ഓ, അപ്പൊ, ഇതാണാ ലോട്ടറി…
എന്തായാലും അയാൾക്കു മറ്റേതോ മാർഗം പണം കിട്ടുന്നുണ്ട്…
മറ്റു പേജുകളുടെ ഫോട്ടോഗ്രാഫ് എടുത്തു…
ആരും ഇവിടെ വന്നില്ല എന്ന രീതിയിൽ പഴയത് പോലെ സാധനങ്ങൾ സെറ്റ് ചെയ്തു..
ഇനി ഇവിടെന്നു പോവണം..
പോവുന്നതിനിടെ ഒരു സ്റ്റിക്ക് നോട്ടിൽ എന്റെ ശ്രദ്ധ പെട്ടു…
ഞാനാ പേപ്പർ നോക്കി…
തമിഴിൽ എന്തോ എഴുതിട്ടുണ്ട്..
ഗൂഗിൾ ട്രാൻസ്ലേറ്ററിൽ ട്രാൻസ്ലേറ്റ് ചെയ്തു നോക്കാം..
റിസൾട്ട് :
രാസസെൽവം
മറ്റു വേർഡ്സ് ക്ലിയരല്ല…
അപ്പോൾ ഒരു പേരും കൂടി കിട്ടി..
അടുത്ത ടാർഗറ്റ്…
ശുഭരാജ് ആന്റിക്സ്…
________________
ഞാൻ ഗൂഗിൾ ചെയ്തു..
“ശുഭരാജ് ആന്റിക്സ്”
ആ, കിട്ടിയല്ലോ.. ഗൂഗിൾ മാപ്സിൽ അഡ്രസ് കാണും.. നോക്കട്ടെ..
ആ കിട്ടി…
സ്ഥലം ഇവിടുന്നു കുറച്ചു ദൂരമേയുള്ളു..
ഞാൻ സമയം നോക്കി,
5 മണി…
ഇത്രേം പെട്ടന്ന് സമയം പോയതറിഞ്ഞില്ലാലോ..
ആ കുറച്ചു സമയം കൂടെയുണ്ട്..
ഞാൻ വേഗം അങ്ങോട്ട് പോവാൻ തീരുമാനിച്ചു..
20 മിനിറ്റ് കൊണ്ട് സ്ഥലത്തെത്തി
ശുഭരാജ് ആന്റിക്സ്…
അത് ഒരു ആന്റിക്ക് ഷോപ്പിനെക്കാൾ ഉപരി ഒരു സ്റ്റേഷനറി ഷോപ്പ് പോലെ തോന്നി..
വളരെ മനോഹരമായ രീതിയിൽ ഡെക്കറേറ്റ് ചെയ്ത ഷോപ്പ്…
നല്ല ഇന്റീരിയർ ഡിസൈനിങ്…
ലൈറ്റ്റിംഗ് കണ്ടിട്ട് തന്നെ തല കറങ്ങുന്നു…
ഇത് കണ്ടു ഒരായിരം ചോദ്യങ്ങൾ തലയിൽ മിന്നി..
ഞാൻ ആ ഗ്ലാസിന്റെ വാതിൽ വലിച്ചു തുറന്നു..
ഒരു മായികലോകത്തേയ്ക്കെന്ന പോലെ മെല്ലെ നടന്നു നീങ്ങി..
അവിടുത്തെ കടകാരന്റെ മുന്നിൽ നിന്നു..
സർ, എന്താണ് വേണ്ടത്?
അയാൾ ചോദിച്ചു.
എന്റെ ഗേൾഫ്രണ്ടിന് ഒരു ഗിഫ്റ്റ് കൊടുക്കണം..കക്ഷിക്കു ഈ പഴയ സാധനങ്ങളോട് വലിയ താല്പര്യമാണ്…
അയാൾ :ആഹാ.. അത് കൊള്ളാം..അങ്ങനെയാണെകിൽ ഒരു ബെസ്റ്റ് സാധനമിറങ്ങീട്ടുണ്ട്…നിങ്ങളുടെ ബഡ്ജറ്റ് എത്രയാണ്..
2000…
അപ്പൊ ഇത് ചേരും..
പുള്ളി ഒരു സാധനം എടുത്തു തന്നു..
ഒരു സൺ ഡയൽ.. സൂര്യ ഘടികാരം…
പിച്ചളയിൽ നിർമിച്ച ഒരു മനോഹരമായ ആന്റിക്🥰…
കണ്ടപ്പോൾ തന്നെ വാങ്ങിക്കാൻ തോന്നി…
എത്രയാ..