ഞാൻ വീണ്ടും തെറി വിളിക്കാൻ തുടങ്ങിയപ്പോൾ intercom ൽ കാൾ വന്നു. സെക്യൂരിറ്റി ആയിരിക്കും. അസോസിയേഷനിലെ കിളവന്മാരായിരിക്കും. ഇത്രെയും ബാച്ചലേഴ്‌സ് കയറി വന്നതിൻ്റെ ചൊറി ആയിരിക്കണം. എല്ലാവന്മാരും കൂടി കുറച്ചു ഒച്ച കൂടുതലാണ്. അതും ബാൽക്കണിയിലിരുന്ന് രാഹുലാണ് എഴുന്നേറ്റ് പോയി ഫോൺ എടുത്തത്. അവൻ്റെ മുഖ ഭാവം മാറി. മുഖമാകെ ഇരുണ്ടു കടന്നൽ കുത്തിയ പോലെ ആയിട്ടുണ്ട്. അവൻ എന്നെ ഒന്ന് നോക്കി.
“ആരാടാ? ആ ചൊറിയാൻ ചെറിയാൻ ആണോ ?”
അവൻ ഒന്നും മിണ്ടിയില്ല.
“ഞാൻ ഇപ്പോൾ വരാം.”
എല്ലാവരും എന്താണ് സംഭവം എന്ന രീതിയിൽ പരസ്‌പരം നോക്കുന്നുണ്ട്.
“ഡാ ഞാനും വരുന്നു. “
“നീ ഇവിടെ ഇരുന്നാൽ മതി. “
അപ്പോഴേക്കും കാളിംഗ് ബെൽ മുഴങ്ങി. രാഹുൽ വാതിലിനടുത്തേക്ക് നീങ്ങി പിന്നാലെ ഞാനും. അവൻ വാതിൽ തുറന്നതും ഞാൻ ഞെട്ടി. എല്ലാവരും ഞെട്ടി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.
അവൾ നിൽക്കുന്നു അന്ന. ബാക്കിൽ വലിയ ഒരു ബാഗ് ഉണ്ട്. പിന്നെ ഒരു ട്രോളി suitcase ഉം ലാപ്ടോപ്പ് ബാഗും. അവളുടെ പിന്നിലായി ഗേറ്റിൽ നിൽക്കുന്ന രണ്ട് സെക്യൂരിറ്റി.
ഞങ്ങളെ എല്ലാവരെയും കണ്ടിട്ട് അവളും ഒന്ന് ഞെട്ടി. എങ്കിലും അവൾ വിദഗ്ദ്ധമായി അത് മറച്ചു പിടിച്ചു.
“നീ എന്താ ഇവിടെ? “
രാഹുൽ കലിപ്പിലായി ചോദിച്ചു .
അവൻ്റെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല
“ഹാ എല്ലാവരുമുണ്ടല്ലോ. പാർട്ടിയാണല്ലേ.
ഈ സെക്യൂരിറ്റി ചേട്ടന്മാരോട് ഞാൻ ഇങ്ങോട്ട് വന്നതാണന്ന് ഒന്ന് പറഞ്ഞേരെ.“
“സാർ ഗേറ്റിൽ തടയാൻ ശ്രമിച്ചതാണ്. പക്ഷേ പോലീസ് സ്റ്റേഷനിൽ കയറ്റുമെന്ന് പറഞ്ഞു ഭീക്ഷിണി പെടുത്തിയിട്ട് ഇങ്ങോട്ട് കയറി പൊന്നു.”
സെക്യൂരിറ്റിക്കാരൻ ദയനീയമായി പറഞ്ഞു.
അപ്പോഴേക്കും ലിഫ്റ്റ് തുറന്നു നാലു പേർ കൂടി വന്നു. രണ്ടു പേർ ജീവിയുടെ ആൾക്കാരാണ് സിങ്ങും പിന്നെ വേറെ ഒരു ചേട്ടനും. അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല. മൂന്നാമത്തെ ആൾ കെയർ ടേക്കർ. പിന്നെ അസോസിയേഷൻ സെക്രട്ടറി കുരിയൻ കഴുവേലി. ചൊറിയൻ ചെറിയാന് ഒപ്പം കിട പിടിക്കുന്ന പുരാവസ്‌തു.