Lee child)
ഞാൻ പുള്ളിയെ ശ്രദ്ധിക്കാതെ രാഹുലണ്ണന് ചാറ്റ് ചെയ്തു.. നാളെ 10:00 ന് പിക്ക് ചെയ്യാൻ എന്റെ വീട്ടിന്നു…
ഞാൻ തുടർന്നു..
ഞാൻ :സർ എന്നെ സഹായിക്കുമോ ഇല്ലയോ..
അരുൺ :ഉം…പറഞ്ഞിടത്തോളം കേസുമായി ബന്ധമുള്ള കാര്യമാണ്…ഞാൻ സുപ്പീരിയഴ്സുമായി ഒന്നു സംസാരിക്കട്ടെ..
ഞാൻ : അവർക്കു ഇതിൽ ഇൻവോൾവ്മെന്റ് ഉണ്ടെങ്കിലോ…
അരുൺ : നമ്മുക്ക് തല്കാലം പ്രോപ്പർ ചാനെൽ വഴി തന്നെ മൂവ് ചെയ്യാം.. അല്ലാത്ത എടുത്തു ചാടി ഒന്നും ചെയ്യാൻ കഴിയില്ല..
ഞാൻ : ഈ കേസ് നാളെകൊണ്ട് തന്നെ തീരും…
അരുൺ : ഇന്ന് ഞാൻ ആ ക്യാമറ ഫുടേജ് ചെക്ക് ചെയ്യാം.. എന്നിട്ട് ഇതിന്റെ തെളിവ് ശേഖരിക്കാം..നാളെ അത് മാജിസ്ട്രേറ്റിനു മുൻപിൽ സമർപ്പിക്കാം…
ഞാൻ :ഓക്കേ സർ..
അങ്ങനെ സംസാരിച്ചു കഴിന്നപ്പോഴേക്കും ഞാൻ വീട്ടിലെത്താറായപ്പോ ..
ഞാൻ : ഇവിടെ സ്റ്റോപ്പ് ചെയ്യോ?
അരുൺ : ശെരി,
ഇറങ്ങുന്നതിനിടെ..
ഞാൻ : സർ, ഒന്നു വാട്സ്ആപ്പ് നമ്പർ തരാമോ…
സർ : ഉം ശെരി, ഇനിയങ്ങോട്ട് കൊറേ ആവശ്യം വരും.. ദാ..908*******. പിന്നെ വല്ല എടാകൂടത്തിലും പോയി ചാടരുത് കേട്ടല്ലോpl
ഞാൻ : താങ്ക്സ്, സർ, ഗുഡ് നൈറ്റ്
അരുൺ : ഗുഡ് നൈറ്റ്..
ഞാൻ മെല്ലെ വീട്ടിലേക്ക് നടന്നു..നാളെ എങ്ങനെയാണ് ആ 2പേരെയും പിടിക്കേണ്ടതെണെന്ന് ഒരു ഊഹമുണ്ട്…
ഞാൻ സമയം നോക്കി
12:10
ഞാൻ ഉറങ്ങാൻ തന്നെ തീരുമാനിച്ചു.. വേറെ പണിക്കൊന്നും പോവേണ്ട…
ഞാൻ ജനാല വഴി റൂമിൽ കയറി വേഗം ഉറങ്ങി..
________________
നിശു…. എടാ…എഴുനേല്ക്കെടാ…
മാതാശ്രിയുടെ വിളി…
എന്റെ അമ്മേ.. ഇന്ന് ശനിയാഴ്ചയാ…no ക്ലാസ്സ്…
നിനക്കിലായിരിക്കും…എനിക്കിന്നുണ്ട്…വേഗം..
ശേ…ഇത്…
അമ്മ :ഞാൻ ഭക്ഷണം ആക്കിട്ടുണ്ട്.. വേഗം കഴി…
അയ്യോ.. ലേറ്റായി.. ഞാൻ പോയിട്ട് വരാം..
ഞാൻ : ശെരി, അമ്മ വിട്ടോ..
ഞാൻ മെല്ലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളൊക്കെ ചെയ്തു അടുക്കളയിലേക്ക് ചാടി…
എന്തെല്ലാ കഴിക്കാൻ…
ആഹാ, ചപ്പാത്തി, ബജ്ജി കറി ഇന്നത്തെ കാര്യം കുശാലായി 🤤