ശാന്തി അവന്റെ പെട്ടിയും സാധനങ്ങളും എടുത്ത് പുറത്തേക്കിട് …….. ഇനി ഇവനെ നമുക്ക് വേണ്ട …….. ഇങ്ങനെ ഒരു മോൻ നമുക്കിനി ഇല്ല ……… അച്ചൂ ഞാനോ നിന്റെ അമ്മയോ ചത്താൽ നീ ഞങ്ങളുടെ ചിതക്ക് തീ കൊളുത്തണം ……. ഇവൻ ആ പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഇവനെ അവിടെനിന്നും ഓടിച്ചിട്ടെ നീ ആ കർമ്മം ചെയ്യാവു …….
അഭി കവിൾ തടവിക്കൊണ്ട് അമ്മയെ നോക്കി …….. ആയിരം രൗദ്രഭാവങ്ങൾ കണ്ണിൽ ആവാഹിച്ച് തീ പാറുന്ന കണ്ണുകളുമായി ആ ‘അമ്മ അവനെ നോക്കി ……….
അപ്പോഴും അച്ചൂന് ഒരു കുലുക്കവും ഇല്ല …….. അവൻ അവന്റെ തീറ്റ തുടർന്നുകൊണ്ടേയിരുന്നു ………. അഭി എണീറ്റ് കയ്യും മുഖവും കഴുകി മുകളിലേക്ക് പോയി അവന്റെ സാധനങ്ങളുമായി പുറത്തേക്കിറങ്ങിപ്പോയി
പിറ്റേന്ന് വൈകുന്നേരം ഒരു വക്കിൽ വന്ന് ഗൗരിയുടെ ഒപ്പും വാങ്ങി പോയി ……… പിറ്റേന്ന് രാവിലെ തന്നെ ഗൗരിയെക്കൊണ്ട് ഒരു കേസ് രാജശേഖരൻ (അച്ഛൻ) ലോക്കൽ സ്റ്റേഷനിൽ കൊടുപ്പിച്ചു ……… അവൻ ഇനി ഡിവോഴ്സ് കഴിഞ്ഞു പോയാൽ മതി …….. അച്ഛൻ തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങി ………. ദിവസങ്ങൾ കടന്നുപോയി
ഒരു തിങ്കളാഴ്ച ദിവസം കോടതിയിൽ നിന്നും രണ്ടുപേരും വിവാഹബന്ധം വേർപെടുത്തി ………. അഭിയും കൂട്ടുകാരും കോടതിയിൽ ഉണ്ടായിരുന്നു ……. ഗൗരിയുടെ കൂടെ അമ്മയും ……….. അഭിയുടെ മുഖത് യാതൊരു വിഷമമോ ദുഖമോ ഇല്ലായിരുന്നു ……… അവൻ കൂട്ടുകാരോടൊത്ത് കളിയും തമാശയുമായി നിൽക്കുന്നത് നോക്കി ‘അമ്മ നിന്നു ……. വിധി വന്നയുടൻതന്നെ അഭി ഗൗരിയുടെ അടുത്തേക്ക് വന്നു …….. ‘അമ്മ അവനെ നോക്കി ……… അവൻ അമ്മയോടായി പറഞ്ഞു ……… അമ്മെ ഒരു കാര്യം കൂടിയുണ്ട് …….
‘അമ്മ …….. എന്താടാ ???????
അമ്മയും ഗൗരിയും അഭിയുടെ മുഖത്തേക്ക് നോക്കി ………….
അഭി …….. ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ഉണ്ട് ……..എനിക്കത് വേണം ………
ഗൗരി അവളുടെ താലിമാല ശരീരത്തോട് ചേർത്ത് പിടിച്ചു …………
‘അമ്മ ……… അഭി നീ ഇത്ര ക്രൂരനാകല്ലേടാ ……. അവളൊരു പെണ്ണല്ലേ ……..?