“എല്ലാവരും വേഗം കഴിക്കു. നമുക്കിറങ്ങാം. ഫിനാഷ്യൽ അക്കൗണ്ടിംഗ് assignement ചെയാനുള്ളതല്ലേ.” (മാത്യു)
ഞാൻ പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല അവൻ എല്ലാവരോടുമായി പറഞ്ഞു.
“എന്തിനാ നേരത്തെ പോകുന്നത്. മണി ചേട്ടൻ എല്ലാവർക്കുമായി പഴം പൊരി ഉണ്ടാക്കി തരാം എന്നേറ്റിട്ടുണ്ട്. “
ദാ വന്നു അവളുടെ പാരാ
“അത് ശരിയാ ബാക്കി ഉള്ള ബീഫും കൂട്ടി ഒരു പിടി പിടിക്കാം.” (ലിജോ)
പഴം പൊരിയും ബീഫും അപാര കോമ്പിനേഷൻ ആണ്. കുറെ നാളായി കഴിക്കണം എന്ന് വിചാരിക്കുന്നു” (സുമേഷ് )
ഡാ അത് ബീഫ് റോസ്റ്റ് കൂട്ടി ആണ്. ഗ്രേവി ഒക്കെ വേണം (രമേഷ്)
നാളെ ഞയറാഴ്ച്ച ഫ്രീ ആണെല്ലോ നാളെ ചെയ്ത് തീർക്കാം (ജിതിൻ)
അപ്പൊ ആ കാര്യത്തിൽ തീരുമാനമായി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. ഞാൻ പതുക്കെ എൻ്റെ റൂമിലേക്ക് വലിഞ്ഞു.
എന്നാലും അവൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു. ഇനി ജേക്കബ് അച്ചായൻ പറഞ്ഞു കാണുമോ? അതിനു വഴിയില്ല സൈക്കോ ശിവ എന്ന കോളേജിലെ ഇരട്ട പേരൊക്ക അറിഞ്ഞ സ്ഥിതിക്ക് അത് എന്തായാലും ജേക്കബ് അച്ചായൻ ആകില്ല. പോരാത്തതിന് അഞ്ജലിയുടെ പേരും പറഞ്ഞിരിക്കുന്നു.
ജീവിയെ അല്ലെങ്കിൽ അരുൺ സാറിന് വിളിക്കണം. പക്ഷേ എൻ്റെ ഐഡന്റിറ്റി അറിഞ്ഞു എന്ന് വിശ്വ അറിഞ്ഞാൽ. അകെ പ്രശ്നമായെല്ലോ.
അവസാനം ഒരു തീരുമാനത്തിൽ എത്തി. ആദ്യം അരുൺ സാറിനെ വിളിക്കാം. പുള്ളി ബീന മിസ്സിനെ വിളിച്ചു എന്തെങ്കിലും വഴി കണ്ടെത്തിക്കോളും.
“എന്താ അർജ്ജു എന്തെങ്കിലും എമർജൻസി ഉണ്ടോ? ഇല്ലെങ്കിൽ ഞാൻ പിന്നെ വിളിക്കാം.”
പുള്ളിയുടെ ശബ്ദം ഒക്കെ വല്ലാണ്ടിരിക്കുന്നു
“ഉണ്ട് സാർ,അതാണ് അത്യാവിശ്യമായി വിളിച്ചത്. “
“അന്ന അവളുടെ പെട്ടിയുമൊക്കെ എടുത്തു ഞങ്ങൾ താമസിക്കുന്ന ഫ്ളാറ്റിൽ എത്തിയിട്ടുണ്ട്. അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി പോലും. “
കുറച്ചു നേരത്തേക്ക് അപ്പുറത്തു നിന്ന് ശബ്ദമൊന്നും കേട്ടില്ല.
“പുറത്താക്കി എന്നത് ബീന മിസ്സ് പറഞ്ഞായിരുന്നു. മിസ്സ് എത്തിയപ്പോളേക്കും അന്ന അപ്പച്ചിയുടെ അടുത്തേക്ക് പോയി എന്നാണല്ലോ പറഞ്ഞത്.“
“എന്നാൽ അന്ന ഇങ്ങോട്ടാണ് വന്നിട്ടുള്ളത്.”