അവസാനം ഞാൻ ഗോവയിൽ വെച്ചുണ്ടായ സംഭവങ്ങൾ ചുരുക്കി അങ്ങ് പറഞ്ഞു.
സുമേഷിനും ടോണിക്കും പറഞ്ഞ കാര്യങ്ങൾ മുഴുവൻ അങ്ങോട്ട് ദഹിച്ചിട്ടില്ല. പക്ഷേ രമേഷ് കാര്യങ്ങൾ ശരി വെച്ചതോടെ എല്ലാവർക്കും വിശ്വാസമായി.
അത് കഴിഞ്ഞപ്പോൾ കോളേജിൽ വന്ന ബെൻസ് ഇന്നോവയിലെയും ആൾക്കാരെ പറ്റി അറിയണമെന്നായി
പ്രൊട്ടക്ഷന് വന്ന ആൾക്കാർ രാഹുലിൻ്റെ അച്ഛൻ്റെ സുഹൃത്ത അയച്ചതാണ് എന്ന് നുണ മാത്യുവും രമേഷും ഒഴികെയുള്ളവർ ഏറെ കുറെ വിശ്വസിച്ചിട്ടുണ്ട്. ചോദ്യങ്ങൾ മുഴുവൻ സുമേഷ് വക ആണ്. കൂട്ടത്തിൽ ടോണി വകയുമുണ്ട്.
“എന്നാലും അർജ്ജു അന്ന് രാത്രിയിൽ അന്ന നിൻ്റെ വണ്ടിയിൽ എന്തിനാണ് ചാടി കയറിയത്? അതും അവളുടെ അപ്പച്ചിയുടെ കൂടെ പോകാതെ?”( സുമേഷ്)
“ആ ആർക്കറിയാം. പിന്നെ എൻ്റെ ഒപ്പം മാത്രമല്ലല്ലോ. രാഹുലും ഉണ്ടായിരുന്നില്ലേ.”
“പിന്നെ രാഹുലും ജെന്നിയും ലൈൻ ആണെന്ന് അവൾക്കറിയാം.“ (ടോണി)
“അതിന് ?”
“നിങ്ങൾ എങ്ങോട്ടാണ് പോയത്?” (മാത്യു)
“വേറെ എവിടേക്ക് ജേക്കബ് അച്ചായൻ്റെ കുമളിയിലെ എസ്‌റ്റേറ്റിലേക്ക് ഇവൻ്റെ ലോക്കൽ ഗാർഡിയൻ” (രാഹുൽ)
“അടിപൊളി എസ്‌റ്റേറ്റ് ആണോ? നമുക്ക് ഒരു ദിവസം ട്രിപ്പ് അടിച്ചാലോ.”
പോൾ ആണ് ചോദിച്ചത്. വിഷയം മാറിയതിൽ എനിക്ക് ആശ്വാസമായി
ജേക്കബ് അച്ചായനോട് ചോദിച്ചിട്ടു തീരുമാനിക്കാം. പുള്ളി എന്തായാലും സമ്മതിക്കും.
എന്നാലും ദീപുവും കീർത്തനയും കൂടി ഇങ്ങനെ ഒരു പണി ഒപ്പിക്കുമെന്ന് കരുതിയില്ല. കാണാൻ നല്ല ശാലീന സുന്ദരി. സ്വഭാവം യക്ഷിയുടെയും. നീ ദീപുവിൻ്റെ ഒപ്പം എങ്ങനെ കൂട്ടായി.
ടോണി രമേഷിനോടാണ് ചോദിച്ചത്
കാര്യം ഞങ്ങൾ കുറെ അലമ്പോക്കെ കാണിച്ചിട്ടുണ്ടെങ്കിലും ഈ വക ചെറ്റത്തരം അവൻ ആദ്യമായിട്ട് കാണിക്കുന്നത്. അതും ഒരു പെണ്ണിൻ്റെ മാനം കളയുന്ന പരിപാടി.
അത് ശരിയാ അന്നയുടെ ഭാവി പോയി. (സുമേഷ്)
പിന്നെ അവളുടെ അപ്പൻ കുര്യൻ്റെ കൈയിൽ പൂത്ത കാശുണ്ട്. ഏതെങ്കിലും ഒരുത്തൻ കാശു വാങ്ങി കെട്ടിക്കോളും. പിന്നെ നല്ല സ്മാർട്ട് പെണ്ണല്ലേ. (പോൾ)
അന്നയെ കുറിച്ചാണ് സംസാരം. ഞാൻ അഭിപ്രായം പറയാൻ പോയില്ല.
എന്തായാലും ഇത്രക്കും വേണ്ടായിരുന്നു. കുറച്ചഹങ്കാരം ഉണ്ടായിരുന്നെങ്കിലും അവള് ശരിക്കും പാവമാടാ” (സുമേഷ്)