“”എന്റെ പതിനേഴാം വയസിൽ അച്ഛൻ മരിച്ചു… അച്ഛൻ മരിച്ച് ഒന്നര കൊല്ലത്തിനു ശേഷം അമ്മയും… അവരുടെ ലവ് മാര്യേജ് ആയോണ്ട് തന്നെ, പറയാൻ മാത്രം ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം നോക്കിയത് നിന്റെ അമ്മയാണ്… എന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ ശ്രേമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല… പിന്നെ ഡിഗ്രി എല്ലാം കഴിഞ്ഞപ്പോ ആന്റിയുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു… ആദ്യം എനിക്ക് ഒരു മടിയുണ്ടായിരുന്നു… പിന്നെ ഇവിടെ വന്ന് നിന്നെ കണ്ടപ്പോ ചെറിയൊരു ആശ്വാസം തോന്നി… നിന്നെ ആയി വഴക്ക് കൂടാൻ നല്ല രസവാ… ആ നീ എന്നോട് ഒരു ദിവസം ആണെങ്കിൽ പോലും മിണ്ടാതിരുന്നത് എനിക്ക് സഹിച്ചില്ല… അത്കൊണ്ട് ഞാൻ ഇന്നലെ മൊത്തം ഇരുന്ന് കരഞ്ഞു… സോറി… “” മറ്റാർക്കും ഇവളുടെ അവസ്ഥ മനസിലാവില്ലെങ്കിലും എനിക്ക് മനസിലാവും… പാവം ഒരുപാട് വേദന ഉള്ളിൽ ഒതുക്കി ആണ് എന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നേ… ഒരുപക്ഷെ ഞാൻ അനുഭവിച്ച വേദനയെക്കാൾ ഇവൾ അനുഭവിച്ചിട്ടുണ്ടാവും…
ഇനി ഞാൻ ഒരു കാര്യം തീരുമാനിച്ചു… ഇവളെ ഒരിക്കലും ഇനി ഞാൻ വേദനിപ്പിക്കില്ല… പാവം ഒരുപാട് അനുഭവിച്ചതാ… ഞാൻ എണീറ്റ് അവളുടെ തെഴെക്ക് ഒഴിക്കിയെത്തിയാ കണ്ണീർ തുടച്ചു…