെണ്പിള്ളേരുടെ കോളേജ് ആയിരുന്നു എങ്കിലും എല്ലാത്തരം ഫ്രോഡുകളും ഉണ്ടായിരുന്നു.
ദൈവം എന്റെ കൂടെ ആണ്. അല്ലെങ്കിൽ നിമിഷ എന്നെ ഇപ്പൊ അങ്ങോട്ടേക്ക് വിളിക്കില്ലല്ലോ. പതിയെ നിമിഷയും ആയി കമ്പനി അടിക്കാം പിന്നെ പൂജ. ഇങ്ങനെ ഒക്കെ ഞാൻ കണക്കു കൂട്ടി.