ശ്രേയ :അതെങ്ങനെ..
ഞാൻ :മുത്തുസെൽവത്തിന്റെ ഫ്ലാറ്റുള്ളത് വിജയുടെ ഫ്ലാറ്റിന്റെ മുകളിലും റീനയുടെ ഫ്ലാറ്റിന്റെ താഴെയുമാണ്..
112,212,312..
അത് കൊണ്ട് തന്നെ ബാൽക്കണിൽ നിന്ന് സംസാരിക്കുന്നത് അയാൾക് കേൾക്കാമായിരുന്നു.. അങ്ങനെ അയാൾ അവരെ പിന്തുടർന്ന്.. അവരുടെ ബന്ധത്തിന്റെ തെളിവുകൾ ശേഖരിച്ചു…ഒരു തരത്തിൽ വിജയ് മുത്തുവിന് ബോണസായിരുന്നു ഒരാളിൽ നിന്ന് സുഖം, മറ്റൊരാളിൽ നിന്ന് പണം..
പക്ഷെ കഷ്ടകാലമെന്നു പറയട്ടെ, ഇത് സെന്തിൽ കണ്ടു.. തന്റെ പരിചയകാരനായ സെന്തിൽ തനിക്കു ഭീഷണി ആയിരുന്നു എന്ന് സെന്തിലിനും സെൽവനും ഒരു പോലെ അറിയാം ഇതേ സമയം സെന്തിലിന്റെ രഹസ്യം അതായത് അയാൾ smugglinginte ആളാണെന്നു മുത്തുവും അറിഞ്ഞിതുണ്ടാവണം..
പിന്നെ സെന്തിൽ മുത്തുവിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി.. ഒന്നാമതായി കള്ളക്കടത്തു വഴി അയാൾക്കു കിട്ടിയത് തുച്ഛമായ ശമ്പളം, പിന്നെ മുത്തുവെന്ന പൊന്ന്മുട്ടയിടുന്ന താറാവും.. ഓരോ മാസവും ₹25,000അയാളുടെ അക്കൗണ്ടിലേക്ക് വന്നു..
പക്ഷെ മുത്തുവിന് മറ്റൊരു പ്ലാനുണ്ടായിരുന്നു.. അതേ സമയം നിങ്ങളുമായി അയാൾ കൂടുതൽ അടുത്തു.. നിങ്ങൾ സ്വയം സ്വന്തം ചാവി അയാൾക്കു കൊടുക്കുന്ന അവസ്ഥ വരെയെത്തി.. പിന്നെ അയാൾക്കെല്ലാം എളുപ്പമായിരുന്നു.. ഫ്ലാട്ടിലെ cctv വർക്ക് ചെയ്യില്ല എന്നറിയാമായിരുന്നു…പിന്നെ റീനയും വിജയും തമ്മിൽ വഴക്കിനു ശേഷമുള്ള ദിവസം തന്നെ തിരഞ്ഞെടുത്തു.. പിന്നെ തന്റെ അപാർട്മെന്റ് എന്ന് പറഞ്ഞു സെന്തിലിനെ അവളുടെ അപാർട്മെന്റിൽ വിളിച്ചു വരുത്തി…
ഞാൻ ഒന്നു നിർത്തി..
പിന്നെ അവളെക്കെതിരെയുള്ള തെളിവ് ശക്തമാക്കാൻ ആ ഫോട്ടോ ഫ്രെയിം ചെയ്തു തൂക്കിയിട്ടു..
ഞാൻ : എനി ഡൌട്ട്സ്?
അവൾ ഇല്ലെന്ന് തലയാട്ടി..
ഞാൻ മെല്ലെ അവളെ കെട്ടിപിടിച്ചു.. എന്നിട്ട് ചെവിയിൽ ചോദിച്ചു..
അന്ന് തീർക്കാൻ കഴിയാത്തത് ഇന്ന് ചെയ്തോട്ടെ?☺️
ശ്രേയ : സോറി ഡാ.. മെൻസസ്.. 😅ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം..
ഞാൻ അണ്ണാക്കിൽ പിരിവെട്ടിയ അവസ്ഥയിൽ ഇരുന്നു..
പെട്ടെന്ന് അവൾ എന്റെ കൈ പിടിച്ചു വലിച്ചു ബെഡ്‌റൂമിൽ കൊണ്ട് പോയി, വലിച്ചിട്ടു.. കൂടെ അവളും ചാടിവീണു.. എന്നിട്ട് പറഞ്ഞു..
നമ്മുക്കുറങ്ങാം..
അങ്ങനെ റീന വരുന്ന വരെ നമ്മൾ കിടന്നുറങ്ങി..
പിറ്റേ ദിവസം ഞാൻ ശ്രേയയെയും റീനയെയും കൂട്ടി രാഹുലേട്ടന്റെ ഓഫീസിൽ എത്തി മൊഴി നൽകി..