അവൾ :ഞാൻ കൊടുക്കാം
ഞാൻ : വേണ്ട, രണ്ടു കൂട്ടരുടെയും ബില്ല് separate ആയി പേ ചെയ്യാം.
അവൾ എന്നെ ഒന്ന് നോക്കി.
വേറൊന്നും കൊണ്ടല്ല, പരസ്പരം പൂർണമായ വിശ്വാസമുണ്ടെകിൽ മാത്രം..
ഞാൻ ഒന്ന് അർത്ഥ വെച്ച് പറഞ്ഞു കൊണ്ട് അവളുടെ മുഖം നോക്കാതെ നടന്നു.എനിക്കുറപ്പാണ് അവൾ ഞെട്ടിട്ടുണ്ടാവുമെന്നു..
ഞാൻ : അപ്പോൾ നാളെ കാണാം..
*********************
ഞാൻ ക്യാന്റീനിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഞാൻ ചിന്തിച്ചു..
ഇതെല്ലാം എന്റെ തിയറിസ് ആണ്. കാര്യത്തിന്റെ ഏകദേശരൂപം മനസിലാവണമെങ്കിൽ ക്രൈം സീനിൽ പോവുക തന്നെ വേണം.
അല്പം റിസ്കാണ്…എന്നാലും സത്യമെന്താണെന് അറിയണം..
ഞാൻ അങ്ങനെ നേരെ വിട്ടു.. വൈറ്റിലയിലേക്ക്.. ആ… ഓട്ടോ കയറി തന്നെ പോവാം..
ഞാൻ അങ്ങനെ ഒരു ഓട്ടോയിൽ കയറി. ഓട്ടോന്റെ പേര് ,’ വൈഷ്ണവം ‘
ഒരു 20 -25 വയസ്സുള്ള ആളായിരുന്നു ഡ്രൈവർ.
ഞാൻ : xxx ഫ്ലാറ്റ്, വൈറ്റില
അയാൾ :നൂറു രൂപ
ഞാൻ :ഓക്കേ
അയാൾ :കുത്തിയിരുന്നോ
ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഒരു ചിരിയോടെ കയറി.
ഓട്ടോ ഒന്ന് നീങ്ങി തുടങ്ങിയപ്പോ ചോദിച്ചു : കണ്ണുരെവിടെയാ രാഹുലേട്ടന്റെ വീട്?
രാഹുൽ : തളിപ്പറമ്പ്, ങേ എങ്ങനെ എന്റെ പേരും ഊരും?
ഞാൻ :ഓട്ടോന്റെ സൈഡിൽ നിങ്ങളുടെ പേരുണ്ട്, നിങ്ങളുടെ വല്ല ബന്ധുവങ്ങാനും കോറിയതായിരിക്കും. പിന്നെ ഊര്, അത് നിങ്ങൾ ‘കുത്തിയിരിക്കാൻ ‘ പറഞ്ഞപ്പോ കത്തി 🤣
രാഹുൽ : (അല്പം ചമ്മലോടെ )ഓ.. കൊറേ പേര് ഇത് പറഞ്ഞു കളിയാക്കിട്ടുണ്ട്.
ഞാൻ : അയ്യോ, ഞാൻ കളിയാക്കിയതല്ല കേട്ടോ. 😔
അങ്ങനെ നമ്മൾ തമ്മിൽ നല്ല പരിചയത്തിലായി, എന്റെ സ്ഥലത്തെത്തുന്ന വരെ നമ്മൾ സംസാരിച്ചു.
അങ്ങനെ ഞാൻ റീനയുടെ ഫ്ലാറ്റിലെത്തി. അത്യാവശ്യം നല്ല ജനക്കൂട്ടമുണ്ടായിരുന്നു. എല്ലാവരും അവരവരുടെ കഥകൾ മെനയുകയാണ്.
ഒരാൾ : എന്നാലും ആരായിക്കും അയാളെ കൊന്നിട്ടുണ്ടാവുക പവിത്രാ ?
അതിനു മറുപടിയുമായി അല്പം തടിച്ച, ആൾ പറഞ്ഞു :ഇതിനിത്ര ആലോചിക്കേണ്ട കാര്യമുണ്ടോ? അവളുടെ വീട്ടിലല്ലേ ബോഡി കിട്ടിയത്. അപ്പോ അവളായിരിക്കും കൊന്നത്.