“എന്താ രണ്ടു പേരും കൂടെ?”
മാളു : ഏയ് ഒന്നുമില്ല, ചേട്ടായിയോട് ചേച്ചിയുടെ കൂടെ പോകണം എന്ന് പറയുവാരുന്നു.
ബിന്ദു : അത് ശരിയാ മോനെ, അവളെ ഒറ്റയ്ക്ക് വിടേണ്ട, നീ കൂടെ ഒന്ന് പോ കൂടെ….
അവൾ എന്നെ നോക്കി ചെറുതായി ആക്കി ചിരിച്ചു.
എനിക്ക് ആദ്യം കാര്യം മനസ്സിലായില്ല എങ്കിലും, അത് കഴിഞ്ഞു മുൻപ് അവൾ പറഞ്ഞത് ഞാൻ ഓർത്തു.
ഞാൻ ഒന്നും തിരികെ പറഞ്ഞില്ല.
മാളു : ചേച്ചി കൂടെ ഒന്ന് പറ, എപ്പോൾ ആണെങ്കിൽ ചേച്ചിയും മോളും ഉണ്ടല്ലോ എവിടെ ഞങൾ തനിച്ചാകില്ലല്ലോ.
ബിന്ദു : അവൻ പൊക്കോളും, അല്ലേടാ….
ഞാൻ മനസ്സില്ല മനസ്സോടെ എന്നപോലെ സമ്മതം അറിയിച്ചു. മാളു അപ്പോൾ ഒട്ടും പ്രദീഷിക്കാതെ എന്റെ കവിളിൽ അമർത്തി ഒരു ഉമ്മ തന്നു.
എനിക്ക് പെട്ടന്നുള്ള അവളുടെ ആ പ്രവർത്തി എന്തോ ഇടി മിന്നൽ പ്രവഹിച്ചപോലെയാണ് തോന്നിയത്.
അവൾ അതും കഴിഞ്ഞു പുറത്തേക്കു പോയി, കൂടെ ബിന്ദുവും. ഞാൻ അങ്ങനെ വീണ്ടും മുറിയിൽ തനിച്ചായി. എന്റെ ഫോണിൽ കുറെ മെസ്സേജുകൾ വന്നുകിടക്കുന്നു. അനുവാണ് മെസ്സേജ് അയച്ചിരിക്കുന്നത്.
“ഹലോ ”
എന്താ അനക്കം ഇല്ലാത്തത്?
വിളിച്ചിട്ടു കിട്ടുന്നില്ല
എവിടെ പോയി?
എന്ത് പറ്റി?
ഒരു മൈൻഡ് ഇല്ലല്ലോ?
ഞാൻ ഇന്ന് വീട്ടിൽ എത്തും.
ഒന്ന് വരുമോ കാണാൻ, കൊതിയാകുവാ.
ഹലോ
ഒരു റീപ്ലേ തായോ”
ഞാൻ അങ്ങനെ അവളെ വിളിച്ചു. ഒറ്റ റിങ്ങിൽ അവൾ ഫോൺ എടുത്തു.
ഞാൻ : ആഹാ ഫോൺ കയ്യിൽ പിടിച്ചേക്കുവാരുന്നോ ബെൽ അടിച്ചതേ എടുത്തല്ലോ?
അനു : ഞാൻ എന്ത് ചെയ്യാനാ കാറിൽ വന്നോണ്ടിരിക്കുവാ. ഞാൻ പറഞ്ഞത് എങ്ങനാ?
ഞാൻ : എന്ത് ?
അനു : മെസ്സേജ് വായിച്ചില്ലേ?
ഞാൻ : വായിച്ചു?
അനു : എന്നിട്ടോ?
ഞാൻ : ഇന്ന് വരാൻ പറ്റുമോ എന്ന് അറിയില്ല, സോനാ ചേച്ചിയുടെ കൂടെ തമിഴ്നാട് വരെ പോകണം.
അനു : എന്തോ പഴുത്തപ്പോൾ കാക്കക്കു വായ്പ്പുണ്ണ് എന്ന് പറഞ്ഞപോലെ ആണല്ലോ ഇത്.