ഞാൻ ബീന മിസ്സിനെ വിളിച്ചു സംസാരിച്ചിട്ട് ഇപ്പോൾ വിളിക്കാം.
സാറിന് നല്ല ദേഷ്യം വന്നിട്ടുണ്ട് എന്ന് ശബ്ദത്തിൽ നിന്ന് തന്നെ വ്യക്തം.
ഫോൺ കട്ടായതും ഞാൻ ബെഡിലേക്ക് കിടന്നു.
ഫോൺ വീണ്ടും ബെല്ലടിച്ചു. ഈ തവണ രാഹുൽ ആണ് വിളിക്കുന്നത്.
“നീ എവിടെയാണ് ?”
“ഞാൻ ഇവിടെ എൻ്റെ റൂമിൽ.”
“ബാക്കി ഉള്ളവരോ?”
“ഐസ്ക്രീം കഴിച്ചുകൊണ്ട് പുറത്തിരിക്കുന്നുണ്ട്.”
“അവൾ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തത്?”
“അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. മിക്കവാറും അവളുടെ തന്ത കളിച്ചതായിരിക്കും. അല്ലെങ്കിൽ കമ്മിഷണർ. പോകാൻ വേറെ സ്ഥലമില്ല പോലും. പിന്നെ അവളെ ബലമായി പിടിച്ചു കെട്ടിക്കുമെന്ന് ഒക്കെ പറയുന്നുണ്ട്. “
“അതിന് ഇങ്ങോട്ടാണോ കെട്ടി എടുക്കുന്നത്. വേറെ എവിടെയെങ്കിലും പോയിക്കൂടെ. നീ എന്താ പഴം വിഴുങ്ങിയ പോലെ നിന്നത്. കഴുത്തിന് പിടിച്ചു പുറത്താക്കേണ്ട അവളെ. “
“അത് മാത്രമല്ല പ്രശ്‍നം. ഞാൻ ശിവയാണെന്നും നീ നിതിൻ ആണെന്നും കാര്യം അവളെങ്ങനെയോ അറിഞ്ഞിട്ടുണ്ട്. എല്ലാവരെയും അറിയിക്കുമെന്നാണ് അവളുടെ ഭീക്ഷിണി. “
“അയ്യോ അവളിതൊക്കെ എങ്ങനെ അറിഞ്ഞു. ഇനി ജേക്കബ് അച്ചായൻ വല്ലതും പറഞ്ഞു കാണുമോ.”
“അച്ചായൻ ഒന്നുമല്ല. ബാംഗ്ലൂർ എഞ്ചിനീറിങ് അടക്കം എല്ലാം തത്ത പറയുന്ന പോലെ അങ്ങ് പറഞ്ഞു.”
“ഇനി ബാംഗ്ലൂരിൽ നിന്നുമായിരിക്കുമോ?”
“അല്ലെന്ന് തോന്നുന്നു അഞ്ജലിയുടെ പേരും പറഞ്ഞു. “
“ഇത് പ്രശ്നമാകുമെല്ലോ. നീ ജീവിയെ വിളിച്ചു പറഞ്ഞോ?”
“ജീവിയെ വിളിച്ചില്ല അരുൺ സാറിനെ വിളിച്ചു. അവൾ വന്ന കാര്യം പറഞ്ഞു. പക്ഷേ നമ്മുടെ ഐഡന്റിറ്റി അവളറിഞ്ഞു എന്ന കാര്യം പറഞ്ഞില്ല. “
“അത് നന്നായി നിൻ്റെ ചേട്ടനറിഞ്ഞാൽ അതോടെ തീർന്നു ഞാനും ജെന്നിയുമായി ഒന്ന് സെറ്റായി വന്നതേയുള്ളു. “
“പോടാ പന്നി അതിനിടയിലാ അവൻ്റെ ഒരു പ്രേമം”
“നീ ഇതൊന്നും ജെന്നിയുടെ അടുത്ത് എഴുന്നെളളിക്കാൻ നിൽക്കേണ്ട. അരുൺ സാർ ഇന്ന് തന്നെ സോൾവ് ചെയ്‌താൽ ആരുമറിയാതെ നോക്കാം.”
“ഡാ അവള് വന്ന കാര്യം ഞാൻ ആൾറെഡി പറഞ്ഞു പോയി. ജെന്നി പറഞ്ഞിട്ടാണ് നിന്നെ വിളിച്ചത് തന്നെ.”
“അതും എഴുന്നെള്ളിച്ചോ. “