‘എന്താ അവിടെ തന്നെ നിന്നതു ഇങ്ങോട്ടു പോന്നൂടായിരുന്നൊ.’
അതു കേട്ടു മുറ്റത്തേക്കു കേറി വന്ന രാമനും വേറെ രണ്ടു പേരും കൂടി ഉമ്മറത്തിനടുത്തു വന്നു നിന്നു.
‘എന്താ അവിടെ തന്നെ നിന്നു കളഞ്ഞതു’
‘ഒന്നുമില്ലെന്റെ രമണീ ഞാനാണു വീടു പറഞ്ഞു കൊടുത്തതെന്നറിഞ്ഞാല്‍ ചെലപ്പൊ എന്നെ ചീത്ത വിളിച്ചാലോന്നു പേടിച്ചാ നിന്നതു.’
‘അതിനു രാമേട്ടാ നിങ്ങളെ എന്തിനാ ഞാന്‍ ചീത്ത വിളിക്കുന്നെ .പിന്നേ തേയില വെള്ളം വേണൊ ഉണ്ടാക്കണം’
‘യ്യൊ വേണ്ട രമണീ ഞങ്ങളു പോകട്ടെ.ഇവന്‍ വരുന്നൂന്നറിഞ്ഞപ്പൊ മൊതലു ഞാന്‍ ചുനക്കര പോയി നിക്കുവായിരുന്നു.എന്റെ മനസ്സു പറഞ്ഞു ഇവന്‍ ഇങ്ങോട്ടു തന്നെ വരുമെന്നു.എന്തായാലും കാര്യങ്ങളൊക്കെ ഇങ്ങനോക്കെയായില്ലെ ഇനീപ്പൊ പഴേതൊക്കെ ചിന്തിച്ചിട്ടൊരു കാര്യവുമില്ല.’
‘അതു ശരിയാ രാമേട്ടാ’
‘ആ എങ്കി രമണി ഞങ്ങളിറങ്ങുവാ .മോളെ ഇന്ദുവേ പോകട്ടെ’
എല്ലാം കണ്ടും കേട്ടും ചുമരും ചാരി നിന്ന ഇന്ദു അവരെ നോക്കിയൊന്നു പുഞ്ചിരിച്ചു.
‘ടാ കുമാരാ ഞങ്ങളിറങ്ങുവാ നാളെ കാണാം.’
ഊം എന്നു മൂളിയിട്ടു കുമാരന്‍ അവരെ നോക്കി ചിരിച്ചു.ഇതിനിടയില്‍ ഇന്ദുവിനോടായി രമണി പറഞ്ഞു
‘എടീ മോളെ നീ ഇതുവരെ ദോശയുണ്ടാക്കാന്‍ പോയീലെ’
‘അതു വല്ല്യമ്മേ വിളക്കു കത്തിച്ചിട്ടു പോകാം.’
‘യ്യോടീ അതു ശരിയാണല്ലൊ എന്നാ പെട്ടന്നു കത്തിക്കു.എടീ കുഞ്ഞാറ്റക്കിളീ ഇതാരാണെന്നറിയൊ നിന്റെ അപ്പൂപ്പനാടീ മോളെ നിന്റെ അപ്പൂപ്പന്‍’
അപ്പൂപ്പന്‍ എന്നു പറഞ്ഞാലെന്താണെന്നു മനസ്സിലാവാഞ്ഞ കുഞ്ഞാറ്റ രമണിയുടേയുംകുമാരന്റേയും മുത്തേക്കു മാറി മാറി നോക്കി.ആ നോട്ടം കണ്ടിട്ടു ചിരി വന്നെങ്കിലും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്തു രമണി അതു വിട്ടു കളഞ്ഞു.എന്നിട്ടു ഉമ്മറത്തിന്റെ മറ്റേമൂലയിലിരുന്നു കൊണ്ടു
‘അല്ല അനിയാ ജയിലീന്നു വരുന്ന ആളോടു എന്തൊക്കെയാ ചോദിക്കേണ്ടതു എന്നറിയത്തില്ല എങ്കിലും ഒന്നു പറഞ്ഞെ അവിടെ എങ്ങനോക്കെയായിരുന്നു കാര്യങ്ങളു.’
‘അവിടെ ഏഴു മണിയാകുമ്പൊ അത്താഴം കഴിക്കും ഉറങ്ങും രാവിലെ എണീറ്റു ജോലി ചെയ്യണം.എന്തെങ്കിലും തൊഴിലറിയുന്നവരാണെങ്കി ആ പണിയുണ്ടു അല്ലാത്തോര്‍ക്കു വെട്ടും കെളയും കൃഷിയുമൊക്കെ ആണു.’
കുമാരസംഭവം 2 [Poker Haji] [Climax]
Posted by