ബെംഗളൂരു ഡയറീസ് 4 [Trivikram]

Posted by

ഞാൻ ഞെട്ടി. പക്ഷെ ഞാൻ വിട്ടുകൊടുക്കാൻ തയാറായില്ല. ഞാൻ മോഡൽ ലുക്ക് വിടാതെ ഒരു പെണ്ണിനെ പോലെ ബോൾഡ് ആയി അവിടെ നിന്നു.

ബാക്കിയുള്ളവർ അത് ശരിവച്ചു.

പൂജ മാത്രം അത് കേട്ട് ആലോചിച്ചു.

പൂജ : “നിനക്ക് തിരിച്ചു പോകുമ്പോ ഇടാൻ ഡ്രസ്സ് ഇല്ലല്ലോ.”

അരുൺ : “ഇല്ല ചേച്ചീ”

പൂജ : “ആഹ്. ഒരു കാര്യം ചെയ്യാം. ഞാൻ എടുത്തു വച്ച സാരി ഉടുത്തു തരാം. നീ അതും ഇട്ടോണ്ട് പോയാൽ മതി.”

ഞാൻ ഞെട്ടി. ആ കോലത്തിൽ ഞാൻ പുറത്തു പോയാൽ ശരിയാവില്ല. ഞാൻ ശരിക്കു പേടിച്ചു.

അരുൺ : “അയ്യോ  ചേച്ചീ. ഞാൻ സാരി ഉടുത്തു പോയാൽ ഫ്ളാറ്റിലെ ആൾക്കാർ…”

നിമിഷ : “ഓഹ്. അവര് കണ്ടാൽ അങ്ങ്…”

പൂജ : “നിമിഷാ. ഗീവ് മീ ഒണ് മിനിറ്റ്” നിമിഷ ഞെട്ടി.

പൂജ കുറച്ചൊന്നു ആലോചിച്ചതിനു ശേഷം സംസാരിച്ചു.

“അരുണിമയുടെ കയ്യിൽ ഞാനൊരു വീടിന്റെ താക്കോൽ തരാം. എന്റെ വീടാണ്. വണ്ടിയിൽ കുറച്ചു നേരം മതി അവിടെ എത്താൻ. നീ ഇന്ന് രാത്രി അവിടെ കിടന്നോ. പ്രശ്നം ഇല്ല. നാളെ ഒരു 11 മണിയാവുമ്പോൾ ഞാൻ വരും. അപ്പോൾ നീ അവിടുന്ന് പോയാൽ മതി.”

മനസ്സിൽ ചെറിയ ഒരു ആശ്വാസം ഉദിച്ചു. നിമിഷ അത്ഭുതത്തോടെ അവളെ നോക്കി.

നിമിഷ : “വണ്ടിയിൽ ഒന്നും പോവാൻ പറ്റില്ല. നീ നടന്നു പോയാൽ മതി.”

അവളെന്റെ വണ്ടിയുടെ താക്കോൽ കൈക്കലാക്കി കഴിഞ്ഞിരുന്നു.

പൂജ : “ആഹ് എന്തെങ്കിലും ചെയ്യ്. പക്ഷെ നടക്കാൻ ഒരു മുപ്പത് മിനിറ്റ് എങ്കിലും എടുക്കും.”

നിമിഷ : “ഇവൾക്ക് അതൊന്നും പ്രശ്നം കാണില്ല.”

നിമിഷ എന്നെ അങ്ങനെ ഉപദ്രവിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. തിരിച്ചടിക്കാൻ കഴിയാത്ത കൊണ്ട് ഞാൻ ബോൾഡ് ആയി തന്നെ നിൽക്കാം എന്ന് വിചാരിച്ചു.

രാധിക : “അതെ. നീയൊക്കെ എന്തെങ്കിലും കാണിക്ക്. ഫാഷൻ ഷോ ഉണ്ടാവുമോ ഇല്ലേ. അത് പറ.”

നിമിഷ അത് കേട്ട ഉടൻ പുറത്തേക്ക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *