ആദ്യം റീനയുടെ കാര്യം നോക്കാം…
അവൾ പോവുന്ന വഴിയിൽ വല്ല കാമറയുണ്ടെകിൽ കാര്യം എളുപ്പമായി.
വേറെ വഴിയില്ല..
ശ്രേയ തന്നെ ശരണം…
ഞാൻ വേഗം വാട്സ്ആപ് എടുത്തു ശ്രെയയുടെ നമ്പറിൽ മെസ്സേജ് അയച്ചു..
ഡി..
ഉടനെ ഒരു മെസ്സേജ്
ഉം..
നിങ്ങൾ എപ്പോഴും എങ്ങനെയാണ് കോളേജിൽ പോവ്വാര്?
ഫ്ലാറ്റിനടുത്ത് ഒരു ഓട്ടോസ്റ്റാന്റുണ്ട്.. അവിടുന്ന്…
ഓക്കേ, താങ്ക്സ്.. നാളെ കാണാം..
ശെരി..
ഓക്കേ, അപ്പൊ ഓട്ടോസ്റ്റാൻഡിനടുത്ത് ഉള്ള ഒരു ക്യാമറ നോക്കാം..
ഞാൻ വേഗം ലാപ്ടോപ് തുറന്നു..
എന്നിട്ട് ഒരു സോഫ്റ്റ്‌വെയർ തുറന്നു..
SNS CCTV…
ഞാനതിൽ അവളുടെ അഡ്രസ് ടൈപ്പ് ചെയ്തുനോക്കി..
ഹാവു..
അവളുടെ ഓട്ടോസ്റ്റാന്ഡിലെ ലൊക്കേഷണലിലേക് പോകുന്ന സ്ഥലത്തു ഒരു ക്യാമറ ഉണ്ട്..
പിന്നെ… ഫ്ലാറ്റിൽ ഒരു ക്യാമറ ഉണ്ടായിരിക്കേണ്ടതായിരിക്കുമല്ലോ…
ഓ, അത് ഇവിടെ കിട്ടാൻ സാധ്യത ഇല്ല..
അവരുടെ ഫ്ലാറ്റിന്റെ നെറ്റ്‌വർക്കിലെക് കടക്കേണ്ടി വരും..അത് വളരെ റിസ്കാണ്
ഞാൻ വീണ്ടും ആലോചിച്ചു..
ശരത് കൃഷ്ണ…
ആയാലുടെ സോഷ്യൽ മീഡിയാസ് ചെക്ക് ചെയ്യണം..
ഞാൻ ഫേസ്ബുക്കിൽ കേറി പേരടിച്ചുനോക്കി, ശരത് കൃഷ്ണ..
ഒരുപാട് റിസൾട്ട്സ് വന്നു..
അവസാനം…
ഒരു റിസൾട്ട് കിട്ടി..
കമ്പനി എക്സിക്യൂട്ടീവ് ആണ്..
അപ്പോൾ ഏത് കമ്പനി?…
Experia… കമ്പനിയുടെ പേര്..
ഓക്കേ അയാളുടെ ലേറ്റസ്റ്റ് ഫോട്ടോസ് നോക്കി..
ഇന്ന് രാവിലെ 9:30നു..
ബാംഗ്ലൂരിൽ ഒരു കോൺഫെറെൻസിൽ പങ്കെടുക്കുകയായിരുന്നു….
അപ്പൊ അയാൾക്കു നല്ല ഒരു അലിബി ഉണ്ട്..
ഒന്ന് കൺഫേം ചെയ്യാം..
ഞാൻ ആ ഫോട്ടോന്റെ മെറ്റ ഡാറ്റാ എടുത്തു..
അതിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടില്ല..
സൊ ഹി വാസ് അറ്റ് ബാംഗ്ലൂർ..
ഇനി വാസവന്റെയും ശുഭരാജിന്റെയും കാര്യം..
ഞാൻ വാസവൻ വായിച്ച മനോരമ പേപ്പർ ഓൺലൈനിൽ വായിച്ചു നോക്കി..
ആ എഡിറ്റോരിയൽ സെക്ഷൻ..
പുരാവസ്തു മാഫിയകളുടെ നെറ്റ്‌വർക്ക് കൊച്ചിയിലേക്കും…
ഞാൻ അത് മുഴുവൻ വായിച്ചു നോക്കി
അത് പ്രകാരം, കൊച്ചിയുടെ അധോലോകം കൂടി വളരുകയാണ്..
അതിന് ഈ കേസുമായി ബന്ധമുണ്ടെങ്കിൽ…
ഇതെല്ലാം എന്റെ തോന്നലുകളാണോ?
ഇന്ന് ഇനി എന്തെകിലും ചെയ്യാൻ കഴിയുമോ?