സിനിയുടെ മകൻ അഭി
Siniyude Makan abhi | Author : Johny King
സമയം രാത്രി പതിനൊന്നു മണിയാവാനായി. ഞാൻ വീട്ടിൽ നിന്നുമിറങ്ങി ബൈക്ക് എടുത്തു ബസ് സ്റ്റാൻഡിലേക്ക് ഓടിച്ചുവിട്ടു. വണ്ടിയൊടിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ പലതും മനസ്സിൽ ആലോചിച്ചു…
ഫ്ലാഷ് ബാക്ക്….
ഇങ്ങനെ ജീവിക്കേണ്ടിരുന്നവർ അല്ലായിരുന്നു ഞാനും എന്റെ അമ്മയും. തറവാട്ടിൽ പിറന്ന അമ്മയ്ക്ക് അച്ഛന്റെ കൂടെ ഒളിച്ചോടേണ്ടി വന്നു. ഓടിച്ചോടിയതുകൊണ്ട് അവരെ അവരുടെ രണ്ടു വീട്ടുകാരും എഴുതി തള്ളി. ഞാൻ ഉണ്ടായി എന്ന വിവരം അറിഞ്ഞിട്ടു പോലും അവർ തിരിഞ്ഞു നോക്കിയല്ല എങ്കിലും അച്ഛനും അമ്മയ്ക്കും അതിൽ വിഷമം തോന്നിയിരുന്നില്ല. അച്ഛന് ഗൾഫിൽ കൺസ്ട്രക്ഷൻ പണിയായിരുന്നു. അമ്മ ഹൌസ് വൈഫും. ഞാൻ കോളേജിൽ ഫസ്റ്റ് ഇയറിന് പഠിക്കുകയായിരുന്നു എല്ലാം തകിടം മറിഞ്ഞത് അന്നായിരുന്നു. ആറ് മാസങ്ങൾക്കു മുൻപ് അച്ഛന് ഒരു ആക്സിഡന്റ് പറ്റി കിടപ്പിലായി. ഞങ്ങളുടെ കുടുംബത്തിന്റെ ആകെയുള്ള വരുമാനം നിന്നു. വീടിന്റെ ലോണും പലചരക്കു അല്ലറ ചില്ലറ കടങ്ങളും എന്തിനു പറയുന്നു അച്ഛനുള്ള മരുന്നുകൾ വാങ്ങാൻപോലും ഞങ്ങൾക്ക് സ്ഥിതിയില്ലാതെയായി. ഞാൻ ചില ജോലിയൊക്കെ ശ്രമിച്ചിരുന്നെങ്കിലും ഒന്നിലും ഉറച്ചു നിൽക്കാനായില്ല… ഒരു ദിവസം വീടിനു അടുത്തുള്ള പലചരക്കു കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ.. എന്നെക്കണ്ടപ്പോൾ തന്നെ അവിടുത്തെ മുതലാളി സുശീലൻ :- എന്താ?? ഞാൻ :- കുറച്ചു വീട്ടു സാധനങ്ങൾ വേണമായിരുന്നു ചേട്ടാ… സുശീലൻ :- അല്ല ഇപ്പൊ തന്നെ പറ്റു കുറെ ഉണ്ടല്ലോ… ഞാൻ :- അത് ചേട്ടാ വീട്ടിലെ പ്രശ്നങ്ങൾ എല്ലാം അറിയാല്ലോ… എല്ലാം കൂടെ ഞാൻ ഒരു ദിവസം തരാം… സുശീലൻ :- അങ്ങനെ ഇപ്പൊ എല്ലാം കൂടെ ഒരു ദിവസം തരേണ്ട… നീ ആദ്യം ഇവിടുത്തെ പറ്റു അങ്ങ് തീർക്കു… അവിടെ കൂടിനിൽക്കുന്ന ആളുകൾ എന്നെ പരിഹാസത്തോടെ നോക്കി നിന്നു.. അത് എനിക്ക് കുറച്ചിലായി…
ഞാൻ :- ചേട്ടാ അത്…ഞാൻ ഒരു ജോലി നോക്കുന്നുണ്ട്.. വൈകാതെ കിട്ടും…