“ടാ പേടിക്കേണ്ട ഒന്നും ഇല്ല, അവർ ഇന്നലെ നിന്നെ കാണാതായപ്പോ ഒരു പരാതി കൊടുത്തിരുന്നു പോലീസിൽ,
അത് തീർക്കാനാണ് വിളിപ്പിച്ചേ. ഇനി സീനിയർ ചേട്ടന്മാർ വന്നു റാഗിങ് വല്ലോം ആണോ എന്നറിയാൻ.”
ഇത് കേട്ടപ്പോ ഉള്ളൊന്ന് തണുത്തെന്കികും പെട്ടന്നാണ് ഞാൻ അക്കാര്യം ഓർത്തത്.
അപ്പൻ വന്നാൽ എല്ലാം കയ്യിന്ന് പോകും.
ഞാൻ ആരാണെന്ന് എല്ലാർക്കും മനസ്സിലാകും. എന്റെ ഐഡന്റിറ്റി അറിയിക്കാതെ നാലു കൊല്ലം പഠിക്കണം എന്ന് ഉണ്ടാർന്നു. അതെല്ലാം വെറും രണ്ടാമത്തെ ദിവസം തീരുമല്ലോ എന്ന് ഓർത്തു.
“ജോ അപ്പനും അമ്മയും വരുന്നുണ്ട്”
“ഹാ പൊളിച്ചു… ഇനി കോളേജിലെ എല്ലാം പരിപാടിക്കും നീ നല്ല ഫണ്ട് ഇറക്കേണ്ടി വരും”
അവൾ പൊട്ടിച്ചിരിച്ചു
ഞാൻ അവളുടെ തുടയിൽ നന്നായൊന്നു പിച്ചി.
അവൾ വേദന കൊണ്ട് എഴുന്നേറ്റ് നിന്നുപോയി.
“പട്ടി.. എന്ത് പണിയാടാ കാണിച്ചേ. ഇറച്ചി പറിച്ചെടുത്തോ.. നന്നായി നൊന്തു ട്ടോ”
“കണക്കായിപ്പോയി.. എല്ലാം നീ കാരണം അല്ലെ”
“ഹോ.. ഇനി എന്നെ പറഞ്ഞോ.. ഇന്നലെ വിളിച്ചപ്പോയെക്കും മതിലുച്ചാടി ഓടിവരാൻ ഞാൻ പറഞ്ഞോ.. അപ്പൊ മോനു ഇതൊന്നും ഓർത്തില്ലേ..”
അവൾ ഒരു കള്ളത്തരം ചുണ്ടിൽ ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു.
അവൾ മെല്ലെ അടുത്തു വന്നിരുന്നു.
എന്റെ തോളിൽ മെല്ലെ അവളുടെ തോളുകൊണ്ട് തട്ടി.
“എന്നാ..”
“ഓ ചെക്കന് ഇത്ര ദേഷ്യോ..
പണ്ട് എന്നെ മണപ്പിച്ചോണ്ട് നടന്ന പയ്യനാ..”
“അതിനു”
“അതിനു കുന്തം.. പോയി പ്രിൻസിപ്പൽ നെ കണ്ടിട്ട് വായോ..”
ഞാൻ മെല്ലെ എഴുന്നേറ്റ് ഉള്ളിൽ കയറി.
നീണ്ട ഒരു മണിക്കൂർ ഉപദേശം തന്നെ ആയിരുന്നു.
ആയ്യോാ… ആരെങ്കിലും കയറി വന്നിരുന്നേൽ എന്ന് പ്രാത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ റൂമിലേക്ക് കയറിയ പോലെ എനിക്ക് തോന്നി.
“അയ്യോ സർ എന്താ ഇവിടെ.. ഇരിക്കു സർ..”
പ്രിൻസിപ്പൽ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് പറഞ്ഞു.