________________
അങ്ങനെ ഞാൻ ശുഭരാജിന്റെ കടയുടെ മുൻപിലെത്തി.
രാഹുൽ : എവിടെയാ നിർത്തേണ്ടത്?
ഞാൻ : അല്പം മാറി നിർത്തിക്കോ..പക്ഷെ അധികം ദൂരത്തേക്ക് വേണ്ട..
രാഹുൽ : ശെരി മച്ചാനെ..
രാഹുൽ കടയിൽ നിന്ന് അല്പം മാറി ഓട്ടോ നിർത്തി.
ഞാൻ വേഗം ലാപ്പെടുത്തു എന്റെ പണി തുടങ്ങി..
രാഹുൽ : ഇതെന്താ ചെയ്യുന്നേ..
ഞാൻ :ഒന്നുമില്ല ഒരു മെയിൽ അയക്കാനാ…(ചിരിച്ചു കൊണ്ട് മനസ്സിൽ -സംഭവം മെയിൽ തന്നെയാ,പക്ഷെ അയാൾ വായിച്ചാൽ വാലിന് തീ പിടിച്ചപോലെ അയാൾ ഓടും )
ഞാൻ ആ മെയിൽ അയച്ചു.
10 മിനിറ്റ് പോലുമായില്ല, നമ്മുടെ വാസവൻ വേഗം കടയിൽ നിന്നിറങ്ങി..അയാളുടെ കാറുമെടുത്തു അതിവേഗത്തിൽ പാഞ്ഞു..
ഞാൻ : മച്ചാനെ അയാളെ ഫോളോ ചെയ്യ്..
രാഹുൽ : ശെരി..
ഇപ്പോൾ സംഭവിച്ചതെന്താണെന്ന് വച്ചാൽ, ഞാൻ അയാൾക്കു അയച്ച മെയിലിൽ ഒരു ഭീഷണി ഉണ്ടായിരുന്നു..പിന്നെ ഒരു കുഞ്ഞു വൈറസും👾🤖..
അയാൾ എന്റെ മെയിൽ ഓപ്പണാക്കി വായിച്ചപ്പോൾ എന്റെ പകുതി പണിയും തീർന്നു…
ഇപ്പോൾ അയാളുടെ ഫോൺ എന്റെ കൺട്രോളിലാണ്.. 😁
രാഹുൽ അയാളെ ഫോളോ ചെയ്യുമ്പോൾ ഞാൻ അയാളുടെ ഫോൺ ഡീറ്റെയിൽസ് ചെക്ക് ചെയ്യുകയായിരുന്നു തന്നെയുണ്ടായിരുന്നു..
ഞാൻ കൊലപാതകം നടന്ന ദിവസത്തെ കാൾ ഡീറ്റെയിൽസ് ചെക്ക് ചെയ്തു…അതിൽ 10:00 നു ഒരു 1 മിനിറ്റ് ദുറേഷനുള്ള ഒരു കാൾ പോയിരുന്നു..
ശുഭരാജിന്..
അയാളുടെ ഫോണിൽ നിന്ന് എല്ലാ ഡാറ്റയും ഡൌൺലോഡ് ചെയ്തു സിപ് ഫൈലാക്കി..
എന്നിട്ട് ഞാൻ അത് അരുൺ സാറിനു അയച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ വാസവൻ ശുഭരാജിനെ വിളിക്കാൻ തുടങ്ങി…
അത് ഞാനെന്റെ ഫോണിലൂടെ കേൽകുകയായിരുന്നു..
വാസവൻ : ഹലോ?
ശുഭ : എന്ത്ടാട?
വാസവൻ : ആകെ പ്രശ്നമായി..
ശുഭ : കാര്യം പറയെടോ..
വാസ: ഫോണിൽ പറയ്യാൻ പറ്റില്ല..
ശുഭ :ഈ മൈരൻ.. ശെരി നീ നമ്മളെ ലൊക്കേഷനിലേക്ക് വാ..മറ്റവനെ ഞാൻ വിളിക്കാം..
വാസവൻ :ശെരി,ഞാൻ വരാം…
ഫോൺ കട്ടായപ്പോൾ സംശയങ്ങൾ കൂടി..