അവൾ ഒന്നും മിണ്ടിയില്ല..
പെട്ടന്ന് അവളുടെ കൈ എന്റെ കരണത്തു പതിഞ്ഞു…ആ ചൂട് തലയിൽ ആകെ മൊത്തം പടർന്നു..അതിന്റെ ശക്തി… എന്റെ അമ്മ പോലും എന്റെ ദേഹത്തിൽ കൈ വെച്ചില്ലായിരുന്നു..
ശ്രേയ : പിന്നെ എന്തിനാ അന്ന് രാത്രി എന്റെ കൂടെ അതൊക്ക ചെയ്തേ?
എന്റെ തലയിൽ ശെരിക്കും ഇടി വെട്ടി..ഇവൾക്കെങ്ങനെ അത്..
ഞാൻ : എ.. എന്ത്?
ശ്രേയ : അന്ന് രാത്രി.. ബെഡ്റൂമിൽ എന്റെ കൂടെ കിടന്നിട്ട് എന്തെല്ലാമാണ്..
ഞാൻ : ചുമ്മാ ഒന്നും പറയരുത് കേട്ടോ😤😡
ശ്രേയ :രണ്ട് വർഷമായി നിന്നെ ഞാൻ കാണുന്നു വേഷം കെട്ട് എന്റെ എടുക്കൽ വേണ്ട..
ഞാനൊന്ന് ഞെട്ടി..2 വർഷമോ?
അവൾ പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാതെ ഇരുന്നു.. പിന്നെ അവൾ തുടർന്നു..
2 വർഷം മുൻപേ ആയിരുന്നു ഞാൻ നിന്നെ ആദ്യം കാണുന്നെ.. അന്ന് മുതൽക്കേ നീയെന്റെ മനസ്സിൽ കൂടിയിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ നീയെന്റെ സ്വപ്നത്തിലും വന്നു തുടങ്ങി…നിന്റെ മണം വരെ എനിക്ക് മനഃപാഠമായിരുന്നു..അന്ന് രാത്രി നമ്മൾ തമ്മിൽ അതൊക്ക ചെയ്തപ്പോൾ എനിക്ക് നിന്റെ മണം കിട്ടിയായിരുന്നു.. അത് കൊണ്ട് തന്നെ ഞാൻ ആസ്വദിച്ചു തന്നെ അതിൽ പങ്കാളിയായി …എന്റെ ജീവിതത്തിലെ ഏറ്റവും നല്ല രാത്രി ആയിരുന്നു അത്..
അവൾ പിന്നെയും തുടർന്നു.. ഇത് വരെ ഞാൻ നിന്നോട് പലതും ചെയ്തതിനു ഒരു കാരണമേയുള്ളു..
I care about you.. I love you..
പെട്ടന്നു എന്റെ ഫോൺ റിങ് ചെയ്തു.. ഞാൻ നോക്കി..
അരുണേട്ടൻ..
ആ പറ ചേട്ടാ..
അരുൺ : ആ, താൻ പറഞ്ഞ പിക്കും ന്യൂസ് റിപ്പോർട്ടും ചെക്ക് ചെയ്തായിരുന്നു.. സംഭവം സത്യമാണ്.. അവിടെ വിളിച്ചു കൺഫേം ചെയ്തു…ആ കുട്ടി ഓക്കേ അല്ലേ?..
ഞാൻ :അതെ ഓക്കേ ആണ് ചേട്ടാ..
അരുൺ : അപ്പോൾ നാളെ ആ കുട്ടിയോട് എന്റെ ഓഫീസിൽ വരാൻ പറ..
ഞാൻ :ശെരി ചേട്ടാ..
ഫോൺ കട്ട് ചെയ്തു..
ശ്രേയ : ആരാ?
ഞാൻ :നിന്റെ കാര്യമാ.. നാളെ സ്റ്റേഷൻ വരെ പോവണം..