എന്റെ ജോ [ജോൺ ലൂക്ക]

Posted by

” ടോ അവിടെ നിന്ന് അസുഖമൊന്നും വരുത്തണ്ട, ഉള്ളിൽ കയറിപ്പോര് ” ഞാൻ ചുറ്റും നോക്കി. പുറത്ത് വേറെ ആരും ഇല്ല

“തന്നോട് തന്നെ, പിറകിലോട്ട് നോക്ക് ”

ഞാൻ തിരിഞ്ഞു നോക്കി.

ഐശ്വര്യമുള്ള മുഖം, എന്റെ അത്രതന്നെ ഉയരം, ചെറിയ തടിയുണ്ട്. നടി വീണ നന്ദകുമാറിനെ പോലെ. ചുരിദാർ ആണ് വേഷം. തണുപ്പിനെ പ്രതിരോധിക്കാൻ സ്വെട്ടർ ഇട്ടിട്ടുണ്ട്.. ഈ സമയം കൊണ്ട് ഞാൻ എല്ലാം നിരീക്ഷിച്ചു.

 

“താൻ എന്താ എന്നെ സ്കാൻ ചെയ്യണോ?… അയ്യേ പോത്ത് പോലെ വലുതായില്ലേ കരയേണോ.. അവിടെ പൈപ്പ് ഉണ്ട് പോയി മുഖം കഴുകി പിന്നിലെ കാന്റീനിലേക്ക് വാ.. ഞാൻ അവിടെ കാണും,”

 

ഞാൻ പോയി മുഖം കഴുകി.. മുഖം മരവിച്ചു പോയില്ലന്നെ ഒള്ളൂ.. എന്തൊരു തണുപ്പ്.. കയ്യിലുള്ള ലഗ്ഗ്ജ് മുന്നിൽ വെച്ചിരുന്ന ബെഞ്ചിൽ വെച്ചു ഞാൻ കാന്റീൻ ലക്ഷ്യമാക്കി നടന്നു. അവിടെ എന്നെയും കാത്തു അവൾ എനിക്കുണ്ടായിരുന്നു. ഒരു മൂലയിൽ 2 കട്ടനും മുന്നിൽ വെച്ചിരിക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ നീങ്ങി. എന്നെയും നോക്കി ചിരിച്ചിരിക്കുന്ന അവളുടെ ചിരിയിൽ ഞാൻ ഇല്ലാതാവുന്നത് പോലെ തോന്നിയെനിക്ക്.

 

“ഇരിക്കേടോ😂, എന്താണ് മാഷേ ശോകണല്ലോ…” അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

“ഏയ്യ്… എന്തോ, പുതിയ സ്ഥലമല്ലേ അതിന്റെ ഒരു….” നന്നായി ചമ്മിയെങ്കിലും പുറത്ത് കാണിച്ചില്ല.

” ഉവ്വ ” അവൾ ഒന്ന് ആക്കി ചിരിച്ചു.

“ഡിപ്പാർട്മെന്റ് ഏതാ..”

ECE എന്ന് മറുപടി പറഞ്ഞപ്പോൾ അവളുടെ മുഖത്തൊരു പ്രകാശം കണ്ടു. ഞാനും തിരിച്ചു ഒരു ചിരി പാസ്സാക്കി.

” താൻ പുറത്ത് വൈറ്റ് ചെയ്യൂ.. ഡിപ്പാർട്മെന്റ് ഇൽ ഞാൻ വിടാം.. ഏറ്റവും മുകളിലാ… ബാഗ് കാന്റീനിൽ തന്നെ വച്ചോ. പോകുമ്പോ എടുത്ത മതി ”

ഞാൻ ആഹ്ഹ് എന്ന് മറുപടി പറഞ്ഞു പുറത്ത് കാത്തു നിന്നു.

5 മിനിറ്റ് കഴിഞ്ഞതും ഒരു സ്കൂട്ടിയിൽ അവൾ വന്നു. എന്നെ ഒന്ന് തുറിച്ചു നോക്കിയപ്പോ ഞാൻ പിന്നിൽ കയറി.. 10 മിനിറ്റ് എടുത്തു ഡിപ്പാർട്മെന്റ് എത്താൻ. ആ കുന്നിന്റെ ഏറ്റവും മുകളിൽ. വല്ലാത്തൊരു ഭംഗിയായിരുന്നു അവിടെന്ന് കാണാൻ.. മാട്ടുപെട്ടി ഡാമിൽ വെള്ളം നില്കുന്നത് കാണാം…

Leave a Reply

Your email address will not be published. Required fields are marked *