പതിവ് ബൈ പറച്ചിലൊക്കെ കഴിഞ്ഞു എല്ലാവന്മാരും ഇറങ്ങി. ഞാൻ മൊബൈലും കുത്തി അവിടെ സോഫയിൽ ഇരുന്നു
****
എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ അന്നയുടെ മുഖത്തു ചെറിയ ഒരു പേടി കണ്ടു. മൊബൈൽ നോക്കി കൊണ്ട് ഇരിക്കികയാണ്. രാഹുൽ എന്നെ വലിച്ചു കൊണ്ട് അവൻ്റെ റൂമിൽ കയറി വാതിലടച്ചു.
“ഡാ, ഇനി ഇപ്പോൾ എന്താണ് ചെയുക?”
“ഒന്നും ചെയ്യാനില്ല. ഈ രാത്രി അവളെ ഇറക്കി വിടാൻ സാധിക്കില്ല. നാളെ നോക്കാം.”
“അരുൺ സാർ വിളിച്ചായിരുന്നോ?”
“ഇല്ല ഞാൻ വീണ്ടും വിളിച്ചിരുന്നു. പുള്ളി ബീന മിസ്സ് വഴി ശ്രമിക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. കാര്യങ്ങൾ അറിഞ്ഞിട്ടുള്ള അവളുടെ ബ്ലാക്‌മെയ്‌ലിംഗ് ആണെന്ന് പറഞ്ഞാൽ ഇവിടത്തെ പൊറുതി അവസാനിപ്പിക്കേണ്ടി വരും.”
“എന്നാലും അവൾ എങ്ങനെ ഇതൊക്കെ കണ്ടു പിടിച്ചു?”
“അതൊന്നും ഇപ്പോൾ ചിന്തിക്കേണ്ട എങ്ങനെയെങ്കിലും അവളെ ഇവിടന്ന് തഞ്ചത്തിൽ പുറത്താക്കണം. “
“നമുക്ക് ജേക്കബ് അച്ചായനെ ഒന്ന് വിളിച്ചാലോ?”
“ശരിയാ പുള്ളി ഹെൽപ്പ് ചെയ്യുമായിരിക്കും,”
അർജ്ജു വേഗം തന്നെ ജേക്കബ് അച്ചായനെ ഫോൺ വിളിച്ചു.
“ഹലോ അച്ചായാ “
“അന്ന കൊച്ചു അവിടെ എത്തിയല്ലേ?”
അച്ചായൻ അറിഞ്ഞായിരുന്നോ.
“അറിഞ്ഞു. ജീവ വിളിച്ചിരുന്നു. അവർ കുറച്ചു തിരക്കിലാണ് എന്നെയാണ് ഇത് സോൾവ് ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത്. “
“അച്ചായൻ്റെ പരിചയത്തിൽ വല്ല ഹോസ്റ്റലും. നാളത്തേക്ക് ശരിയാക്കി കൊടുക്കാൻ പറ്റുമോ?”
“പെട്ടന്ന് നടക്കുമെന്ന് തോന്നുന്നില്ല. നീ ഒരു പണി ചെയ്യ് ഫോൺ അവളുടെ കൈയിൽ കൊടുക്ക്. ഞാൻ ഒന്ന് സംസാരിക്കട്ടെ.”
ഞാനും രാഹുലും റൂമിൽ നിന്ന് വെളിയിലേക്ക് വന്നു.
“അന്നാ ജേക്കബ് അച്ചായൻ ആണ്. ഒന്ന് സംസാരിക്കണമെന്ന്. “
എൻറെ ഫോണും വാങ്ങിക്കൊണ്ട് അവൾ റൂമിലേക്ക് പോയി വാതിലടച്ചു.
“ഹലോ അന്നക്കുട്ടി.”
“ഹലോ അങ്കിൾ.”
“എന്തു പറ്റി ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയോ.”
“അപ്പച്ചി കളിച്ചതാണ് എന്ന് തോന്നുന്നു. എനിക്ക് അങ്കിൾ കോളേജിനടത്തായിട്ട് സേഫ് ആയിട്ട് താമസിക്കാൻ ഒരു സ്ഥലം ഏർപ്പാടാക്കി തരണം. അപ്പച്ചി വിചാരിച്ചാൽ എന്നെ പുറത്താക്കാൻ പറ്റാത്ത ഒരിടം.”