അങ്ങനെ ദിവസങ്ങൾ കടന്നുപോയി ……. ഒരു സൺഡേ ………
ഗൗരി …….. കടയിൽ പോകണം ……..
അച്ചൂ ……. ഞാൻ പോയിട്ട് വരാം …………
ഗൗരി …….. ഇല്ല ഞാനും വരുന്നു ………
അച്ചൂ ……. വേണ്ടാ …… ലിസ്റ്റ് തന്നാൽ മതി …….
ഗൗരി ………. ഇല്ല ഞാനും വരുന്നു എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് ……….
അച്ചു ഡ്രസ്സ്മാറി താഴേക്ക് വന്നപ്പോൾ ഗൗരി റെഡിയായി നിൽപ്പുണ്ട് ……….
അവർ ഒരു സൂപ്പർ മാർകെറ്റിൽ എത്തി …….. അവിടെ ഒരു സോപ്പ് പൊടിയുടെ മാർക്കറ്റിങ് നടക്കുകയായിരുന്നു …….. ഒരു പെൺകുട്ടി ഇവരുടെ അടുത്തേക്ക് വന്ന് …… സോപ്പ് പൊടിയുടെ ഗുണങ്ങളെയും വിലയേയും കുറിച്ച് പറഞ്ഞു ………. ഗൗരിയെല്ലാം തലകുലുക്കി കേട്ടുകൊണ്ടിരുന്നു …… അവിടെന്ന് പോകാൻ നേരം ….. ആ കുട്ടി അച്ചൂനോട് പറഞ്ഞു ……. സാർ ഇനി വൈഫിനോട് പറയണം ഈ സോപ്പ് പൊടി തന്നെ വാങ്ങാൻ…….
അച്ചൂ ഗൗരിയുടെ മുഖത്തേക്ക് നോക്കി അപ്പോഴും ഭയങ്കര സീരിയസ്സായി ഗൗരി നിൽപ്പുണ്ട് ……..
സാധനങ്ങൾ വാങ്ങി അവർ വീട്ടിലെത്തി ……… അച്ചൂ മുകളിലേക്ക് പോയി …….
ഇടക്ക് രാജശേഖരനും ശാന്തിയും ഗൗരിയുടെ വീട്ടിലേക്ക് പോയി ……… ഒരു ദിവസം അവിടെ തങ്ങിയിട്ട് പിന്നെന്നാണ് പോയതെന്ന് ഗൗരിയുടെ ‘അമ്മ വിളിച്ചപ്പോൾ പറഞ്ഞു ………
ഇവർ തമ്മിലുള്ള കലിപ്പൊന്നും വീട്ടുകാർക്ക് അറിയില്ലല്ലോ ……..
ഒരു ദിവസം രാജശേഖരൻ അച്ചൂനെയും കൂട്ടി ഗൗരിയുടെ വീട്ടിലെത്താൻ പറഞ്ഞു
പതിവ് പോലെ വെള്ളിയാഴ്ച വൈകുന്നേരം രണ്ടുപേരും ഗൗരിയുടെ വീട്ടിലെത്തി …… കുറച്ചുനേരം താഴെ നിന്ന് സംസാരിച്ചിട്ട് അച്ചൂ തലവേദനയാണെന്ന് പറഞ്ഞ് മുകളിലേക്ക് പോയി ……… റൂം ലോക്ക് ചെയ്തു ……… ഗൗരി വന്ന ഫുഡ് കഴിക്കാൻ വിളിച്ചിട്ടും അവൻ എഴുന്നേറ്റില്ല ……… എപ്പോയോ അവൻ ഉറങ്ങി ……. രാവിലെ വളരെ വൈകിയാണ് എഴുന്നേറ്റത് ……… പല്ലുതേപ്പും കുളിയും കഴിഞ്ഞവൻ ഒരു പത്തരയോടെ താഴേക്ക് ചെന്നു …….. ഗൗരി അടുക്കളയിൽ നല്ല തിരക്കിട്ട പണിയാണ് …….. കുറച്ചു സമയം കഴിഞ്ഞു രാജശേഖരനും ശാന്തിയും അവിടെയെത്തി കൂടെ ആമിയും ഉണ്ടായിരുന്നു ………. വണ്ടിയുടെ ശബ്ദം കേട്ട് എല്ലാവരും പുറത്തേക്കിറങ്ങി ….ആമി ഓടി ഗൗരിയെ കെട്ടിപ്പിടിച്ച് കുറെ നേരം നിന്നു ……….