അവളറിയാതെ വിളി കേട്ടു പോയി.
‘മോള്‍ക്കു സുാണൊ’
‘ഊം’
വിഷമം സഹിക്കാന്‍ വയ്യാതെ അവള്‍ കണ്ണീരു തുടച്ചു.ഇതു കണ്ട രമണിക്കും വിഷമം വന്നു.അവര്‍ കുഞ്ഞാറ്റയെ നിലത്തു നിറുത്തിയിട്ടു ഇന്ദുവിനെ ചേര്‍ത്തു പിടിക്കാന്‍ നോക്കിയെങ്കിലും അപരിചിതനെ കണ്ട കുഞ്ഞാറ്റ നിലത്തിറങ്ങാന്‍ കൂട്ടാക്കിയില്ല.രമണി കുഞ്ഞാറ്റയേയും ഒക്കത്തു വെച്ചു കൊണ്ടു ഇന്ദുവിനെ തന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.ഒരമ്മയുടെ മാറിലെന്ന പോലെ ഇന്ദു രമണിയുടെ മാറില്‍ തല ചായ്ച്ചു കൊണ്ടു എങ്ങലടിച്ചു കരഞ്ഞു.അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നു അറിയാതെ രമണി കുഴങ്ങി.അമ്മയുടെ കരച്ചിലു കണ്ടിട്ടു കുഞ്ഞാറ്റയും കരച്ചിലു തുടങ്ങി.ഇതെല്ലാം കണ്ടു കുമാരനു വരേണ്ടിയിരുന്നില്ലെന്നു തോന്നി.ഇനി എന്തു ചെയ്യുമെന്നറിയാതെ കുമാരനും നിന്നു.രമണി കുമാരനെ നോക്കിയപ്പോള്‍ അയാളുടെ മുത്തെ ധൈന്യത കണ്ടപ്പൊ വിഷമം തോന്നി.അങ്ങു റോഡിലൊക്കെ മൂന്നാലു പേരു നിന്നു നോക്കുന്നുണ്ടു.കൂടുതല്‍ താമസിച്ചാലതു നാട്ടാര്‍ക്കു പറഞ്ഞു ചിരിക്കാനവസരമാകും എന്നു മനസ്സിലായ രമണി തന്നെആരും ഒന്നും പറയാതിരുന്ന അവസ്ഥയില്‍ സംസാരത്തിനു തുടക്കമിട്ടു.
‘അനിയന്‍ വരുന്ന വഴിയാണൊ’
‘അ. അതെ’
‘വാ കേറിയിരിക്കു.’
രമണി ചൂണ്ടിക്കാണിച്ചിടത്തു കുമാരന്‍ കേറിയിരുന്നപ്പോഴേക്കുംഇന്ദുവിനെ നോക്കി പറഞ്ഞു
‘എടി മോളെ നീ വെളക്കു കത്തിക്കാനുള്ളതു ചെയ്യു.ഈ ത്രിസന്ധ്യ നേരത്തു കണ്ണീരൊലിപ്പിച്ചോണ്ടു വെളക്കു വെക്കരുതു.’
ഇതു കേട്ടു ഇന്ദു പോയി കിണറ്റിന്‍ കരയില്‍ പാതി കഴുകി വെച്ചിരുന്ന വിളക്കും താലവും എടുത്തു കഴുകി തുടച്ചു വെച്ചിട്ടു കുഞ്ഞു കിണ്ടിയില്‍ വെള്ളം നിറച്ചതിനു ശേഷം ചെടിയില്‍ നിന്ന ഒന്നു രണ്ടു പൂക്കളിറുത്തു കിണ്ടിയിലെ വെള്ളത്തിലേക്കിട്ടു.എന്നിട്ടു താലത്തില്‍ വിളക്കും കിണ്ടിയും വെച്ചു കൊണ്ടു പോയി വിളക്കു കത്തിക്കുന്നിടത്തു വെച്ചിട്ടു അതില്‍ എണ്ണയും തിരിയും ഇട്ടു വെച്ചു.അപ്പോഴേക്കും രമണി പോയി ഒരു കട്ടന്‍ ചായ ഇട്ടൊണ്ടു വന്നു.
കുമാരസംഭവം 2 [Poker Haji] [Climax]
Posted by