അരുൺ :അതവർ ചെയ്തതായിരിക്കുമല്ലേ?
ഞാൻ :അല്ല, കാരണം കൊലയാളി ഒരു ലെഫ്റ്റി ആണ്..അവരെല്ലാം റൈറ്റിസും..ബട്ട് നോ പ്രോബ്ലം, നാളെ എല്ലാം അവസാനിക്കും…എനി വേ, റീനയുടെ കാര്യം…
അരുൺ : അവൾക്കു ജാമ്യം കിട്ടിട്ടുണ്ട്..
ഞാൻ : ഓഹ്, നന്നായി, പിന്നെ സർ എന്റെ ഫോണും അയാളുടെ കൈയിലെ ഈ ഫ്ലാറ്റിന്റെ താകോലും തരാമോ.. പിന്നെ ഈ ക്രൈം സീൻ ശെരിക്കും ഒന്നടച്ചേക്ക് കേട്ടോ..
അരുൺ : ഉമ്…ശെരി സാറെ..
നമ്മൾ ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി…
________________
ഞാൻ വേഗം ശ്രെയയുടെ ഫ്ലാറ്റിൽ എത്തി.. കാളിങ് ബെല്ലടിച്ചു..
വാതിൽ തുറന്നു വന്ന ശ്രേയ ആദ്യം എന്നെ കണ്ടപ്പോൾ ഒന്ന് ഞെട്ടി.. എന്നിട്ട് ചോദിച്ചു..
‘അല്ല, ഇതെന്താ നേരത്തെ. ‘
ഞാൻ അവളെയൊന്നു നോക്കി..
ഒരു ലൈറ്റ് ബ്ലൂ സ്ലീവ് ലെസ്സ് ബനിയനും മുട്ടൊളമുള്ള ഒരു ട്രൗസറും. കണ്ണിൽ കാജലിട്ടിട്ടുണ്ടായിരുന്നു..ചെറിബ്ലോസ് ലൈറ്റ് ഷെഡ് ലിപ്സ്റ്റിക്കും…പിന്നെ ആ തുടിക്കുന്ന കണ്ണുകളും…എന്റെ തോന്നലാണോ എന്നറിയില്ല, അവളുടെ കണ്ണുകൾ കൂടുതൽ വിടർന്നതായി കാണപ്പെട്ടു…എന്നാൽ അതിൽ കാത്തിരിപ്പിന്റെ അവസാനം ഉണ്ടായ ഒരു സന്തോഷമായിരുന്നു…
“ദൈവമേ കണ്ട്രോൾ കളയല്ലേ…”ആയിരം വട്ടം ഞാനത് ഉരുവിട്ട് നിന്നു..
‘ഹലോ, എന്ത് പറ്റി..’
ആ ശബ്ദം കേട്ടപ്പോൾ എന്നിൽ ബോധം തിരിച്ചു വന്നു…
ആ, റീനയുണ്ടോ?
ആ ചോദ്യം തൊടുത്തപ്പോൾ അവൾ ഒന്നു ഡിമ്മായത് പോലെ…
ആ അകത്തുണ്ട്..
ഞാൻ അകത്തേക്ക് ചെന്നു നോക്കി..
പുള്ളിക്കാരി (റീന ) സോഫയിലിരുന്നു മുഖം പൊത്തിയിരിക്കുക ആയിരുന്നു.
ഞാൻ വരുന്ന ശബ്ദം കേട്ട് അവൾ തലയുയർത്തി നോക്കി..
എന്നെ കണ്ടതും വേഗം ഓടിവന്നു കെട്ടിപിടിച്ചു..
സത്യം പറയട്ടെ, ഇത് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.. 😨പക്ഷെ എന്നെ അത്ഭുതപെടുത്തിയത് മറ്റൊന്നായിരുന്നു…ശ്രെയയുടെ റിയാക്ഷൻ.. അത് ഞാൻ കണ്ടതാവട്ടെ മുന്നിൽ ഉള്ള ഒരു കണ്ണാടിയിൽ…
അവളുടെ മുഖം ദേഷ്യം കൊണ്ട് തിളക്കുകയായിരുന്നു.. ഇത്രയും നേരം പാർവതിദേവിയെ പോലെ നിന്ന പെണ്ണ് ഭദ്രകാളിയായി ട്രാൻസ്ഫോം ആയി.. അവളുടെ മുഷ്ടി ചുരുട്ടിയിരിക്കുകയായിരുന്നു..വെള്ളാരം കണ്ണുകൾ പവിഴം കണക്കെ ചുവക്കാൻ തുടങ്ങി.. ഇരുനിറമുള്ള മുഖം ചുവന്നു തുടുത്തു..