തന്നതു കേട്ടൊ.കൊറേക്കാലത്തിനു ശേഷം ഞാനും ഇവളും ഇന്നലെയാണു ഒരാണിന്റെ തണലില്‍ ഒന്നു മനസ്സമാധാനത്തോടെ പേടിയില്ലാതെ കെടന്നൊറങ്ങിയതു. അറിയൊ’
‘അല്ല എന്താ രാവിലെ തന്നെ എല്ലാരും കൂടി ഒരു കശപിശ വര്‍ത്തമാനം’
ആ സംസാരം കേട്ടു എല്ലാവരും റോഡിലേക്കു നോക്കിയപ്പോള്‍ രാമനാണു ചിരിച്ചു കണ്ടു വരുന്നതു.
‘അല്ല രമണീ എന്താ രാവിലെ ‘
‘എന്റെ പൊന്നു രാമേട്ടാ ദെ അനിയന്റെ ഒരു കാര്യം കേട്ടൊ ഇന്നലെ ഇവിടെ വന്നിട്ടു ദെ രാവിലെ ആയപ്പൊ പോകാന്‍ നിക്കുന്നു.’
‘പോകാനൊ എവിടെ.എങ്ങോട്ടാടാ പോകുന്നെ.ന്നാപ്പിന്നെ നീയെന്തിനാ വന്നെ.നിനക്കു വേണ്ടവരാരെങ്കിലും ഈ നാട്ടിലുണ്ടാവും എന്നു കരുതീട്ടല്ലെ നീ ഇങ്ങോട്ടു വന്നതു പിന്നെയിനി എങ്ങോട്ടു പോകാനാ നീ.’
ഇതു കേട്ടു ഇന്ദു
‘അങ്ങനെ ചോദിക്കു മാമാ അച്ചനു ചെലപ്പൊ ഞങ്ങളാരും കാണാന്‍ ചെല്ലാത്തതിന്റെ വെഷമം കാണും.എന്നുവെച്ചു ഞാന്‍ അച്ചന്റെ മോളല്ലാതാവുമൊ.എനിക്കച്ചനോടു സ്‌നെഹമില്ലാതിരിക്കുമൊ.ദെ വലിയമ്മ വരെ എന്തൊരം സന്തോഷിച്ചിരുന്നെന്നൊ.എന്നിട്ടിപ്പൊ പോകുവാണത്രെ.ന്നാ അത്രക്കു നിര്‍ബന്ധമാണെങ്കി പൊക്കോട്ടെ.ഇനി ഇങ്ങോട്ടു മോളുണ്ടെന്നും കൊച്ചു മോളുണ്ടെന്നും പറഞ്ഞിട്ടിങ്ങോട്ടു വന്നെക്കരുതു.’
എന്നും പറഞ്ഞു ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടു ഇന്ദു തിണ്ണയിലേക്കിരുന്നു.അമ്മയുടെ കരച്ചിലു കേട്ടു ഉറക്കമുണര്‍ന്നു വന്ന കുഞ്ഞാറ്റ എല്ലാവരുമങ്ങോട്ടുമിങ്ങോട്ടും നോക്കി നിക്കുന്നതും അമ്മ കരയുന്നതും കണ്ടപ്പൊ ആ കുഞ്ഞു മനസ്സു വിഷമിച്ചു അവളും കരച്ചിലു തുടങ്ങി.പെട്ടന്നു തന്നെ രമണി കുഞ്ഞാറ്റയെ വാരിയെടുത്തു ഒക്കത്തു വെച്ചു ആശ്വസിപ്പിച്ചു.രമണി പ്രതീക്ഷിച്ചതു പോലൊക്കെ തന്നെ ഇന്ദു പെരുമാറുന്നതു കൊണ്ടു അവര്‍ക്കും സന്തോഷം കൊണ്ടു ഇരിക്കപ്പൊരുതിയില്ലാതായി അതു പുറത്തു കാണിക്കാതെ അവര്‍ ഇന്ദുവിന്റെ അടുത്തു ചെന്നിട്ടു കുഞ്ഞാറ്റയെ ആശ്വസ്സിപ്പിച്ചു.ഇതെല്ലാം കണ്ടു കുമാരനു ആകെക്കൂടി വിഷമം വന്നു.
‘എല്ലാരും എന്നോടു ക്ഷമിക്കണം കാലം മായിക്കാത്ത മുറിവെന്നോക്കെ എല്ലാരും വെറുതെ പറയുന്നതാ.എന്റെ ഓര്‍മ്മകളിപ്പൊഴും നീറിപ്പുകയുന്ന മുറിവുകളുണ്ടു.എന്റെ ജീവിതം ഞാന്‍ തന്നെയാണു
കുമാരസംഭവം 2 [Poker Haji] [Climax]
Posted by