പുറത്തു, ഇറങ്ങിപ്പോയ അഞ്ചു പേരും നിൽക്കുന്നുണ്ട്. പൂജ അവരെ അകത്തു വിളിച്ചു കയറ്റി.
എല്ലാവരും അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. നിമിഷയുടെ മുഖത്തുള്ള ബോൾഡ് ഭാവം ഒക്കെ പെട്ടെന്ന് അപ്രത്യക്ഷമായി അമ്പരപ്പ് നിറഞ്ഞു.
ഡെയ്‌സി : “എന്റെ പൂജേ. ദിസ് ഈസ് മാജിക്ക്.”
നിമിഷയ്ക്കു വാക്കുകൾ കിട്ടുന്നില്ല എന്നെനിക്ക് മനസിലായി. എല്ലാവരും അമ്പരപ്പോടെ എന്റെ ശരീരം മുഴുവൻ നോക്കികൊണ്ടിരുന്നു. ആർക്കും ഒന്നും മിണ്ടാൻ പറ്റാത്ത പോലെ. ഒരർഥത്തിൽ ഇതെനിക്ക് ആത്മവിശ്വാസം തന്നു. ഇങ്ങനെ ഇവർ ഞെട്ടണമെങ്കിൽ ഞാൻ അത്രയ്ക്ക് സുന്ദരി ആയിരിക്കണം.
പൂജ : “എനിക്ക് അറിയാമായിരുന്നു നിങ്ങളുടെ റിയാക്ഷൻ ഇതായിരിക്കും എന്ന്. വേറൊരു സംഭവം കൂടി നടന്നു. ഇവൾ തന്നെ പറഞ്ഞു ഇവളെ അരുണിമ എന്ന് വിളിച്ചാൽ മതി എന്ന്.’
അന്ന : “ഇവളാള് കൊള്ളാല്ലോ. നീ ഇതെങ്ങനെ മയക്കി എടുത്തു പെണ്ണെ. ദേ നിൽക്കുന്നത് കണ്ടില്ലേ മോഡൽസ് നിൽക്കുന്നത് പോലെ.”
പൂജ അത് കേട്ടതും ഒന്ന് ചിരിച്ചു എന്റെ അടുത്തേക്ക് വന്നു. എന്റെ കയ്യെടുത്തു അവളുടെ മിനുസമാർന്ന തോളിലേക്ക് വച്ചു. എന്നിട്ടു കൈ എന്റെ അരക്കെട്ടിൽ ചുറ്റി അടുത്തേക്ക് നീക്കി.
പൂജ : “ഇവൾ ഇപ്പൊ എന്റെ അടുത്ത ആളാ. അല്ലെ പെണ്ണെ.?”
അരുൺ : “അതെ ചേച്ചി”
ഇത് കേട്ടപ്പോൾ പൂജ എന്റെ കവിളിൽ ഒരു ഉമ്മ തന്നു.
നിമിഷയുടെ മുഖത്ത് അസൂയയുടെ നാമ്പുകൾ വിടരുന്നത് പോലെ എനിക്ക് തോന്നി. അത്രയും നേരം അവൾക്ക് പറ്റാത്ത കാര്യം പൂജയ്ക്ക് സാധിച്ചത് പോലെ അവൾക്ക് തോന്നി. ഞാൻ “സന്തോഷവതി”യായി. നിമിഷ ഉടനെ എന്തോ ആലോചിചു.
നിമിഷ : “നിന്റെ ഈ കരവിരുതും ഇവളുടെ ഈ സൗന്ദര്യവും നമുക്ക് ബാക്കി ഉള്ളവരെ കൂടി കാണിക്കണ്ടേ?”
എനിക്ക് അവൾ എന്നെ പണിഞ്ഞതാണ് എന്ന് മനസിലായി.
പൂജ : “അത് വേണോ?”
നിമിഷ : “എനിക്ക് ഒരു ഐഡിയ ഉണ്ട് പൂജേ. നമുക്ക് അരുണിമയെ വച്ച് ഒരു ഫാഷൻ ഷോ അങ്ങ് ചെയ്യാം. ഇവിടുത്തെ ഹാളിൽ. അത് കഴിഞ്ഞു വീട്ടിൽ പൊയ്ക്കോട്ടേ.”