അർജ്ജു റൂമിലേക്ക് വന്നതും പ്രൈവസി കിട്ടാൻ വാതിലടക്കാൻ അർജ്ജുവിനോട് ആവിശ്യപ്പെട്ട്. അവൻ കൂട്ടാക്കിയില്ല. എങ്കിലും സാദാരണ കാണിക്കാറുള്ള ദേഷ്യമില്ല. ഞാൻ വന്നതിൻ്റെ ഷോക്കിൽ തന്നെയാണ്.
ആദ്യം എല്ലാവരും കേൾക്കുവാനായി രണ്ട് ഡയലോഗ്. എൻ്റെ ഷോ കണ്ട് അവൻ ദേഷ്യപ്പെട്ടില്ല . കഴിയുന്ന രീതിയിൽ എന്നെ പറഞ്ഞു മനസിലാക്കാൻ ആണ് ശ്രമിക്കുന്നത്. അവൻ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ്. പക്ഷേ എനിക്ക് ഇപ്പോൾ ശരിയും തെറ്റുമൊന്നും നോക്കാൻ സാധിക്കില്ല. എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം
ഒന്നും നോക്കിയില്ല ace കാർഡ് തന്നെ ഇറക്കി.
അർജ്ജുവിൻ്റെ യഥാർത്ഥ പേര് പറഞ്ഞപ്പോൾ തന്നെ അവൻ ഞെട്ടി. അതോടെ സംഭവം ഏറ്റു എന്ന് മനസ്സിലായി.
ആൾമാറാട്ടത്തിന് കേസ് വരുമെന്നൊക്കെ തള്ളി.
ദയനീയമായി അവൻ ഒന്ന് തടയിടാൻ ശ്രമിച്ചു. അത് വരെ അന്വേഷിച്ച അറിഞ്ഞ കാര്യങ്ങളടക്കം അടക്കം എല്ലാം കൂടി അങ്ങ് പറഞ്ഞു. അതോടെ ഗ്രേറ്റ് അർജ്ജുൻ അല്ല ശിവ ഫ്ലാറ്റ്. അവൻ്റെ മുഖത്തു കേസ് വരുമെന്ന് പറഞ്ഞതിലുള്ള പേടിയൊന്നുമല്ല, പക്ഷേ ഒരു നിസഹായത. മറച്ചു പിടിച്ച കാര്യങ്ങൾ പുറത്തായതിൽ ഉള്ള വിഷമം.
എല്ലാവരും പുറത്തു നിന്ന് എത്തി നോക്കുന്നുണ്ട്. ഞാൻ പുറത്തേക്കിറങ്ങി
സംഗതി ഏറ്റിട്ടുണ്ട് തത്കാലം രക്ഷപെട്ടു എന്ന് തോന്നുന്നു
ഞാൻ ബാഗും എടുത്തു റൂമിനു പുറത്തേക്കിറങ്ങി. സുമേഷ് suitcase അകത്തേക്ക് എടുത്തു വെച്ചിട്ടുണ്ട്. എല്ലാവരെയും കേൾപ്പിക്കാനായി ഒരു ഡയലോഗ് അടിച്ചു. അതോടെ രാഹുലിൻ്റെ സകല കണ്ട്രോളും പോയി. എന്നെ തല്ലാതിരിക്കാൻ മാത്യു ശ്രമിക്കുന്നുണ്ട്.
be cool Anna, be cool
അർജ്ജു എന്തോ പോയി നേരേ ചെവിയിൽ പറഞ്ഞതോടെ അവൻ ഒന്ന് അടങ്ങി. എല്ലാവരും എന്നെ തന്നെയാണ് നോക്കുന്നത്.
“എന്നെ ഇങ്ങനെ നോക്കുകയൊന്നും വേണ്ട നിങ്ങൾ രണ്ട് പേരും കൂടി വൃത്തികെട്ട കളി കളിച്ചല്ലേ എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. ഇനി നിങ്ങൾ നല്ലൊരു താമസ സ്ഥലം ശരിയാക്കുന്നവരെ ഞാൻ ഇവിടെ തന്നെ താമസിക്കും. ചുമ്മാ വേണ്ട ഇപ്പോൾ ഞാൻ ഹോസ്റ്റലിൽ കൊടുക്കുന്നതിൽ നിന്ന് 1000 രൂപ കൂടുതൽ തന്നേക്കാം.”