ജീവിതമാകുന്ന നൗക 11
Jeevitha Nauka Part 11 | Author : Red Robin | Previous Part
അർജ്ജുവിൻ്റെ ഫ്ലാറ്റിൽ:
“ഡാ അർജ്ജു, നിനക്ക് എന്താ പറ്റിയത്. കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു. നീ ക്ലാസ്സിൽ ആരുടെ അടുത്തും സംസാരിക്കുന്നില്ല. ആ സുമേഷും ടോണയിമൊക്കെ പല പ്രാവിശ്യം നിൻ്റെ അടുത്ത് സംസാരിക്കാൻ വന്നപ്പോളും നീ ഒഴുവായി. “
“ഒന്നുമില്ലെടാ”
“ഇത് തന്നെ പ്രശനം. ആര് എന്തു ചോദിച്ചാലും ഒറ്റ വാക്കിൽ ഉത്തരം.
എല്ലാവന്മാരും എൻ്റെ അടുത്ത് വന്നാണ് നിനക്ക് എന്തു പറ്റി എന്ന് ചോദിക്കുന്നത്. നീ ആ അന്നയെ നോക്ക് അവള് പാട്ടും പാടിയാണ് നടക്കുന്നത്.”
“അവൾ എന്തെങ്കിലും കാണിക്കട്ടെ. അതൊന്നും എനിക്ക് പ്രശ്നമല്ല.”
“ശരി സമ്മതിച്ചു പക്ഷേ നമ്മൾ അല്ലെങ്കിൽ വേണ്ട നീ നിൻ്റെ കൂട്ടുകാരുടെ അടുത്ത് നടന്ന കാര്യങ്ങൾ പറയണം. എന്തിനാണ് വല്ലവരും പടുത്തു വിടുന്ന നുണ കഥകൾ വിശ്വസിക്കേണ്ടത്, നമുക്ക് നടന്ന സംഭവങ്ങൾ അങ്ങ് പറയാം. “
“അതൊന്നും ശരിയാകില്ല”
“അതൊക്കെ ശരിയാക്കാം, ദീപുവിനെ സസ്പെൻഷൻ കിട്ടിയതോടെ കാര്യങ്ങൾ ഒക്കെ അവർക്ക് മനസ്സിലായിട്ടുണ്ട്. പിന്നെ കീർത്തനയുടെ കാര്യമൊക്കെ ജെന്നിയോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പെണ്ണുങ്ങൾ എല്ലാം അറിഞ്ഞിട്ടുണ്ടാകും. “
“പിന്നെ പെണ്ണുങ്ങൾ എന്തു വിചാരിച്ചാലും എനിക്കൊന്നുമില്ല.”
“നീ അത് വിട് നമ്മുടെ കൂട്ടുകാരുടെ നീയായിട്ട് കാര്യങ്ങൾ പറഞ്ഞാൽ അവർക്ക് സന്തോഷമാകും. എല്ലാം മറന്ന് അടിച്ചു പൊളിക്കാനല്ലേ നമ്മൾ കോളേജിൽ ചേർന്നത് തന്നെ. ഇപ്പൊ ഒരാഴ്ച്ചയായിട്ട് അവാർഡ് പടം പോലെയായിട്ടുണ്ട്”
“ഡാ സംഭവിച്ചത് എന്താണ് എന്ന് എനിക്ക് പറയണമെന്നുണ്ട്. പക്ഷേ കൂടുതൽ ചോദ്യങ്ങൾ ഉയരില്ലേ
പിന്നെ ജീവയെയും കൂട്ടരെയും കുറിച്ച് എന്തു പറയും. “
“അതിന് അവരെ ആരും കണ്ടിട്ടില്ല. അകെ കണ്ടത് ഒരു G wagon ബെൻസും പിന്നെ ഒരു ഇന്നോവയും. ഗോവ മുതൽ നടന്ന സംഭവങ്ങളിൽ ആ ഭാഗം മാത്രം നമ്മൾ വെള്ളം ചേർക്കുന്നു. നിൻ്റെ രക്ഷക്ക് ഞാൻ എൻ്റെ അങ്കിളിനെ വിളിച്ചു പറഞ്ഞപ്പോൾ അയച്ച ആളക്കാരാണ്. ഇങ്ങനെ ജെന്നിയുടെ അടുത്തു ഞാൻ തള്ളി. അവൾ വിശ്വസിച്ചിട്ടുണ്ട്.”