എന്റെ ജോ
Ente Jo | Author : John Luka
ഇത് എന്റെ കഥയല്ല, ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത കുറെ ആൾക്കാരുടെ എന്റെ ഭാവനയിൽ വന്ന കഥയാണ്. ഇത് നടക്കുന്ന സ്ഥലമോ അല്ലേൽ മറ്റന്തെങ്കിലുമൊ എനിക്ക് യാതൊരു പരിചയവും ഇല്ലാത്തതാണ്.
എഴുതുക എന്ന എന്റെ ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങുകയാണ്. നല്ല ആകാംഷയുള്ള കഥയായിരിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട് ഇല്ല എന്ന് തോന്നിയാൽ കമന്റ് ഇൽ അറിയിക്കുക.
ആദ്യ ഭാഗത്തിൽ തന്നെ 18+ ചെയ്തിട്ടില്ല. ഈ പാർട്ട് കഥ അരങ്ങേരുന്ന സാഹചര്യം അവതരിപ്പിക്കുകയാണ്. എല്ലാവർക്കും നന്ദി
——————
“ലൂക്ക.. ടാ… എഴുന്നേൽക്കെടാ സ്ഥലം എത്തി” അപ്പന്റെ വിളികേട്ടാണ് എഴുന്നേറ്റത്. ഞാൻചുറ്റും നോക്കി അഡ്മിഷൻ എടുക്കാൻ വന്നപ്പോ എന്നെ അത്ഭുതപെടുത്തിയതാണേലും ഇവിടം വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു. നേരെ മെയിൻ ബ്ലോക്കിന്റെ മുകളിലെ ആ മങ്ങിയ എഴുത്ത് ഞാൻ വായിച്ചു. ” ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, മൂന്നാർ ”
“അടിപൊളി സ്ഥലമാണല്ലോ ലൂക്കാച്ചാ…”
ഞാൻ അപ്പനെ നോക്കി ഒന്ന് ചിരിച്ചു.
“അല്ലേലും നിനക്ക് ഇത് എന്നതിന്റെ കേടാ ചെറുക്കാ.. നമ്മടെ അവിടെ പഠിച്ചാൽ നിനക്ക് പഠിയത്തില്ലേ ? ഈ കാട്ടുമുക്കിൽ തന്നെ പഠിക്കണോ?”
“മതി, ഇത് നമ്മൾ സംസാരിച്ചു തീർത്തതാ. അത് വിട്, എന്നാ അപ്പ ഇറങ്ങിക്കോ.. ഇല്ലേൽ വീടെത്താൻ താമസിക്കും”
അപ്പൻ അവിടെ എന്നെ തനിച്ചാക്കി പോകുമ്പോ നല്ല വിഷമം തോന്നിയെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല. കാർ കണ്മുന്നിൽ നിന്ന് മഞ്ഞപ്പോൾ അറിയാതെ കണ്ണൊന്നു നിറഞ്ഞു.
ഞാൻ അവിടെ ഇങ്ങനെ നിശ്ചലമായി നിന്നു. എന്റെ എല്ലാം ആണ് അപ്പൻ. എന്റെ ബെസ്റ്റ് ഫ്രിണ്ടും അപ്പൻ തന്നെ. ഇന്നലെ ഇറങ്ങുമ്പോ അപ്പ കരഞ്ഞത് ഞാൻ കണ്ടതാ… ഇപ്പൊ എന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാകണം… പാവം.
ഉള്ളിലെ സങ്കടം കൊണ്ട് ചൂടുപിടികികുയാണേൽ പുറത്ത് ഇടുക്കിയിലെ മഞ്ഞിൽ തണുത്തു വിറങ്ങലിച്ചിരിക്കുകയായിരുന്നു.