8 [Danmee]

Posted by

8

Author : Damee


ഈ കഥ വായിച്ചിട്ട് ആരും  തെറി  വിളിക്കരുത്. ഈ സൈറ്റിലെ ഏതെങ്കിലും കഥ വായിച്ചിട്ട് തെറി വിളിക്കാൻ ഉള്ള ടെൻറ്റേൻസി ഉണ്ടായിട്ടുള്ളവർ ഈ കഥ വായിക്കരുത്. ഇത്‌ ഒരു ഫന്റാസി കഥയാണ് അത് മനസിൽ വെച്ച് വായിക്കുക. മുഴുവൻ  വായിച്ചു തീർക്കുന്നവർ  നിർബന്ധമായും  കമന്റ്‌ ചെയ്യുക. നിങ്ങളുടെ  അഭിപ്രായം അറിഞ്ഞ ശേഷം മാത്രം  ബാക്കി.

*******–*****************-

“എന്തെക്കെ  ആയിരുന്നു  ടോം ക്രൂസ്ന്റെ    സുപ്പീരിയർ ആയോൺ മാൻ.. ടോബിയുടെ  സ്പഡർ മാൻ… മലപ്പുറം  കത്തി  അറ്റം ബോംബ് “

” ചുമ്മാതെ  ഇരിയടെ  …. പടം  കൊള്ളില്ലേ “

” വാണ്ടക്ക്  ഓവർ  പവർ ആയി പോയി….. പിന്നെ   ഇലുമിറ്റിയെ ഒക്കെ  എന്തിന് കൊണ്ടുവന്നോ  എന്തോ “

” സ്‌പൈഡർ മാൻ നോ വേ ഹോം  പൊളി ആയിരുന്നു… പിന്നെ  ലോക്കിയും കൊള്ളാമായിരുന്നു…..  ഇതും  കുഴപ്പം  ഇല്ല   പക്ഷെ    ഇത്ര ഹൈപ്പ് കൊടുത്ത് കൊണ്ടാണ് “

” നീ ഒക്കെ  നോക്കിക്കോ… ഡിസി ഒരു  പടം  മൾട്ടിവേഴ്‌സിനെ  ബേസ് ചെയ്‌തു എടുക്കട്ടെ പൊളി ആയിരിക്കും “

” അവൻ മാരോട്  ആദ്യം ഒരു നല്ല  പടം  റിലീസ് ചെയ്യാൻ  പറ……. ഇപ്പോൾ തന്നെ  ബിൾഡ് ചെയ്തു കൊണ്ടുവന്ന യൂണിവേഴ്സ് ട്രാഷ് ആക്കാൻ  പോകുക അല്ലെ “

” നീ  പോടെ  ഫ്ലാഷ്  സീരീസിൽ  മൾട്ടിവേഴ്സ്   നല്ല രീതിയിൽ തന്നെയാണ് കാണിക്കുന്നത്…. അത്  അടുത്ത  ഫ്ലാഷ് മൂവിയിൽ   കണക്ട് ചെയ്യും….. പിന്നെ  ഡിസി ആണ്‌  മൾട്ടിവേഴ്‌സ് ആദ്യം  കൊണ്ട് വരുന്നത്… പിന്നെ  കിടിലൻ ഒരു അനിമേഷൻ മൂവി ഉണ്ട്‌ “

” പോടെ  അവന്റെയൊക്കെ ഒരു ഡിസിയും  മർവലും….. ഇവരെന്നും  അല്ലാതെ  നല്ല  മൾട്ടിവേഴ്‌സ്  പടങ്ങൾ  വേറെയും  ഉണ്ട്‌ ……. ഈ  ഇടക്ക്  ഞാൻ  ഒരു  ചൈനീസ് പടം  കണ്ടു  പൊളി ആയിരുന്നു…. പിന്നെ  സ്റ്റാർ ട്രെക്കിന്റെ ഒരു പടത്തിൽ  മൾട്ടിവേഴ്‌സിന്റെ സുചന ഉണ്ട്‌….. അനോതെർ ഏർത്ത്… അങ്ങനെ  വേറെയും  പടങ്ങൾ  ഉണ്ട്‌ “

ഡോക്ടർ സ്‌ട്രെയിജ്  മൂവി കണ്ടിട്ട്  തിരിച്ചു വരുകയായിരുന്നു   ഞാനും  കൂട്ടുകാരും പടം  കണ്ട്  കഴിഞ്ഞു ഞങ്ങളുടെ  അഭിപ്രായങ്ങൾ പറയുകയാണ് .  ഏത് പടം കണ്ടാലും  ഇത്‌ പോലെ  പലർക്കും  പല  അഭിപ്രായങ്ങൾ ആണ്‌.  ഇത്‌ ഇപ്പോൾ  ഞങ്ങളുടെ ഒരു  ശീലം പോലെ ആണ്‌.

” ഡാ  ഈ ട്രം ട്രാവലും മൾട്ടിവേഴ്‌സും ഒക്കെ യഥാർത്ഥത്തിൽ  ഉണ്ടോ “

” ആ  ഉണ്ടേഡാ  മുത്തച്ഛൻ ഇതിനെ  പറ്റി  മുമ്പ് എന്നോട്  പറഞ്ഞിട്ടുണ്ട്….”

” തുടങ്ങി അവന്റെ  മുത്തച്ഛൻ  പുരാണം…… ഒന്ന്  പോടെ  തള്ളാതെ “

” ഡാ  ഞാൻ  കാര്യമായിട്ട്  പറഞ്ഞതാ “

” പോടെ  നിന്റെ മുത്തച്ഛൻ  ഒരു  ജോത്സ്യൻ  അല്ലെ ……  പോരാത്തതിന് നമ്മുടെ ജംഗ്ഷൻ കഴിഞ്ഞാൽ ഒരു പട്ടിക്കും അയാളെ  അറിഞ്ഞു കുട “

” നമ്മൾ  ഇത്‌  ഏത് കാലഘട്ടത്തിൽ ആണ്‌  ജീവിക്കുന്നത് എന്ന്  അറിയാമോ…. ഈ  കാലത്തും  ജോത്സ്യവും നോക്കി ആരാടാ  നടക്കുന്നത് “

Leave a Reply

Your email address will not be published. Required fields are marked *