അവൾ :നമുക്ക് ഭക്ഷണം കഴിക്കാൻ പോവാം.
അത് പറഞ്ഞപ്പോ അവളുടെ മുഖം പിങ്ക് നിറമായി മാറിയിരുന്നു. പാവം 🥰🤣
**********************
ഞാനും ശ്രെയയും ക്യാന്റീനിൽ പോയി. ഞാൻ ഒരു മസാല ദോശയും അവൾ ഒരു സെറ്റ് ദോശയും ഓർഡർ ചെയ്തു
നമ്മൾ ഭക്ഷണം കഴിക്കാൻ തുടങ്ങി.
ഞാൻ ഭക്ഷണം കഴിക്കുമ്പോൾ അവളെ മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു.അവളെ സ്കാൻ ചെയ്തിനു ശേഷം അവളെക്കുറിച്ചു ഒരു ഏകദേശ രൂപം എന്റെ മനസ്സിൽ വന്നു.
“വലകൈ കൂടുതലായി ഉപയോഗിക്കുന്നവൾ, ആദ്യം ഫോറിനിൽ ആയിരിക്കണം,ക്ഷമാശീലം -അത്യാവശ്യം ഉണ്ട്, അവൾ അല്പം introvert ആണ്, പൊതുവെ സോഷ്യൽ മീഡിയ അളവിലതികം യൂസ് ചെയ്യും, അതിൽ തന്നെ സിനിമ, സീരീസ് കൂടുതലായി കാണും, അപ്ഡേറ്റഡ് ആണ്, ഫാഷൻ craze ഉണ്ട്, ത്രില്ലെർ, ബിയോപിക് ഇഷ്ടം, പൊതുവെ k drama, പിന്നെ അല്പം മടിയുമുണ്ട്..”
ഡേയ്, ഡേയ് നിർത്തടെ, 😡നീയാണ് കഥയെഴുന്നത് എന്ന് വെച്ച്…ഇത്ര ജാഡ കാണിക്കണോ 😅 എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അല്ലെ 😅😅
എങ്ങനെയാണ് കണ്ട് പിടിച്ചതെന്ന് സംശയമുണ്ടല്ലേ.. പിന്നെ പറയാം. ഇനി കഥയിലേക്ക് പോവാം
ഞാൻ : അല്ല, റീന ഏതു നാട്ടുകാരിയാ?
ശ്രേയ :ആൾ ദുബായ് നാ.. അവളുടെ അച്ഛൻ ഡിവോഴ്സ് ആയിരുന്നു, നാല് വർഷം.. അവൾ പിന്നെ അച്ഛന്റെ കൂടെ താമസിച്ചു, പിന്നെ ഇവിടെ എറണാകുളത്തു വന്നു..ഒറ്റയ്ക്കു താമസം തുടങ്ങി, ഫിനാൻഷ്യലി അച്ഛൻ സഹായിക്കുന്നുണ്ട്.. പിന്നെ..
ഞാൻ : പിന്നെ
ശ്രേയ: അവളുടെ അമ്മ.. ആളത്ര നല്ലതല്ല.. പുള്ളിക്കാരി ഓഫീസിൽ കോൺസെൻട്രേറ്റ് ആയിരുന്നു. മാത്രമല്ല അവിടെത്തന്നെ അഫ്ഫൈരും ഉണ്ടായിരുന്നു. അത് കൊണ്ട് അവളുടെ കുട്ടികാലം നല്ലതല്ലായിരുന്നു 😔.
ഞാൻ : ഇത്രയും കാര്യം നിനക്കെങ്ങനെ അറിയാം?
അവൾ :ഞാനുമുണ്ടായിരുന്നു, അവളുടെ കൂടെ,5 വർഷം…
ഞാൻ :(മനസ്സിൽ )അപ്പൊ ഒന്ന് ✅️ അല്ല, ഇവിടെ അവളുടെ ഗാർഡിയൻ ആരാ?
അവൾ :എന്റെ അച്ഛൻ..
ഞാൻ :അവളുടെ താമസം?
അവൾ :വൈറ്റിലയിലെ xxx ഫ്ലാറ്റിലാ, എന്റെ ഫ്ലാറ്റിന്റെ അടുത്ത..
ഞാൻ : ഓഹോ, അവൾ ഇന്നലെ നിന്റെ വീട്ടിലായിരുന്നോ?