“ഡാ നമുക്ക് തന്നെ വണ്ടി ഓടിച്ചാൽ മതി. കാര്യം ദീപക്ക് കമ്പനിയാണെങ്കിലും പുള്ളിക്കാരൻ കൂടെയുള്ളപ്പോൾ എന്തോ പോലെ. അവരെ ഒക്കെ ഡ്രൈവർ ആക്കിയത് പോലെ.”
“ഞാനും അത് വിചാരിച്ചതാണ് ജീവിയുടെ അടുത്തു പറയണം.”
“ഡാ ഉറക്കം വരുന്നു അപ്പൊ goodnight”
“ഇത്ര നേരത്തായോ നീ റൂം മാറി കിടന്നത് തന്നെ ലവളുമായിട്ട് സൊള്ളാനല്ലേ. “
രാഹുൽ മറുപടിയൊന്നും പറഞ്ഞില്ല. ഒന്നിളിച്ചു കാണിച്ചു
പിറ്റേ ദിവസം രാവിലെ ഇറങ്ങിയപ്പോൾ തന്നെ പുതിയ ആൾ നിൽക്കുന്നുണ്ട് 6.6 height ഉള്ള ഒരു പഞ്ചാബി സിങ്.
ഞാൻ സുകബീർ കരൺ സിങ് (ഹിന്ദിയിൽ)
അർജ്ജുവും രാഹുലും പരിചയപ്പെട്ടു. പൊക്കം കാരണം പുള്ളിക്ക് കാറിൽ ഇരിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. എങ്കിലും ഡ്രൈവിംഗ് സൂപ്പർ ആയിരുന്നു. മൊബൈലിൽ മാപ്പ് തുറന്നു വെച്ചിട്ടുണ്ട്. എങ്കിലും അതിൽ കാര്യമായി നോക്കുന്നൊന്നുമില്ല. ഇന്നോവ പിന്തുടർന്നാണ് പോകുന്നത്.
വലിയ സംസാരമൊന്നുമില്ല. പതിവ് പോലെ കോളേജിലേക്ക്.
******
അന്ന കോളേജിലേക്ക് ഓട്ടോയിൽ വരുമ്പോളാണ് അത് ശ്രദ്ധിച്ചത്. അർജ്ജുവിൻ്റെ കാറിൽ നിന്ന് ആറടി പൊക്കമുള്ള സിംഗ് ഇറങ്ങുന്നു. അതേ സമയം തന്നെ രാഹുൽ ഇറങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറുന്നു.
ഇവന്മാർ ബോഡി ഗാർഡിനെ ഒക്കെ വെച്ചോ എന്നായി അന്നയുടെ ചിന്ത.
ക്ലാസ്സിൽ അർജ്ജു പതിവിലും ഹാപ്പി ആയിരുന്നു. സുമേഷ്, ടോണി, മാത്യു രമേഷ്, പോൾ, ജിതിൻ പിന്നെ A ബാച്ചിൽ നിന്ന് ലിജോ എല്ലാവരെയും ശനിയാഴ്ചത്തെ പാർട്ടിയിലേക്ക് വിളിച്ചു. സുമേഷിനും പോളിനും ഒക്കെ ചെറിയ നീരസം ഉണ്ടായിരുന്നു എങ്കിലും കാര്യങ്ങൾ ഒക്കെ നാളെ പറയാം എന്ന് പറഞ്ഞപ്പോൾ ഹാപ്പിയായി.
അർജ്ജുവിൽ അന്നുണ്ടായ മാറ്റം അന്നയടക്കം എല്ലാവരും ശ്രദ്ധിച്ചിരുന്നു.
അവൻ പെട്ടന്ന് തന്നെ എല്ലാവരുമായി വീണ്ടും കമ്പനിയായിക്കുന്നു പെണ്ണുങ്ങളിൽ പകുതി പേർ ഇപ്പോൾ മുഖത്തു പോലും നോക്കാറില്ല. ബാക്കി ഉള്ളവർ ചിരിച്ചു കാണിക്കുന്നുണ്ട് ആവിശ്യത്തിന് സംസാരിക്കും, ആകെ തൻ്റെ അടുത്തു ആത്മാർത്ഥമായി സംസാരിക്കുന്നത് അനുപമയും സുമേഷും പോളും മാത്രമാണ് . പാറു ചേച്ചി പറഞ്ഞത് പോലെ തന്നെയായി. അർജ്ജു കിളി പോയി നടക്കുകയാണ് പറഞ്ഞപ്പോൾ തന്നെ അതൊക്കെ ഒരാഴ്ച്ചത്തേക്കേ കാണു എന്ന് പാറു ചേച്ചി പ്രവചിച്ചതാണ്. നഷ്‌ടം എനിക്കായിരിക്കുമെന്നും.