അത് എന്റെ ഫോണുമായി കണക്ട് ചെയ്തു..
ഇപ്പോൾ ഓഡിയോയും വിഡിയോയും ഒരുമിച്ച് 😅
ഞാൻ പിന്നെ അവരുടെ സംഭാഷണത്തിലേക്ക് ശ്രദ്ധിച്ചു..
SI:എത്ര സമാധാനത്തിൽ ജീവിച്ചതാ നമ്മൾ.. ഇങ്ങനെയൊരു പണി കിട്ടുമെന്ന് പ്രതീക്ഷിചില്ല..ടാ രാജേ.. എന്നാലും നീയെന്തു പണിയാടാ കാണിച്ചേ..
ശുഭ :തെറ്റ് എന്റേതല്ല ഈ മൈത്താണ്ടി വാസൂന്റെയാ.. നല്ല രീതിക്കു ആരെയും കണ്ണ് തട്ടണ്ട് നടത്തിയ റിയൽ എസ്റ്റേറ്റിന്റെ പണിയാ ഇവൻ…
വാസു :ഞാൻ എന്ത് ചെയ്താ..
ശുഭ :ഓ ഒന്നും ചെയ്തില്ല പോലും… എടൊ ഞാൻ ആ പെങ്കൊച്ചിന് കൊടുത്ത വീട്ടി തന്നെ സ്ഥലത്തു തന്നെ നിനക്ക് സാധനം വെക്കണം അല്ലേടാ, പോർക്കെ..
വാസു : അത് എനിക്കറിയാമായിരുന്നോ താൻ ആ സ്ഥലം അവക്കു കൊടുക്കൂന്? പിന്നെ അവളറിഞ്ഞില്ല ആ വീട്ടിലെന്താണ് ന്നു..
ശുഭ :എന്നിട്ടിപ്പോ എന്തായി..
വാസു : എന്റാല്യാലും ആ സെന്തിലെന്റെ പ്രശ്നം തീർന്നു..
(ഞാൻ :അപ്പൊ സെന്തിൽ ഈ റാക്കറ്റിന്റെ ഭാഗമാണ്! ഇനിയിവർ?)
വാസവൻ : ഡാ, രാജു..എന്തിനാടാ നീ അവളുടെ താക്കോൽ മാറി എടുത്തിട്ട് വന്നത്?.. പ്രശ്നമാവൂലെ?…
ശുഭ :ഞാനും എന്തെകിലും ഒഴിവ് കഴിവ് പറഞ്ഞു തിരിച്ചു കൊടുക്കാമെന്നു വിചാരിച്ചു.. അതിനിടെയാണെല്ലോ ഇങ്ങനെയൊരു ഇടിത്തീ വന്നു വീണത്..
SI:എന്തായാലും ആ പെങ്കൊച്ചിനെ പിടിച്ചു കൊണ്ട് വന്നിട്ടുണ്ട്.. ആ കൊലപാതകം അവളുടെ അവളുടെ തലയിൽ കെട്ടിവെക്കാനുള്ള പണിയൊക്കെ ഞാൻ ചെയ്യാം..
വാസു : അതല്ല, ആ സാധനങ്ങളൊക്കെ എങ്ങനെയാ മാറ്റുന്നെ..
SI: അത് ഞാൻ നോക്കിക്കൊള്ളാം..
ശുഭ : എന്നാലും എന്നാ പീസായിരുന്നു ആ കൊച്ചു..ഒന്ന് വളക്കണമെന്നു വിചാരിച്ചതാ..
വാസു :അവന്റെ കാമഭ്രാന്തു..
SI:അവളുടെ കോളേജിൽ കാണാൻ കൊള്ളാവുന്ന ഐറ്റം അവളായിരുന്നു.. പിന്നെ ഇവളുടെ ഒരു കൂട്ടുകാരിയും.. എന്താ പേര്.. ആ…ശ്രേയ..അവളും ചരക്കാ.. എന്നാ പിന്ന്..
ശ്രെയയുടെ കാര്യം പറയുന്നത് കേട്ടപ്പോ എന്റെ കൈ വിറച്ചു. എന്റെ രോമാകൂപങ്ങളൊക്കെ എഴുന്നേറ്റു നിന്നു.. രക്തക്കുഴലുകളിൽ രക്തപ്രവാഹം കൂടി..ഞാനാകെ വിറക്കുകയായിരുന്നു..
പുന്നാര മക്കളെ.. ഇനി നീയൊക്കെ പുറം ലോകം കാണില്ല..
ഞാൻ ഇതുവരെ ആയ വീഡിയോസല്ലാം വിത്ത് ഓഡിയോ അരുൺ സാറിനു അയച്ചു കൊടുത്തു..