ശേഷം തന്റെ അളവില്‍ തയ്പ്പിച്ച ഷര്‍ട്ടും മുണ്ടും മേടിച്ചു ഡ്രെസ്സ് മാറി നേരെ സൂപ്രണ്ടിന്റെ റൂമിലേക്കു ചെന്നു.അവിടെ വെച്ചു കുറച്ചു പേപ്പറിലൊക്കെ ഒപ്പു വെച്ചപ്പോഴേക്കും സൂപ്രണ്ടു ഒരു കവറെടുത്തു നീട്ടി.കുമാരന്‍ അതു മേടിച്ചിട്ടു അദ്ദേഹത്തീന്റെ മുത്തേക്കു നോക്കി.
‘ആ ടാ അതു കുറച്ചു കാശാണു നീ ഇവിടെ ജോലി ചെയ്തതിന്റെ കൂലി.ഇതിപ്പൊ നിന്റെ അത്യവശ്യ ചെലവിനോക്കെയുള്ളതുണ്ടു.ഉള്ള കാശു വെള്ളമടിച്ചു തീര്‍ക്കരുതു നാട്ടില്‍ പോയി നല്ല പോലെ ജോലിയൊക്കെ ചെയ്തു ജീവിക്കാന്‍ നോക്കു കേട്ടൊ’
‘ഊം’ കുമാരന്‍ മൂളി
‘ന്നാ ശരി പോയ്‌ക്കൊ.നല്ലതു വരട്ടെ’
കുമാരന്‍ ശരിയെന്നു തലയാട്ടി അപ്പോഴേക്കും ഗാര്‍ഡു വന്നു കുമാരനെ കൂട്ടിക്കൊണ്ടു പോയി കവാടം തുറന്നു തരുമ്പോള്‍ പാറാവു നിന്നിരുന്ന പൊലീസുകാരന്‍ ഒരു അധികാര സ്വരത്തില്‍ പറഞ്ഞു.
‘ടാ ഇനി ഇങ്ങോട്ടു വന്നേക്കരുതു കേട്ടൊ നാട്ടില്‍ പോയി വല്ല വേലയും ചെയ്തു ജീവിക്കെടാ’
ശരിയെന്നു വെറുതെ മൂളിയതിനു ശേഷം കുമാരന്‍ തലകുനിച്ചു ഗേറ്റിനു വെളിയിലിറങ്ങി ചുറ്റിനും ഒന്നു നോക്കി.കാത്തുനില്‍ക്കുവാനൊ വരവേല്‍ക്കുവാനൊ ആരേയും കണ്ടില്ല അല്ലെങ്കി തന്നെ ആരു വരാനാണു കുമാരനു വിഷമം തോന്നിയില്ല അതയാള്‍ പ്രതീക്ഷിച്ചതാണു .കുമാരന്‍ കണ്ണുകളിറുക്കിയടച്ചു കൊണ്ടു ചുണ്ടിലൊരു പുഞ്ചിരിയോടെശ്വാസം വലിച്ചു കയറ്റിയപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മണം അയാളുടെ മൂക്കിലേക്കടിച്ചു കയറി.കുമാരന്‍ ചുറ്റിനും സന്തോഷം കൊണ്ടുനോക്കി .പണ്ടു വന്നതു പോലെയല്ല ഇപ്പോള്‍ കൊറേ മാറ്റങ്ങളൊക്കെ ഉണ്ടു.യൂണിഫോമിലല്ലാത്ത ആളുകളെ കണ്ടപ്പൊ കുമാരന്റെ ഉള്ളം തുടിച്ചു.ഹൊ എത്ര കാലമായി ഇങ്ങനൊരു കാഴ്ച്ച കണ്ടിട്ടു. അയാള്‍ പതുക്കെ നടന്നു ജംഗ്ഷനിലെത്തി ആദ്യം കണ്ട ഓട്ടോയില്‍ കയറി
‘ഡാ മോനെ തമ്പാനൂര്‍ക്കു പോവട്ടെ.’
‘ശരിയണ്ണാ’
ഓട്ടോച്ചെക്കന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി നേരെ തമ്പാനൂര്‍ക്കു വിട്ടു.അവിടന്നു കുമാരന്‍ നേരെ നടന്നു റെയില്‍ വേ സ്‌റ്റേഷനിലേക്കു ചെന്നു.അന്വേഷിച്ചപ്പോള്‍ വടക്കോട്ടു വണ്ടിയൊന്നുമില്ല പിന്നവിടെ നിന്നില്ല നേരെ ട്രന്‍സ്‌പോര്‍ട്ടു സ്റ്റാന്റിലേക്കു വെച്ചുപിടിച്ചു.വണ്ടികളിഷ്ടം പോലെ ഉണ്ടു.ക്ലോക്കിലെ സമയം നോക്കിയപ്പോള്‍ മണി പതിനൊന്നര കഴിഞ്ഞിരിക്കുന്നു.എങ്കിപ്പിന്നെ ചോറുണ്ടിട്ടു പോകാമെന്നു കരുതി ഹോട്ടലുകള്‍ കുറെ അന്വേഷിച്ചെങ്കിലും ഒരു സ്ഥലത്തു മാത്രമെ ഭക്ഷണം റെഡി ആയിട്ടുള്ളു.ഉടനവിടെ കേറി ചോറുണ്ടിട്ടു പൈസയും കൊടുത്തു തിരിച്ചു സ്റ്റാന്റില്‍ വന്നപ്പോളേക്കും ഒരു എറണാകുളം ഫാസ്റ്റ് പിടിച്ചിട്ടിരിക്കുന്നു.സൈഡു സീറ്റു തന്നെ പിടിച്ചു.പത്തുപതിനഞ്ചു മിനിട്ടിനകം തന്നെ ബസ്സു പുറപ്പെട്ടു കണ്ടക്ടര്‍ വന്നു ടിക്കറ്റു ചോദിച്ചപ്പോള്‍ ഒരു കായംകുളം എന്നു പറഞ്ഞു.കണ്ടക്ടര്‍ പൈസ മേടിച്ചു ടിക്കറ്റു കൊടുത്തിട്ടു അടുത്തയാളിന്റെ അടുത്തേക്കു ചെന്നു.ടൗണ്‍ വിട്ടു ബസ്സ് മുന്നോട്ടു
കുമാരസംഭവം 1 [Poker Haji]
Posted by