കുറച്ചു നേരം രണ്ടുപേരും അവിടെ നിന്നെങ്കിലും പരസ്പരം ഒന്നും സംസാരിച്ചില്ല ………… അതിടെ ഭേദിച്ചുകൊണ്ട്
അച്ചൂ ……… നിനക്കെന്നെ ഒരിക്കലും ഒരു ഭർത്താവായി കാണാൻ പറ്റില്ലെന്ന് എനിക്കറിയാം ……… അപ്പൊ ഇത് തടയേണ്ടതും …..നീ തന്നെയാണ് ……… ഞങ്ങൾക്ക് അച്ഛനെ എതിർത്ത് ശീലമില്ല …….. എന്തെങ്കിലും ഒരു പോം വഴി കണ്ടെത്ത് …….. അല്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ലാ …….. ഇനിയും നീ എന്റെ ചേട്ടനോടൊപ്പം ജീവിച്ചതുപോലെ എന്നോടൊപ്പവും ജീവിക്കേണ്ടിവരും …… അത് നമുക്ക് 2 പേർക്കും ഗുണം ചെയ്യില്ല …… ആലോചിക്ക് ……. നീ അന്ന് അങ്ങനെ പറഞ്ഞതിന് ശേഷം ഞാനും നിന്നിൽ നിന്നും അകന്നു കഴിഞ്ഞു ……… ഒരിറ്റ് സ്നേഹം പോലും നിന്നോട് എന്റെ മനസ്സിലില്ലാ ………
ഇതെല്ലാം തലകുനിച്ച് നിന്ന് കേട്ടതല്ലാതെ ഗൗരിയുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ഉണ്ടയില്ലാ ……….
അച്ചൂ …….. എന്നാൽ നമുക്ക് അങ്ങോട്ട് പോകാം ……… നമ്മളെ നോക്കിയിരിക്കയാവും അവർ …….
അച്ചൂ വീട്ടിലേക്ക് നടന്നു ……… പുറകെ ഗൗരിയും ……… അപ്പോയെക്കും ആമി അവിടേക്ക് ഓടി എത്തി ……..
ആമി ……. മക്കളെ എന്തായി ………
അച്ചൂ …….. ഒന്നുമായില്ല …….
ആമി …..(ഗൗരിയുടെ മുഖത്തേക്ക് നോക്കി ) യെന്ത ഗൗരി ഇത് ………. ഇത് നടന്നില്ലെങ്കിൽ നിന്റെ അച്ഛനും അമ്മയും ഈ വിഷമം കൊണ്ടായിരിക്കും മരിക്കാൻ പോകുന്നത് …….. നിങ്ങൾക്ക് രണ്ടാൾക്കും ഇത് എതിർക്കാൻ കഴിയില്ല …….. എന്തായാലും നാളെ നിങ്ങളുടെ വിവാഹം നടക്കും …….. അതെങ്കിലും നിങ്ങൾ മനസ്സിലാക്ക് …….. രണ്ടുപേരും കാര്യത്തിന്റെ ഗൗരവം കൂടി മനസ്സിലാക്കു …………
അച്ചൂ …….. എനിക്ക് അച്ഛൻ പറയുന്നത് കേൾക്കാതിരിക്കാൻ പറ്റില്ല …….. സമ്മതിച്ചേ പറ്റു ……എന്റെ ഭാഗത്ത് നിന്നും ഞാൻ NO പറയില്ലാ …….. പിന്നെയുള്ളത് ഗൗരിയുടെ തീരുമാനം ………
ആമി ……… ഗൗരി എന്തെങ്കിലും ഒന്ന് പറയ് ………
അപ്പോയെക്കും ഇവർ നടന്ന വീടിമുന്നിൽ എത്തിയിരുന്നു …….. എല്ലാവരും പുറത്തേക്കിറങ്ങി …….. രണ്ടുപേരെയും നോക്കി ചിരിച്ചുകൊണ്ട് നിന്നു ………