രാഹുലൊഴികെ എല്ലാവരുടെയും മുഖത്തു അമ്പരപ്പുണ്ട്. എന്നാൽ രാഹുൽ കലിപ്പിലാണ്. സാധാരണ അർജ്ജു ആണ് എന്നെ കാണുമ്പോൾ കത്തി നിൽക്കാറ്.
സെക്യൂരിറ്റിക്കാർ പരാതി പറഞ്ഞപ്പോളേക്കും ലിഫ്റ്റിൽ നിന്ന് നാലു പേർ ഇറങ്ങി വന്നു. അൽപ്പം പ്രായമായ അങ്കിളും പിന്നെ ഒരു മധ്യവയസ്കനും. പിന്നിൽ അന്ന് കണ്ട ആജാനബാഹു സിങ്ങും വേറെ ഒരാളും.
വന്നപ്പോൾ തന്നെ അങ്കിളിൻ്റെ അല്ലെങ്കിൽ വേണ്ട ആ കിളവൻ്റെ സഭ്യതയില്ലാത്ത വർത്തമാനം തുടങ്ങി. വേറെ ഒന്നുമല്ല മോറൽ പൊലീസിങ് എന്ന കൃമി കടി. രാഹുൽ അയാളോട് വാ അടക്കാൻ പറയുമെന്നാണ് കരുതിയത്. പക്ഷേ അതുണ്ടായില്ല. പിന്നെ ഒന്നും നോക്കിയില്ല ഞാൻ തന്നെ ആ യജ്‌ഞം ഏറ്റെടുത്തു. അയാൾ കിട്ടിയത് വാങ്ങി കൊണ്ട് പോയി. കൂടെ സെക്യൂരിറ്റിക്കാരും.
അർജ്ജു കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതോടെ സിങ്ങും കൂടെയുള്ള ആളും പോയി. അപ്പോൾ അത് രണ്ടും അർജ്ജുവിൻ്റെ ആൾക്കാരാണ്. പ്രൈവറ്റ് സെക്യൂരിറ്റി ആയിരിക്കണം.
പക്ഷേ ഇപ്പോൾ വിഷയമതല്ല രാഹുൽ വാതിൽ കൊട്ടി അടക്കുന്നതിന് മുൻപേ അകത്തു കയറി പറ്റണം. ഒന്നും നോക്കിയില്ല എന്നെ തടഞ്ഞു നിർത്തിയിരിക്കുന്ന അവൻ്റെ തടഞ്ഞു പിടിച്ച കൈയ്യിന് താഴെക്കൂടെ അകത്തോട്ട് കയറി. എല്ലാവരും അന്ധാളിച്ചു നിൽപ്പുണ്ട്.
വെള്ളമടി പാർട്ടി ആണ്. രമേഷ് ഷർട്ട് ഇടാതെ നിൽക്കുന്നുണ്ട്. രംഗം ഒന്ന് തണുപ്പിക്കാനായി അവനിട്ട് ഒരു കൊട്ട് കൊടുത്തു.
ഇത്രയും പേരുണ്ടായിരുന്നത് ഒരുതരത്തിൽ നന്നായി. കഴുത്തിന് പിടിച്ചു പുറത്താക്കില്ല.
അകത്തോട്ട് കയറിയതും ഫ്ലാറ്റ് കണ്ട് ഞാൻ ഞെട്ടി പോയി. contemporary സ്റ്റൈലിൽ ഒരു അടിപൊളി ഫ്ലാറ്റ്. എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട്.
“അർജ്ജു എനിക്ക് തന്നോട് മാത്രമായി ഒരു കാര്യം സംസാരിക്കാനുണ്ട്.”
ഞാൻ ആദ്യം കണ്ട ബെഡ്റൂമിലേക്ക് പോയി.
രാഹുൽ അവിടെ കിടന്ന് ചീറുന്നുണ്ട്. അവൻ്റെ ശബ്‌ദം കേട്ട് പ്രായമായ ഒരു ചേട്ടൻ വന്നു. അതായിരിക്കണം സ്റ്റീഫൻ പറഞ്ഞ മണി ചേട്ടൻ.
സുമേഷിനെ വിളിച്ചു പുറത്തിരിക്കുന്ന suitcase അകത്തേക്ക് എടുക്കാൻ റിക്വസ്റ്റ് ചെയ്‌തു. പുള്ളി ചങ്കു ദോസ്ത് അല്ലേ അവൻ ഹെൽപ് ചെയ്യും
ജേക്കബ് അങ്കിളിനെ വിളിക്കണം. പക്ഷേ ഇപ്പോൾ വിളിച്ചാൽ തന്നെ പുള്ളി കുമിളിയിൽ നിന്ന് എത്താൻ എന്തായാലും വൈകും. പോരാത്തതിന് പെട്ടന്ന് ഒരു താമസ സ്ഥലം ഒപ്പിക്കാൻ പുള്ളിക്ക് സാധിക്കണമെന്നില്ല. അത് വരെ ഇവിടെ എങ്ങനെയെങ്ങങ്കിലും പിടിച്ചു നിൽക്കണം. ബുദ്ധി ഉപയോഗിക്കേണ്ട സമയമാണ്. അതു കൊണ്ട് തുറുപ്പ് ചീട്ട് ഇറക്കിക്കിയേക്കാം ഒത്താൽ ഒത്തു. ഇല്ലേൽ ഇല്ല ഒക്കും. കർത്താവേ കാത്തുകൊള്ളണമേ