പെട്ടന്ന് ഒരാളുടെ മേലെ എന്റെ കണ്ണുകൾ വീണു. ഒരു ചുവന്ന കള്ളി ഷർട്ടിട്ട പിന്നെ ഒരു പഴയ ബ്ലൂ ജീൻസ് പാന്റ്. എന്റെ നിരീക്ഷണ കണ്ണുകൾ, അയാളുടെ മേലെ പതിപ്പിച്ചു.
അയാൾ സംഭവസ്ഥലം മുഴുവനായി നിരീക്ഷിക്കുകയാണ്. അപ്പോൾ പുള്ളിക്കാരൻ എന്നെ പോലെ വന്നതാണ്. സ്ഥിതിഗതികൾ അന്വേഷിക്കാൻ വേണ്ടി… മാറ്റാർക്കോ വേണ്ടി…
കുറച്ചു കഴിഞ്ഞപ്പോൾ അയാൾ മെല്ലെ പിൻവലിയാൻ തുടങ്ങി.
“അപ്പോൾ അടുത്തത് മുങ്ങാനുള്ള പരിപാടിയാണ് 😏. നീ രണ്ടടി മുൻപിൽ വച്ചാൽ പിന്നാലെ ഞാനും രണ്ടടി വയ്ക്കും ”
അയാൾ മെല്ലെ ഫ്ലാറ്റിന്റെ കോമ്പൗണ്ടിന്റെ പുറത്തേക്കു നടന്നു.. ഞാനും പിന്നാലെ…
അയാൾ പിന്നെ റോഡ് കടന്നു, ഒരു ചുവന്ന സ്വിഫ്റ്റ് അയാളെ കാത്തിരിക്കുകയായിരുന്നു..അയാൾ അതിന്റെ അടുക്കൽ എത്തിയപ്പോൾ അതിന്റെ പോളറിസഡ് ഗ്ലാസ് താണു. അയാൾ അതിൽ തലയിട്ട് എന്തൊക്കെയോ പറഞ്ഞു. പിന്നെ അയാൾ കാറിൽ കയറി…
ഞാൻ വേഗം കാറിന്റെ നമ്പർ നോട്ട് ചെയ്തു…
KL:08 XX ASDF
KL: 08
അപ്പോൾ തൃശൂർ രജിസ്റ്റർഡ് വണ്ടിയാണ്…
ഞാൻ വേഗം മൊബൈലിൽ CarInfo എന്ന ആപ്പ് എടുത്തു. അതിൽ നമ്പർ പ്ലേറ്റ് ടൈപ്പ് ചെയ്തു…
ഉമ്…തൃശൂർ രജിസ്റ്റർഡ്…
പേര് :വാസവൻ
അയാൾ ഇൻഷുറൻസ് പുതുകീട്ടില്ല..
6 മാസം ഡ്യൂ ഉണ്ട്..
പിന്നെ രജിസ്റ്റർഡ് rto:…
സൊ അടുത്ത ലക്ഷ്യം വാസവൻ…
അതിനു മുൻപേ എനിക്ക് റീനയെ കാണണം.. പോലീസ് സ്റ്റേഷനിൽ…
________________
ഞാൻ വൈകാതെ തന്നെ പോലീസ് സ്റ്റേഷനിൽ എത്തി. അവിടെ അധിക ആൾക്കാരൊന്നും ഇല്ലായിരുന്നു.
അവിടെ മെല്ലെ കയറിയപ്പോ….
“എന്താണ്… ”
ഒരു ഘനഗാമ്പിര്യമുള്ള ഒരു സ്ത്രീ ശബ്ദം..
അവിടെ ഒരു കസേരയിൽ ഒരു വനിതാ കോൺസ്റ്റബിൾ ഇരിക്കുന്നു..
ഞാൻ അവരെ ഒന്ന് സൂക്ഷിച്ചു നോക്കി…
ഒരു മുപ്പതു മുപതഞ്ചു വയസ്സ് പ്രായം കാണും.. നെറ്റിയിൽ സിന്ദൂരമുണ്ട്.. ഐ ബ്രോ ത്രെഡ് ത്രെഡ് ചെയ്തിട്ടുണ്ട്.. ചെറിയ തോതിലുള്ള മേക്കപ്പ് കാണാം. അവരുടെ സെക്ഷൻ അല്പം നല്ല വൃത്തിയുണ്ടായിരുന്നു. അവരുടെ ബാഗ് ഞാൻ ശ്രദ്ധിച്ചു.. അല്പം പഴയ ബാഗയിരുന്നു.. പക്ഷെ ഒരു പുതിയ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.. കൊച്ചു പെൺകുട്ടികളുടെ പോലെ…