അവൾ ബാക്കി രണ്ടു പേരോടുമായി പറഞ്ഞു…
– “നിങ്ങൾക്ക് ഇതാരാണ് എന്ന് അറിയാമോ?”
അവർ ഒരുമിച്ചു പറഞ്ഞു. “അരുൺ. അല്ലെ?”
-“അല്ല. എന്റെ ജീവിതം തകർത്തവൻ. എന്റെ ഒരേ ഒരു ശത്രു”
ഞാൻ ഞെട്ടി. എന്റെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റായിരുന്നു. അവൾ ഒന്നും മറന്നിട്ടില്ല. ഞാൻ പെട്ടു എന്ന് മനസിലായി. എനിക്ക് ഇറങ്ങി ഓടാൻ തോന്നി. ഞാൻ അവളെ തന്നെ വിളറിയ മുഖവുമായി നോക്കി. അധികം ഒച്ച എടുക്കാതെ, എന്നാൽ ഭയപ്പടുത്തുന്ന രീതിയിൽ നിമിഷ തുടർന്നു.
-“എന്റെ ആ ആറു മാസം ഞാൻ തെറാപ്പിയും മറ്റുമായി കളഞ്ഞു. നന്നായി പഠിച്ചിരുന്ന ഞാൻ രണ്ടു പരീക്ഷ തോറ്റു. കോളേജിൽ മാനം പോയി. എന്തിനു? ഇവനെ സ്നേഹിച്ച തെറ്റിന്. ഇവൻ ഒരേ ഒരു നോ പറഞ്ഞിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാവുമായിരുന്നോ. അന്നിവൻ പറഞ്ഞ വാക്കുകൾ എല്ലാം എനിക്ക് ഇപ്പോഴും ഓര്മ ഉണ്ട്. അതിനു ശേഷം ആ കോളേജിൽ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് കാണിക്കാൻ കാട്ടി കൂട്ടിയ അഭിനയം ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ ദേഷ്യം വരുന്നു. പക്ഷെ ഇവിടെ വരുന്നത് വരെയേ ഉണ്ടായിരുന്നുള്ളൂ എനിക്ക് ആ ഒരു വിക്ടിം മൈൻഡ്.”
രാധികയും അന്നയും ഒരു വില്ലൻ ചിരി ചിരിച്ചു.
ഞാൻ പേടിച്ചു ഇല്ലാണ്ടായി. അവർ എന്നെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. അവരുടെ കാലു പിടിച്ചു ഇവിടെ നിന്ന് രക്ഷപ്പെടണം എന്ന് തോന്നി. പോരാത്തതിന് മൂത്രശങ്ക കൂടി കൂടി ഇപ്പൊ പൊട്ടും എന്ന അവസ്‌ഥയിലും.
നിമിഷ എന്നോടായി പറഞ്ഞു. “നീ എന്ത് വിചാരിച്ചു. ഞാൻ ഇതെല്ലാം അത്ര പെട്ടന്ന് മറക്കും എന്നോ?…അതിനീ നിമിഷ നിമിഷ അല്ലാണ്ടാവണം. പഴയ ആ കോളേജ് ഹീറോയെ ഇവിടെ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നീ നോക്കിക്കോ.”
ഞാൻ നടുങ്ങി. അവളോട് കാലുപിടിക്കാം. വേറെ വഴിയില്ല എന്നെനിക്ക് മനസിലായി. ഞാൻ പതിയെ നിമിഷയോട് മാപ്പപേക്ഷിക്കാൻ എന്നവണ്ണം പതിയെ എഴുനേറ്റു..
“ഇരിയടാ അവിടെ!!!!”
നാല് ദിക്കും ഞെട്ടി വിറയ്ക്കുന്ന ഒച്ചയിൽ നിമിഷ അത് പറഞ്ഞു. ഞാൻ ഞെട്ടി വിറച്ചു. എന്റെ ഹൃദയം രണ്ടു തുണ്ടാകുന്നത് പോലെ തോന്നി. പക്ഷെ ആ പേടിയിൽ എന്നെ തന്നെ ഞെട്ടിച്ചു കൊണ്ട് ഞാൻ അറിയാതെ മൂത്രം ഒഴിച്ച് പോയി!!! ഞാൻ കരച്ചിലിന്റെ വക്കത്തായി. എന്റെ അഭിമാനവും ആണത്തവും എല്ല്ലാം ഈ മൂന്ന് പെണ്ണുങ്ങളുടെ മുന്നിൽ നഷ്ടപ്പെട്ടു.