ആര്യ ആയിരുന്നു അത്
“ഇവിടെ വാ… ഇവിടെ ഇരിക്കാം”
അവൾ കുറച്ചു നീങ്ങിയിരുന്നു എനിക്കും ഇരിക്കാനുള്ള സ്ഥലം ഒരുക്കി എന്നെ ക്ഷമിച്ചു.
ഞാൻ തിരിഞ്ഞു നോക്കിയപ്പോ ജോ ഇതൊക്കെ കണ്ടു കലിതുള്ളി അവിടെ നിൽപ്പുണ്ട്.
“സൈലെൻസ്….”🤬
അവൾ ഡെസ്കിൽ അടിച്ചു കൊണ്ട് അലറി. പെട്ടെന്ന് ക്ലാസ്സ് നിശബ്ദമായി
“തന്നോട് പ്രതേകം പറയണോ
എവിടേലും പോയി ഇരിക്കേടോ..”
എനിക്ക് ചിരി വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ മെല്ലെ എന്റെ സീറ്റിൽ പോയിരുന്നു.
ഞാൻ ബാഗ് ഡെസ്കിൽ വെച്ച് മുന്നിലോട്ട് നോക്കിയപ്പോ ജോയും ആര്യയും എന്നെ തന്നെ നോക്കുകയാണ്
ഇനി എന്തൊക്കെ പ്രശ്ങ്ങളാണ് വരാനുള്ളത് എന്ന് ഓർത്തു ഞാൻ മെല്ലെ ഡെസ്കിൽ തല വെച്ചിരുന്നു.
തുടരും.